മലയാളം ന്യൂസ് റീഡര്‍, മലയാളം വാര്‍ത്തകള്‍ എല്ലാം ഒരിടത്ത്!!


എല്ലാ മലയാളം വാര്‍ത്താ മാധ്യമങ്ങളിലേയും (പേപ്പറുകളും, ഓണ്‍ലെന്‍ പേപ്പറുകള്‍, പ്രമുഖ ചാനലുകളുടെ വെബ്സൈറ്റുകള്‍) വാര്‍ത്തകള്‍ " കെവ് ന്യൂസ് റീഡർ Keve News Reader" എന്ന ഒരു ആപ്ലിക്കേഷനില്‍ വായിക്കുവാൻ സാധിക്കും. മുമ്പ് "മലയാളം ന്യൂസ് റീഡർ" എന്ന പേരായിരുന്നു.

ഇത് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉള്ളപ്പോള്‍ അതുവരെയുള്ള വാര്‍ത്തകളെല്ലാം സേവ് ചെയ്തു വെക്കും. സേവ് ചെയ്ത വാര്‍ത്തകള്‍ പിന്നീട് ഇന്‍റര്‍നെറ്റ് ഇല്ലാത്തപ്പോഴും വായിക്കാം. ഓഫ് ലൈനായും വായിക്കാന്‍ സാധിക്കും എന്നതാണ് ഇതിനെ മറ്റു ന്യൂസ്‌ റീഡറുകളില്‍ വെത്യസ്തമാക്കുന്നത്. യാത്ര ചെയ്യുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാണ്. 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഫ്രീയായി ഡൈണ്‍ലോഡുചെയ്ത് ഉപയോഗിക്കാം... ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്‍സ്റ്റോള്‍ ചെയ്ത ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ എല്ലാ വാര്‍ത്താ മാധ്യമങ്ങളുടേയും പേരുകള്‍ കാണിക്കും. ഒപ്പം നമ്മള്‍ വായിക്കാത്ത വാര്‍ത്തകളുടെ നോട്ടിഫിക്കേഷനും (എത്ര വാര്‍ത്തകള്‍ വായിക്കാനുണ്ട് എന്ന്) കാണിക്കുന്നുണ്ടാകും. നമുക്ക് ആവശ്യമുള്ള മാധ്യമത്തിന്‍റെ പേര് സെലക്ടുചെയ്യാം.

ഇപ്പോള്‍ ആ മാധ്യമത്തില്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഇഷ്ടവാര്‍ത്ത സെലക്ടുചെയ്തുവായിക്കാം..

ആവശ്യമില്ലാത്ത മാധ്യമങ്ങളെ ഫില്‍ട്ടര്‍ചെയ്യാം. അതിനായി ടൂള്‍സ് ഓപ്ഷനില്‍ (മാധ്യമങ്ങളുടെ പട്ടികയുടെ അവസാനം) Eplore എന്ന മെനു എടുക്കുക.

ഇവിടെ ആവശ്യം ഇല്ലാത്ത മാധ്യമത്തിന്‍റെ പേരിനു നേരെയുള്ള ടിക്ക് മാറ്റുക.

ഉപയോഗിച്ച് നോക്കുക. വാര്‍ത്തകള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമായിരിക്കും.

********************************************


Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment