നിങ്ങളുടെ പാസ്സ് വേര്‍ഡ് എങ്ങനെ സെക്യൂര്‍ (സ്ട്രോങ്ങ്) ആക്കാം....

നിങ്ങളുടെ പാസ്സ് വേര്‍ഡ് എങ്ങനെ സെക്യൂര്‍ (സ്ട്രോങ്ങ്) ആക്കാം....

നമ്മള്‍ പാസ്സ് വേര്‍ഡ് തിരഞ്ഞടുക്കുമ്പോള്‍ സാധാരണ ചെയ്യുന്നത് നമ്മളുടെ പേരോ, വിളിപേരോ, വീട്ടുപേരോ, ജനനതീയതിയോ, വണ്ടിനമ്പറോ, ഫോണ്‍നമ്പറോ, കുട്ടിയുടെപേരോ അതുമല്ലെങ്കില്‍ ഇഷ്ടപ്പെട്ട ആളിന്റെ പേരോ ഒക്കെയായിരിക്കുമല്ലോ. ഇത്തരം പാസ്സ് വേര്‍ഡുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം ഇവ എളുപ്പത്തില്‍ ഓര്‍മിക്കാന്‍ പറ്റും എന്നതുകൊണ്ടാണ്. തന്നെയുമല്ല എല്ലായിടത്തും നമ്മള്‍ ഒരേപാസ്സവേര്‍ഡ് തന്നെയായിരിക്കും ഉപയോഗിക്കുന്നതും..
പക്ഷെ ഈ പാസ്സ് വേര്‍ഡുകള്‍ നമ്മളെ അറിയുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും എന്നുള്ളതാണ് മറ്റോരു പ്രശ്നം.
എളുപ്പത്തില്‍ ഓര്‍മിക്കാന്‍ പറ്റുന്ന സ്ട്രോങ്ങ് പാസ്സ് വേര്‍ഡുകള്‍ എങ്ങനെ ഉണ്ടാക്കാന്‍ പറ്റും എന്നതാണ് ഈ പോസ്റ്റില് നമ്മള്‍ നോക്കാന്‍ പോകുന്നത്.
1. ആദ്യമായി നമ്മള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഫ്രെയ്സോ, ബുക്കിന്റെപേരോ എന്തെങ്കിലും സെലക്ട് ചെയ്യുക. ഇതില്‍ നാലോ അഞ്ചോ വേര്‍ഡുകള്‍ ഉണ്ടായിരിക്കണം. ഇവിടെ ഞാന്‍ സെലക്ട് ചെയ്തിരിക്കുന്നത് ഒരു ഇംഗ്ലീഷ് ഫ്രെയ്സാണ്.  Two heads are better than one
2. ഇനി ഇതിനെ ചുരുക്കുക. അതായത് ഓരോ വേര്‍ഡിന്റെയും ആദ്യത്തെ ലെറ്റര്‍വീതം എടുക്കുക. ആദ്യത്തെ ലെറ്റര്‍ ക്യാപിറ്റലായി വക്കുക. നമ്പരുകളോ, നമ്പരുകളായി ഉച്ഛരിക്കാവുന്ന വേര്‍ഡുകളോ ഉണ്ടെങ്കില്‍ അത് സംഖ്യകളാക്കി മാറ്റുക. (ഉദാഹരണത്തിന് For എന്നത് 4 എന്നും ate എന്നത് 8 എന്നും ഒക്കെ ആക്കാമല്ലോ!.)
Two heads are better than one എന്നത് ചുരുക്കി Thabt1 എന്നാക്കിയിരിക്കുന്നു.
3. ഇനി ഇതിലേക്ക് കുറച്ച് സ്പെഷ്യല്‍ ക്യാരക്ടേര്‍സും കൂടി ചേര്‍ക്കണം. (അതായത് @ ? : # $ ! & ഇവയിലേതെങ്കിലും). ഞാന്‍ Thabt1 എന്നതിന്റകൂടെ #ഉം :ഉം ചേര്‍ത്ത് #Thabt1: എന്ന് ആക്കിമാറ്റി.
    #Thabt1: എന്നത് ഒരു സ്ട്രോങ്ങ് പാസ്സ് വേര്‍ഡ് ആണ്.
    ഇതില്‍ ക്യാപിറ്റല്‍ ലെറ്റര്‍, ലോവര്‍കേസ് ലറ്റര്‍, നമ്പര്‍, സ്പെഷ്യല്‍ ക്യാരക്ടേര്‍സ് എല്ലാം ഉള്‍പെട്ടിട്ടുണ്ട്. കൂടാതെ എട്ട് ക്യാരക്ടരുകളും ഉണ്ട്. ഇതാണ് മിക്കസൈറ്റുകളിലും പാസ്സ് വേര്‍ഡിനായുള്ള ഇന്‍സ്ട്രക്ഷന്‍.
4.എല്ലായിടത്തും ഒരേ പാസ്സ് വേര്‍ഡ് തന്നെമതിയോ??
    നമുക്ക് ഓരോ സൈറ്റുകളുടെ ചുരുക്കപേരുകള്‍ ഈ പാസ്സ് വേര്‍ഡിന്റെ മുമ്പിലോ പുറകിലോ ചേര്‍ത്ത് ഇതിനെ കസ്റ്റമൈസ് ചെയ്യാം.
    ഉദാഹരണത്തിന്,
Gmail ----------> #Thabt1:GmL
Facebook -----> #Thabt1:FbK
Amazon -------> #Thabt1:AmZ
Youtube -------> #Thabt1:YtB

   
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment