വിന്‍ഡോസിലെ ഒരു ഡ്രൈവ് മറ്റാരും കാണാതെ ഒളിപ്പിക്കാം...


നിങ്ങളുടെ വളരെ പേര്‍സണല്‍ ഫയലുകള്‍ അല്ലെങ്കില്‍ മറ്റാരും കാണാതെ സൂക്ഷിക്കേണ്ട ഫയലുകളോ ഫോള്‍ഡറുകളോ ആ സിസ്റ്റം ഉപയോഗിക്കുന്ന മറ്റാരുടേയും കണ്ണില്‍ പെടാതെ സൂക്ഷിക്കണോ? ഫോള്‍ഡര്‍ ലോക്കുചെയ്യുകയോ പാസ്സ്-വേര്‍ഡ് ഇടുകയോ ചെയ്താല്‍ അങ്ങിനെ ഒരു ഫോള്‍ഡര്‍ ഉണ്ടെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കും. പക്ഷെ ആരും അറിയാതെ അല്ലെങ്കില്‍ ആര്‍ക്കും കാണാന്‍ പറ്റാത്ത ഒരു ഡ്രൈവ് ഉണ്ടാക്കിയാലോ..
അതേ, നിങ്ങള്‍ക്കു മാത്രം കാണാന്‍ പറ്റുന്ന ഒരു ഡ്രൈവ്!! 

വിന്‍ഡോസില്‍ അഡ്മിനിസ്ട്രേറ്റര്‍, സ്റ്റാന്‍ഡേര്‍ഡ് യൂസര്‍ എന്നിങ്ങനെ രണ്ടുതരം അക്കൗണ്ടുകള്‍ ഉണ്ട്.  

 

അതില്‍ അഡ്മിനിസ്ട്രേറ്റര്‍ എന്ന യൂസറോ ആ ഗ്രൂപ്പില്‍ ഉള്ളവര്‍ക്കോ ആണ് ആ സിസ്റ്റം മാനേജ് ചെയ്യാന്‍ പറ്റൂ.. അതായത് ആ സിസ്റ്റത്തില്‍ പുതിയ ഒരു യൂസര്‍ അക്കൗണ്ട് ഉണ്ടാക്കുന്നതിനോ, സിസ്റ്റം സമയം, തിയതി മാറ്റുന്നതിനോ, ഒരു ഡ്രൈവ് ഉണ്ടാക്കുന്നതിനോ, ഒരു പാര്‍ട്ടീഷന്‍ ഫോര്‍മാറ്റ് ചെയ്യുന്നതിനോ, ഒരു സോഫ്റ്റ്-വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനോ,  ഒക്കെ നമ്മള്‍ അഡ്മിനിസ്ട്രേറ്റര്‍ ആയി ലോഗിന്‍ ചെയ്തിരിക്കണം.

വിന്‍ഡോസ് പാര്‍ട്ടീഷന്‍ ഹൈഡുചെയ്യുന്നത് എങ്ങിനെ?

 ആദ്യമായി നിങ്ങളുടെ സ്റ്റത്തില്‍ ആഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
വിന്‍ഡോസ് എക്സ്പ്ലോറര്‍ എടുത്തുനോക്കിയാല്‍ ഈ സിറ്റത്തില്‍ രണ്ട്  ഡ്രൈവുകള്‍ - C: യും E: യും- കാണുവാന്‍ സാധിക്കും. ഇവിടെ എത്ര ഡിസ്ക് ഉണ്ടെന്നോ, ഓരോ പാര്‍ട്ടീഷനും ഏതു ഡിസ്കില്‍ ആണെന്നോ അറിയുവാന്‍ സാധിക്കില്ല.


വിന്‍ഡോസില്‍ ഡിസ്ക് മാനേജ്മെന്‍റ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പാര്‍ട്ടീഷന്‍ മാനേജ് ചെയ്യുന്നത്. പലരീതിയില്‍ നമുക്ക് ഈ ആപ്ലിക്കേഷന്‍ ഓപ്പണാക്കാം. അതില്‍ ഏറ്റവും എളുപ്പം RUN എടുത്ത് (WIN + R) അതില്‍ diskmgmt.msc എന്ന് കൊടുക്കുക.

ഇപ്പോള്‍ ഡിസ്ക് മാനേജ്മെന്‍റ് എന്ന ആപ്ലിക്കേഷന്‍ ഓപ്പണാകും. അതില്‍ നമ്മുടെ സിസ്റ്റത്തിലെ എല്ലാ പാര്‍ട്ടീഷനുകളും കാണുവാന്‍ സാധിക്കും.   എന്‍റെ സിസ്റ്റത്തില്‍ രണ്ട് ഡിസ്കുകള്‍ ഉണ്ട് Disk 0 യും Disk 1 ഉം  Disk 0 യില്‍ C: ഡ്രൈവും  Disk 1 ഇല്‍ E: ഡ്രൈവുമാണുള്ളത്.

വിന്‍ഡോസില്‍ പാര്‍ട്ടീഷനുകള്‍ക്ക് എല്ലാം ഓരോ ലെറ്റര്‍ കൊടുത്തിരിക്കും. ഇതിനെ ഡ്രൈവ് ലെറ്റര്‍ എന്നാണ് വിളിക്കുന്നത്. A മുതല്‍ Z വരെ യുള്ള ഇംഗ്ലീഷ് ലെറ്ററുകളില്‍ A യും B യും ഉപയോഗിക്കാറില്ല. അത് ഫ്ലോപ്പി ഡിസ്കിനാണ് ഉപയോഗിക്കാറ്. C മുതല്‍ Z വരെയുള്ള ലെറ്ററുകളാണ് പാര്‍ട്ടീഷനുകളില്‍ ഉപയോഗിക്കുന്നത്.

നമുക്കിവിടെ E: ഡ്രൈവ് എങ്ങനെ ഹൈ‍ഡുചെയ്യാമെന്ന് നോക്കാം. 
അതിന് ഡിസ്ക് മാനേജ്മെന്‍റ് ആപ്ലിക്കേഷനില്‍  E: ഡ്രൈവില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അവിടെ Change Drive Letter and Paths.. എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. (നിങ്ങള്‍ക്ക് ഏതു പാര്‍ട്ടിഷനാണോ ഹൈഡുചെയ്യേണ്ടത് ആ പാര്‍ട്ടീഷനിലാണ് ഇങ്ങനെ ചെയ്യേണ്ടത്)

 പിന്നീട് വരുന്ന വിന്‍ഡോയില്‍ Remove ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Yes എന്നത് ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ വിന്‍ഡോസ് എക്സ്പ്ലോറര്‍ എടുത്തുനോക്കിയാല്‍  ഈ സിറ്റത്തില്‍ C: ഡ്രൈവ് മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ.
ഇനി ധൈര്യമായി കംമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്ടോപ്പ് മറ്റുള്ളവര്‍ക്ക് കൊടുത്തേക്കൂ.. ആ ഡ്രൈവ് അവര്‍ക്ക് കാണാന്‍ പറ്റില്ല.. 


വിന്‍ഡോസ് പാര്‍ട്ടീഷന്‍ അണ്‍-ഹൈഡുചെയ്യുന്നത് എങ്ങിനെ?

ഇനി എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ആ ഡ്രൈവിലെ ഡാറ്റ എടുക്കണമെങ്കില്‍ അതിന് ആ പാര്‍ട്ടീഷന് ഒരു ഡ്രൈവ് ലെറ്റര്‍ കൊടുത്താല്‍ മതി.

ഡിസ്ക് മാനേജ്മെന്‍റ് ആപ്ലിക്കേഷനില്‍ ഡ്രൈവ്-ലെറ്റര്‍കൊടുക്കേണ്ട പാര്‍ട്ടീഷനില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അവിടെ Change Drive Letter and Paths.. എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നുവരുന്ന വിന്‍ഡോയില്‍ Add ക്ലിക്ക് ചെയ്യുക.

Assign the following drive letter എന്നത് സെലക്ട് ചെയ്ത് ഇഷ്ടമുള്ള ലെറ്റര്‍ സെലക്ട് ചെയ്യുക.

വിന്‍ഡോസ് എക്സ്പ്ലോറര്‍ എടുത്തുനോക്കിയാല്‍ ഈ സിറ്റത്തില്‍ രണ്ട്  ഡ്രൈവുകള്‍ - C: യും E: യും- കാണുവാന്‍ സാധിക്കും.

Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment