കൂട്ടുകാരെ, ജീമെയിലിലെ ഒരു സിംപിള്‍ ട്രിക്കുവഴി നിങ്ങളുടെ ജീമെയില്‍ പാസ്സ് വേര്‍ഡ് മറ്റാരെങ്കിലും ഹാക്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാം. ചിലപ്പോള്‍ ഇതു നിങ്ങള്‍ക്കറിയാവുന്ന കാര്യമായിരിക്കും. എങ്കിലും എനിക്കറിയുന്ന ഒരു കാര്യം അറിയാത്തവര്‍ക്കായി പങ്കുവെക്കുന്നു....
നിങ്ങള്‍ എപ്പോഴെങ്കിലും ജീമെയില്‍ പേജിന്റെ താഴെ ഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ? അതോ ഇന്‍ബോക്സും കംപോസും മാത്രമേ നോക്കാറുള്ളോ? ഈ പോസ്റ്റ് വായിച്ചതിനുശേഷം നിങ്ങളുടെ ജീമെയിലില്‍ ലോന്‍ചെയ്ത് താഴെക്ക് സ്ക്രോള്‍ ചെയ്ത് നോക്കുക...
നിങ്ങളുടെ ജീമെയില്‍ പേജിന്റെ താഴെ ഭാഗം ഇതുപോലെ ആയിരിക്കും. ഇവിടെ Last account activity എന്ന് കാണിച്ചിരിക്കുന്നത് കണ്ടുകാണുമല്ലോ!! അവിടെ ഇതിനുമുമ്പ് നിങ്ങളുടെ ജീമെയിലില്‍ ലോഗിന്‍ചെയ്ത സമയം അല്ലെങ്കില്‍ ദിവസം കാണിച്ചിട്ടുണ്ടാകും. ഇനി ആസമയത്ത് / ദിവസം നിങ്ങള്‍ ജീമെയില്‍ ഉപയോഗിച്ചിട്ടില്ല എങ്കില്‍ നിങ്ങളുടെ പാസ്സ് വേര്‍ഡ് മറ്റാരെങ്കിലും ഹാക്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം.
അവിടെ കാണുന്ന Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ താഴെകാണുന്നതുപോലെ ഒരു വിന്‍ഡോ കിട്ടും
അവിടെ This account does not seem to be open in any other location എന്നാണ് കാണിച്ചിരിക്കുന്നതെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ ജീമെയില്‍ വേറൊരു സിസ്റ്റത്തിലും ലോഗിന്‍ ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കാം. (ഇത് Details ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന സമയത്തെ കാര്യം മാത്രമാണ്). ഇതെ വിന്‍ഡോയിലെ Recent activity എന്നതിനു താഴെ ഇതിനുമുമ്പ് നിങ്ങളുടെ ജീമെയിലില്‍ ലോഗിന്‍ചെയ്തതിന്റ അവസാനത്തെ 10 സമയം അല്ലെങ്കില്‍ ദിവസം കാണിച്ചിട്ടുണ്ടാകും. അവിടെ നിങ്ങള്‍ ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച IP Addressഉം അത് ഏത് ലൊക്കേഷനാണെന്നും കാണിച്ചിട്ടുണ്ടാകും.(ഇവിടെ IP Address മായ് ചിരിക്കുകയാണ്, ലൊക്കേഷന്‍ ഇന്ത്യ (കേരളം) എന്ന് കാണിച്ചിരിക്കുന്നു).
Details ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന സമയത്ത് നിങ്ങളുടെ ജീമെയില്‍ വേറൊരിടത്ത് ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ കാണുന്നത് ഇതുപോലെയായിരിക്കും....
This account is currently being used in one other location. എന്നാണ് കാണുന്നതെങ്കില്‍ നിങ്ങളുടെ ജീമെയില്‍ വേറൊരിടത്ത് ലോഗിന്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പിക്കാം. പക്ഷേ അത് നിങ്ങള്‍ തന്നെ മറ്റോരു സ്റ്റത്തില്‍ അല്ലെങ്കില്‍ ഇതേസിസ്റ്റത്തിലെ വേറൊരു ബ്രൌസറില്‍, ജീമെയില്‍ ഉപയോഗിച്ച് സൈന്‍ഔട്ട് ആകാന്‍ മറന്നതാണോ എന്ന് ഓര്‍ത്തുനോക്കുക. IP Address നോക്കി ഇത് എളുപ്പത്തില്‍ കണ്ടുപിടിക്കാം.
മിക്കവാറും ഒരു ഓഫീസിനുള്ളില്‍ നാറ്റിംഗ് വഴിയായിരിക്കും നെറ്റ് കണക്ട് ചെയ്തിരിക്കുന്നത്. അപ്പോള്‍ നിങ്ങളുടെ ഓഫീസിനുള്ളില്‍ തന്നെയാണ് ഹാക്കര്‍ എങ്കില് ഒരേ IP Adress തന്നെയായിരിക്കും കാണുന്നത്. നിങ്ങളുടെ നെറ്റവര്‍ക്കില്‍ന്നും അല്ല എങ്കില്‍ IP Address ഉറപ്പായു വേറെ ആയിരിക്കും.
എന്തുതന്നെ ആയാലും Sign out all other sessions എന്ന ലിങ്കില്‍ ക്ലിക്ക്ചെയ്ത് മറ്റുസെഷെന്‍സ് എല്ലാം ലോഗ്ഔട്ട് ചെയ്യുക..
മറ്റാരെങ്കിലും നിങ്ങളുടെ ജീമെയില്‍ ഉപയോഗിക്കുന്നു എന്ന് തോന്നിയാല്‍ ഉടനെ പാസ്സ് വേര്‍ഡ് മാറ്റുക..
പോസ്സറ്റ് ഉപകാരപ്രദമായാലും ഇല്ലെങ്കിലും കമന്റിടുമല്ലോ. അല്ലെ?
എന്തുതന്നെ ആയാലും Sign out all other sessions എന്ന ലിങ്കില്‍ ക്ലിക്ക്ചെയ്ത് മറ്റുസെഷെന്‍സ് എല്ലാം ലോഗ്ഔട്ട് ചെയ്യുക..
മറ്റാരെങ്കിലും നിങ്ങളുടെ ജീമെയില്‍ ഉപയോഗിക്കുന്നു എന്ന് തോന്നിയാല്‍ ഉടനെ പാസ്സ് വേര്‍ഡ് മാറ്റുക..
പോസ്സറ്റ് ഉപകാരപ്രദമായാലും ഇല്ലെങ്കിലും കമന്റിടുമല്ലോ. അല്ലെ?
Blogger Comment
Facebook Comment