ജിമെയില്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിറിക്കേണ്ടത് !!

ദിവസവും നിരവധി മെയിലുകള്‍ കൈകാര്യം ചെയ്യുന്നവരാകും നിങ്ങള്‍. എന്നാല്‍ എപ്പോഴെങ്കിലും ജിമെയില്‍ ഉപയോഗത്തിന്‍റെ പരിധിയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ജിമെയില്‍‌ ഉപയോഗത്തിന് പരിധിയുണ്ട് എന്നതാണ് വാസ്തവം. അത് കവിഞ്ഞാല്‍ അല്ലെങ്കില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ഒരു ദിവസത്തേക്ക് അക്കൗണ്ട് ഫ്രീസ് ചെയ്യും.
ജിമെയിലിലെ അത്തരം നിയന്ത്രണങ്ങളെ പരിചയപ്പെടാം.

1. ജിമെയില്‍ POP അല്ലെങ്കില്‍ IMAP ക്ലയന്‍റുകള്‍ വഴി ഉപയോഗിക്കുമ്പോള്‍ ഒരു തവണ മെയില്‍ അയക്കാവുന്ന പരിധി 100 പേര്‍ക്ക് ആണ്.

2. ജിമെയിലില്‍ നേരിട്ട് ഉപയോഗിക്കുമ്പോള്‍ ഒരു സമയം 500 പേര്‍ക്കേ മെയില്‍ അയക്കാനാവൂ. അതില്‍ കൂടുതല്‍ പേര്‍ക്ക് അയക്കാന്‍ ശ്രമിച്ചാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് അക്കൗണ്ട് ഡിസേബിള്‍ ചെയ്യും.

3. 25 ല്‍ കൂടുതല്‍ ഫേക്ക് അഥവാ ബ്രോക്കണ്‍ ആയതോ, ഇല്ലാത്തതോ ആയ അഡ്രസുകളിലേക്ക് മെയില്‍ അയക്കാന്‍ ശ്രമിച്ചാല്‍ അക്കൗണ്ട് ഡിസേബിള്‍ ചെയ്യും.

4. ഒരു ദിവസത്തെ പരമാവി ക്വോട്ട എന്നത് 2000 മെയിലുകളാണ്.

5. ഒമ്പത് മാസമാണ് ഇന്‍ആക്ടിവായി ഒരു മെയില്‍ അഡ്രസ് നിലനില്‍ക്കുക. അതിനിടയില്‍ ലോഗിന്‍ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ഡെലീറ്റ് ചെയ്യപ്പെടും.

കടപ്പാട്: ComputerKerala
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment