നമ്മള്‍ പല ആവശ്യങ്ങള്‍ക്കായും ഓപ്പണ്‍
ഓഫീസ്, മൈക്രോസോഫ്റ്റ്
ഓഫീസ് തുടങ്ങിയ വേര്‍ഡ്
പ്രോസസിംഗ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാറുണ്ടല്ലോ. ഈ പോസ്റ്റില്‍ ഞാന്‍ ഇത്തരം സോഫ്റ്റ് വെയറുകളിലെ നമ്മളാരും അധികം ഉപയോഗിക്കാത്ത ഒരു ടിപ് ആണു പങ്കുവെക്കുന്നത്.
നമ്മള്‍ ഒരു ഡോക്കുമെന്റ് ഉണ്ടാക്കുമ്പോള്‍ ടേബിളുകള്‍ ഉണ്ടാക്കേണ്ടി വരാറുണ്ടല്ലോ. പലപ്പോഴും ടൂള്‍ബാറില്‍ ക്ലിക്ക് ചെയ്ത് column, row ഇവ സെലക്ട് ചെയ്താണ് നമ്മള്‍ ടേബിള്‍ ഉണ്ടാക്കാറ്. എന്നാല്‍ ഇതിന് ഒരു എളുപ്പ വഴിയുണ്ട്.
കീബോര്‍ഡിലെ + ഉം Tab ഉം കീ ഉപയോഗിച്ച് എളുപ്പത്തില് ടേബിള്‍ നിര്‍മ്മിക്കാം
നമുക്ക് 5 column ഉള്ള ടേബിള്‍ ആണ് വേണ്ടതെങ്കില്‍ കീബോര്‍ഡിലെ + കീ 6 പ്രാവശ്യം കോടുക്കണം. ഓരോ + ചിഹ്നങ്ങള്‍ തമ്മിലും ഒരു Tab സ്പെയിസ് അകലം മാത്രമേ പാടുള്ളൂ. അവസാനത്തെ + കഴിഞ്ഞ് സ്പെയിസോ Tab-ഓ കൊടുക്കരുത്.
5 column ഉള്ള ടേബിളില്‍ 5 Tab സ്പെയിസ് മാത്രമേപാടുള്ളൂ
ഇനി row ഉണ്ടാക്കാന്‍ അവസാനത്തെ cell ല്‍ cursor വച്ച് Tab അടിക്കാം, അല്ലെങ്കില്‍ അവസാനത്തെ celln നും പുറത്ത് cursor വച്ച് Enter Enter കീ പ്രസ്സ് ചെയ്യുകയോ ചെയ്യാം.
0 comments:
Post a Comment