വിന്‍ഡോസ് CMD യിലെ ചില ട്രിക്കുകള്‍...


കറുപ്പ് ബാക്ക്ഗ്രൗണ്ടില്‍ വെളുത്ത അക്ഷരങ്ങള്‍...
കോപ്പി പേസ്റ്റ് പറ്റുന്നില്ല...
എപ്പോഴും ഒരേ ഫോണ്ട്..
വിന്‍ഡോസ് കമാന്‍റ് പ്രോംപ്റ്റ് ഉപയോഗിക്കുന്ന മിക്കവാറും എല്ലാവരുടെയും വിചാരം ഇതാണ്.. എന്നാല്‍ നമുക്ക് വിന്‍ഡോസ് കമാന്‍റ് പ്രോംപ്റ്റ് കസ്റ്റമൈസ് ചെയ്യാം..

ഒന്ന്: CMD ഓപ്പണ്‍ ചെയ്യുക.. (ഇതിനായി WN + R കീ പ്രസ്സ് ചെയ്ത് cmd ടൈപ്പ് ചെയ്ത് Enter കീ പ്രസ്സ് ചെയ്യുക)

രണ്ട്: CMD ടൈടില്‍ ബാറില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് പ്രോപര്‍ടീസ് സെലക്ട് ചെയ്യുക

മൂന്ന്: കോപ്പി പേസ്റ്റ് എനേബിള്‍ ചെയ്യാന്‍ പ്രോപര്‍ടീസ് വിന്‍ഡോയിലെ Options ടാബില്‍ Quick Edit Mode എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക..

ഇനി നിങ്ങള്‍ക്ക് ക്ലിപ്ബോര്‍ഡിലെ ഏതു ടെക്സ്സും പേസ്സുചെയ്യാന്‍ CMD വിന്‍ഡോയില്‍ Right Click ചെയ്താല്‍ മതി.. കോപിചെയ്യാന്‍ സെലക്ട് ചെയ്ത് Right Click ചെയ്യുക..

നാല്: ഫോണ്ടും ഫോണ്ട്സൈസും മാറ്റാന്‍ പ്രോപര്‍ടീസ് വിന്‍ഡോയിലെ Font ടാബ് സെലക്ട് ചെയ്യുക..

അഞ്ച്: വിന്‍ഡോയുടെ സൈസ് മാറ്റുന്നതിന് പ്രോപര്‍ടീസ് വിന്‍ഡോയിലെ Layout ടാബ് സെലക്ട് ചെയ്യുക..

ആറ്: കളര്‍ മാറ്റുന്നതിന് പ്രോപര്‍ടീസ് വിന്‍ഡോയിലെ Colors ടാബ് സെലക്ട് ചെയ്യുക. ഇവിടെ നമുക്ക് സ്ക്രീന്‍, ബാക്ക്ഗ്രൗണ്ട് കളറുകള്‍ മാറ്റാം..


Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment