VMware vSphere Hypervisor ESXi 6.5 Installation

VMware vSphere 6.5 എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്ത് കോണ്‍ഫിഗര്‍ ചെയ്യാം എന്നാണ് ഈ പോസ്റ്റില്‍ വിശദീകരിക്കുന്നത്.



വന്‍കിട കമ്പനികളുടെ ഐ. ടി. വിഭാഗങ്ങള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട വാക്കുകളിലൊന്നായി വിര്‍ച്ച്വലൈസേഷന്‍ മാറിക്കഴിഞ്ഞിട്ട്‌ കുറച്ചുകാലമായി. ഡേറ്റാസെന്റര്‍ വിര്‍ച്ച്വലൈസേഷന്‍ വഴി വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍, നിലവിലുള്ള 100 സെര്‍വ്വറുകളെ അഞ്ചോ ആറോ സെര്‍വ്വറുകളിലേയ്‌ക്ക്‌ വിര്‍ച്ച്വലൈസ് ചെയ്യാന്‍ സാധിക്കും. ഇതുവഴി കേബിളിംഗ്‌, സ്വിച്ചിംഗ്‌, റൂട്ടിംഗ്‌ ഉപകരണങ്ങള്‍ എന്നിവയുടെ എണ്ണത്തിലും ഗണ്യമായ കുറവു വരുത്തുന്നതിനും, ഡേറ്റാ സെന്‍ററിന്‍റെ വലിപ്പം കുറച്ചു കൊണ്ട്‌ വരുന്നതിലൂടെ എയര്‍ കണ്ടീഷനറുകളുടെ ലോഡ്‌ കുറയ്‌ക്കാനും സ്ഥലവാടക പോലും ലാഭിക്കാനും സാധിക്കും.

വിർച്ച്വലൈസേഷൻ സൊലൂഷന്‍ നല്‍കുന്നതില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് വിഎംവെയർ ആണെന്നതില്‍ സംശയമില്ല. പുതിയതായി വിർച്ച്വലൈസേഷൻ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ തുടങ്ങുന്നവര്‍ക്ക് VMware®-ന്റെ Vsphare ഉം അതിന്റെ ഘടകങ്ങളും മനസ്സിലാക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായേക്കാം. അതുകൊണ്ട് ഈ പോസ്റ്റില്‍ VVMware® Vsphere, Hypervisor, vCenter എന്നിവ എന്താണെന്ന് നോക്കാം.

VVMware® Vsphere ഡേറ്റാസെന്റര്‍ പ്രോ‍ഡക്ടില്‍ വരുന്ന ഒരു സോഫ്റ്റ് വെയര്‍ പാക്കേജാണ്. അതായത് MS-Officeല്‍ Word, Excell, Powerpoint എന്നിങ്ങനെ പല Software ഉള്ളതുപോലെ VVMware® Vsphere എന്നത് VMware ESXi, vCenter, vCenter Client മുതലായ ആപ്ലിക്കേഷനുകള്‍ കൂടിയതാണ്.

ESXi സെർവർ VVMware® Vsphere ലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്.  ESXi ഒരു വിർച്ച്വലൈസേഷൻ സെർവർ ആണ്. ESXi സോഫ്റ്റ് വെയര്‍ ഒരു ഫിസിക്കല്‍ സെര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം എല്ലാ വെർച്വൽ മെഷീനുകൾ അല്ലെങ്കിൽ ഗസ്റ്റ് ഓപ്പറേറ്റിംങ് സിസ്റ്റങ്ങളും ESXi സെർവറിൽ ആയിരിക്കും ഇന്‍സ്റ്റാള്‍ ചെയ്യുന്നത് . എല്ലാ ഗസ്റ്റ് ഓപ്പറേറ്റിംങ് സിസ്റ്റങ്ങളും പൂര്‍ണ്ണമായും വേര്‍തിരിക്കപ്പെട്ട ഓരോ കംമ്പ്യൂട്ടറുകള്‍ പോലെ ആയിരിക്കും പ്രവര്‍ത്തിക്കുന്നത്. ഇവതമ്മില്‍ നെറ്റ് വര്‍ക്ക് (LAN) വഴി ബന്ധിപ്പിക്കാവുന്നതാണ്.  
ഓരോ ഗസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഓരോ വെർച്വൽ ഹാർഡ്വെയർ (സിപിയു, മെമ്മറി, ഡിസ്ക്) ഉണ്ടാക്കി അതിലായിരിക്കും വെർച്വൽ മെഷീനുകൾ (VM) പ്രവർത്തിക്കുന്നത്.


ടെസ്റ്റിങ്ങിനും പഠന ആവശ്യങ്ങള്‍ക്കും ESXi സൌജന്യ പതിപ്പ് അവരുടെ സൈറ്റില്‍നിന്നും ‍ഡൌണ്‍ലോ‍ഡ് ചെയ്യാവുന്നതാണ്. സൗജന്യ പതിപ്പില്‍ ഓപ്ഷനുകള്‍ പരിമിതമായിരിക്കും. ഡൌണ്‍ലോ‍ഡ് ചെയ്യുന്നതിന് ആദ്യം അവരുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സൌജന്യമാണ്. VMware® Vsphere ഈ ലിങ്കില്‍ നിന്നും Dowload  ചെയ്യാം. 

VMware ESXi ഇന്‍സ്റ്റലേഷന്‍

VMware vSphere Hypervisor (ESXi) 6.5 ഒരു ISO ഫയലാണ്. ഇത് ഒരു  CD യിലാക്കുകയോ അല്ലെങ്കില്‍ ഒരു ബൂട്ടബിള്‍ പെന്‍ഡ്രൈവ് ആക്കുകയോ ചെയ്യുക. ഇനി നിങ്ങളുടെ സെര്‍വര്‍ ബൂട്ടബില്‍ ഡിവൈസില്‍നിന്നും ബൂ‌ട്ടുചെയ്യുക. 

Standard Installer എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

Loading ESXi Installer എന്ന സ്ത്രീന്‍ കാണാം.



ഇന്‍സ്റ്റലേഷന്‍ തുടരുന്നതിന്‍ Enter കൊടുക്കുക.

F11 പ്രസ്സ് ചെയ്യുക

അടുത്ത സ്റ്റെപ്പില്‍ നിങ്ങളുടെ സെര്‍വറിലെ ഹാര്‍ഡ് ഡിസ്ക് സ്കാന്‍ ചെയ്യുന്നു.

ഇവിടെ, ഏതു ഡിസ്കിലാണ്‍ ESXi ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്ത് Enter കൊടുക്കുക.
സെലക്ട് ചെയ്ത ഡിസ്കിലെ മുഴുവന്‍ ഡാറ്റായും നഷ്ടപ്പെടും എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Keyboard Layout സെലക്ട് ചെയ്യുക.

root യൂസര്‍ക്ക് പാസ്സ് വേര്‍ഡ് കൊടുക്കുക. ഈ പാസ്സ് വേര്‍ഡ് മറന്നു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.

ഇതുവരെ കൊടുത്ത എല്ലാ ഓപ്ഷനുകളും കൃത്യമാണെങ്കില്‍ F11 കൊടുത്ത് Install ചെയ്യാം. അല്ലെങ്കില്‍ Esc കൊടുത്ത് Cancel ചെയ്യാം.


ഇന്‍സ്സലേഷന്‍ കഴിഞ്ഞ് സിസ്റ്റം റീസ്റ്റാര്‍ട്ട് ആയി വരുമ്പോള്‍ താഴെ കാണുന്നതുപോലെ ഒരു സ്ക്രീന്‍ കാണാം. അവിടെ ഈ സെര്‍വരിന്റെ IP അഡ്രസ്സ് കാണാം. ഇന്‍സ്റ്റലേഷന്‍ സമയത്ത് നമ്മള്‍ IP അഡ്രസ്സ്കൊ ടുക്കുന്നില്ലെങ്കിലും നമ്മളുടെ നെറ്റ് വര്‍ക്കിലെ DHCP സെര്‍വറില്‍ നിന്നും IP അഡ്രസ്സ്  എടുത്തിട്ടുണ്ടാവും.

നമ്മള്‍ക്ക് ഈ IP അഡ്രസ്സ് വേണമെങ്കില്‍ മാറ്റാം. അതിനായി F2 കൊടുത്ത് Customize System എന്ന ഓപ്ഷന്‍ എടുക്കാം.
ഇവിടെ F12 കൊടുത്താല്‍ സിസ്റ്റം Shutdown / Restart ചെയ്യാം.

F2 / F12 കൊടുക്കുമ്പോള്‍ root യൂസറുടെ പാസ്സ് വേര്‍ഡ് കൊടുത്ത് ലോഗിന്‍ ചെയ്യുക.

Configure Password എന്ന മെനുവില്‍നിന്നും rootന്റെ പാസ്സ് വേര്‍ഡ് മാറ്റാം.

Configure Management Network എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുമ്പോള്‍ വലതുവശത്ത് ഇപ്പോഴത്തെ IP അഡ്രസ്സ് കാണാന്‍ സാധിക്കും.

നിലവിലുള്ള IP അഡ്രസ്സ്  മാറ്റുന്നതിന്  Configure Management Network എന്ന ഓപ്ഷനില്‍ Enter കീ പ്രസ്സ് ചെയ്യുക.

Network Adapters എന്ന ഓപ്ഷനില്‍ Enter കീ പ്രസ്സ് ചെയ്യുക.

ഒന്നിലധികും കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ ഏതു കാര്‍ഡാണ് നമ്മള്‍ ഉപയോഗിക്കുന്നത് എന്ന് സെലക്ട് ചെയ്യുക.

IPv4 ആണോ IPv4 ആണോ എന്ന് സെലക്ട് ചെയ്ത് Enter അടിക്കുക.

ഇവിടെ സെലക്ട് ആയിരിക്കുന്നത് DHCP ഓപ്ഷന്‍ ആണ്. അത് സ്റ്റാറ്റിക്ക് ആക്കി ഇഷ്ടമുള്ള IP Address കൊടുത്ത് Subnet Mask, Gateway എന്നിവ സെറ്റ് ചെയ്യുക.

ഇന്‍സ്റ്റലേഷന്‍ കഴിയുമ്പോള്‍ ESXi സെര്‍വരില്‍ Login Shell അതുപോലെ SSH എന്നിവ ‍disabled ആയിരിക്കും. നമുക്ക് Troubleshooting Options ഉപയോഗിച്ച് ഈ ഓപ്ഷനുകള്‍ Enable ചെയ്യാം.

ഇവിടെ Login Shell എനേബിള്‍ ആക്കാം.

Login Shell എനേബിള്‍ ചെയ്തതിനു ശേഷം Ctrl+ F1 കൊടുത്താല്‍ നമുക്ക് ESXi സെര്‍വറില്‍ Login ചെയ്യാന്‍ സാധിക്കും.

സാധാരണയായി ESXi 6.5 സെര്‍വരില്‍ Virtual Machines ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് EXSi സെര്‍വറിന്റെ WEB ഇന്റര്‍ഫെയ്സ് ഉപയാഗിച്ചാണ്. അതിനായി ഇതേ നെറ്റ് വര്‍ക്കിലുള്ള മറ്റൊരു സിസ്റ്റത്തലെ ഏതെങ്കിലും ഒരു ബ്രൈസറില്‍ EXSi സെര്‍വറിന്റെ IP അഡ്രസ്സ് കൊടുക്കുക.

സെക്യൂരിറ്റി സര്‍ട്ടിഫിക്കേറ്റ് ചോദിച്ചാല്‍ Add ചെയ്യുക.


ഇപ്പോള്‍ താഴെ കാണുന്നതുപോലെ ഒരു ലോഗിന്‍ സ്ക്രീന്‍ കാണാം.

ഇവിടെ root യൂസറുടെ പാസ്സ് വേര്‍ഡ് കൊടുക്കുക.


ഇടതു വശത്തായി കാണുന്ന മെനുവില്‍നിന്നും Virtual Machines എന്നത് സെലക്ട് ചെയ്യുക. Create / Register VM എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അവിടെ Create a new Virtual Machine സെലക്ട് ചെയ്ത് Next കൊടുക്കുക. 

ഈ വിന്‍ഡോയില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ട OS ന്റെ Name, Family, Version ഇവ കൊടുക്കുക.

Virtual Machine ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഡിസ്ക് സെലക്ട് ചെയ്യുക

ഇന്‍സ്റ്റോള്‍ ചെയ്യേണ്ട OS ന്റെ Bootable CD സെര്‍വറില്‍ ഇടുക, അല്ലെങ്കില്‍ ISO ഫയല്‍ സെലക്ട് ചെയ്ത് കൊടുക്കുക.

എല്ലാ ഓപ്ഷനും കൊടുത്തതിന് ശേഷം Finish കൊടുക്കാം.

ഇടതു വശത്തെ മെനുവില്‍നിന്നും Virtual Machines സെലക്ട ചെയ്യുമ്പോള്‍ ഇപ്പോള്‍ നമ്മള്‍ ഉണ്ടാക്കിയ VM അവിടെ കാണാം. 

ഇനി Power On കൊടുത്ത് OS ഇന്‍സ്റ്റാള്‍ ചെയ്യുക.

 *************************************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment