ഹാര്‍ഡ് ഡിസ്കിലെ ഡാറ്റാ എങ്ങനെ പെര്‍മനെന്‍റായി ഡിലീറ്റ് ചെയ്യാം?


പഴയ കംമ്പ്യൂട്ടറോ ലാപ്ടോപ്പോ വില്‍ക്കുമ്പോള്‍ നിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ സേവ് ചെയ്തിരിക്കുന്ന പേര്‍സണല്‍ ഫയലുകള്‍, നിങ്ങള്‍ എത്രപ്രാവശ്യം ഡിസ്ക് ഫോര്‍മാറ്റ് ചെയ്താലും, മറ്റൊരാള്‍ക്ക് എടുക്കുവാന്‍ സാധിക്കും. പഴയ ഫോണുകള്‍, ലാപ്ടോപ്പുകള്‍, കംമ്പ്യൂട്ടറുകള്‍ വാങ്ങുന്നവര്‍ ആദ്യം ചെയ്യുന്നത് ആ ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍, ചില സോഫ്റ്റ് വെയറുകളുടെ സഹായിത്തോടെ, തിരിച്ചെടുക്കുക എന്നതാണ്. നിങ്ങള്‍ ഡിലീറ്റ് ചെയ്തഫയലുകളും ഈ സോഫ്റ്റവെയറുകള്‍ ഉപയോഗിച്ച് എടുക്കുവാന്‍ സാധിക്കും.


നമ്മള്‍ ഫയലോ ഫോള്‍ഡറോ ഡിലീറ്റ് ചെയ്യുമ്പോള്‍ അതിലെ ഡാറ്റ ഡിലീറ്റ് ആകുന്നില്ല. ഒരു ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്യുമ്പോള്‍ ആ ഫയലിനെപ്പറ്റിയുള്ള നേരിട്ടുള്ള വിവരങ്ങള്‍ ( ഫയല്‍ നെയിം, ഐക്കണ്‍ മുതലായ വിവരങ്ങള്‍) മാത്രമേ വാസ്തവത്തില്‍ അപ്രത്യക്ഷമാകുന്നുള്ളൂ; ഫയല്‍ പൂര്‍ണ്ണമായും ഡിലീറ്റ് ആകുന്നില്ല. നിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ കുറെ സ്പേസ് ബാക്കിയുണ്ടെങ്കില്‍ ആ ഫയല്‍ ഡിലീറ്റാകാന്‍ ഒരു പക്ഷെ മാസങ്ങള്‍ എടുത്തേക്കാം. വല്ലപ്പോഴും മാത്രം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെങ്കിലോ ഫയല്‍ പോകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. കാരണം പഴയഫയല്‍ സേവായിരുന്ന അതേ ലൊക്കേഷനില്‍ പുതിയ ഡേറ്റ വരുമ്പോള്‍ മാത്രമേ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഡാറ്റാ സ്ഥിരമായി ഇറേസ് ആകുകയുള്ളൂ.



ഇതിന് എന്താണ് പരിഹാരം?
ലിനക്സില്‍ ഉള്ള ചെറിയൊരു കമാന്‍ഡ്, shred,  ഉപയോഗിച്ച് ഹാര്‍ഡിസ്കിലെ ഡാറ്റ സ്ഥിരമായി ഇറേസ് ചെയ്യാം.

ഇനി ലിനക്സ് ഇല്ലാത്തവര്‍ ഒരു ലിനക്സ് ലൈവ് സിഡി ഉപയോഗിച്ച് കംമ്പ്യൂട്ടര്‍ ബൂട്ട് ചെയ്ത് ഈ കമാന്‍ഡ് ഉപയോഗിക്കാവുന്നതാണ്.

shred കമാന്‍ഡ് ഉപയോഗിക്കുന്ന വിധം.
I. ഒരു ഫയലോ ഫോള്‍ഡറോ ഡിലീറ്റ് ചെയ്യാന്‍


     shred -n 5 -uvz /home/bkb/test.mp4

വിശദീകരണം: /home/bkb/test.mp4 എന്ന ഫയലിനെ 5 തവണ ഓവര്‍റൈറ്റ് ചെയ്ത ശേഷം പൂജ്യങ്ങള്‍ കൊണ്ട് വീണ്ടും അവസാനമായി ഓവര്‍റൈറ്റ് ചെയ്ത് ഡിലീറ്റ് ചെയ്യുക.
-v  വെര്‍ബോസ് അഥവാ ഔട്ട്പുട്ട് സ്ക്രീനില്‍ കാണുവാന്‍
-n  എത്ര തവണ ഓവര്‍റൈറ്റ് ചെയ്യണം (ഇത് കൊടുത്തില്ലെങ്കില്‍ 3 തവണ)
-u  ഓവര്‍റൈറ്റ് ചെയ്ത ശേഷം ട്രങ്കേറ്റ്  ചെയ്യാന്‍ വേണ്ടിയുള്ള കമാന്‍ഡ്
-z ഈ ഫയല്‍ കിടന്ന സ്പെയിസ് പൂജ്യം കൊണ്ട് വീണ്ടും ഓവര്‍റൈറ്റ് ചെയ്യാന്‍.

II. ഒരു പാര്‍ട്ടീഷന്‍ ഡിലീറ്റ് ചെയ്യാന്‍, ഫയല്‍ നെയിംമിന്‍റെ സ്ഥാനത്ത് ആ പാര്ട്ടീഷന്‍ നെയിം കൊടുത്താല്‍ മതി. ഉദാഹരണത്തിന് നിങ്ങള്‍ക്ക് /dev/sda5 എന്ന പാര്‍ട്ടീഷന്‍ ഡീലീറ്റ് ചെയ്യുവാന്‍
   shred -n 5 -uvz /dev/sda5

III. ഒരു ഡിസ്ക് പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാന്‍

shred -n 5 -uvz /dev/sda

ഇത് ലിനക്സിലെ dd കമ്മാന്‍ഡ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്.
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment