കമ്പ്യൂട്ടര്‍ വിന്‍ഡോസിന്‍റെ ബൂട്ടബിള്‍ CD ആല്ലെങ്കില്‍ USB യില്‍നിന്നും ബൂട്ടുചെയ്യുക. ഇതിന് കമ്പ്യൂട്ടര്‍ ഓണ്‍ആയി വരുമ്പോള്‍ F12 കീ പ്രസ്സ് ചെയ്ത് ബൂട്ട് ഓപ്ഷന്‍ സിലക്ട് ചെയ്യാം.
ഭാഷ, ഡേറ്റ് ടൈം ഫോര്‍മാറ്റ്, കീബോര്‍ഡ് സിലക്ട് ചെയ്ത് Next കൊടുക്കാം
Install Now ക്ലിക്ക് ചെയ്യുക
ഒന്നില്‍ കൂടുതല്‍ ഇമേജ് ഉണ്ടെങ്കില്‍ നമ്മളുടെ ഓപ്ഷന്‍ സിലക്ട് ചെയ്യുക. ഇവിടെ 64ബിറ്റ് സെലക്ട് ചെയ്തിരിക്കുന്നു. (x86 എന്നത് സാധാരണ 32 ബിറ്റ് ആണ്. നിങ്ങളുടെ പ്രൊസ്സസ്സര്‍ 64 ബിറ്റ് ആണെങ്കില്‍ x64 എന്നത് സെലക്ട് ചെയ്യുക. 32 ബിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് x86 എന്നത് സെലക്ട് ചെയ്യണം.)
ലൈസന്‍സ് എഗ്രിമെന്‍റ് Accept ചെയ്ത് Next കോടുക്കാം.
ഇവിടെ Custom സെലക്ട് ചെയ്യുക. എങ്കില്‍ മാത്രമേ ഫോര്‍മാറ്റ് ചെയ്യാന്‍ പറ്റൂ.
ഇപ്പോള്‍ ഹാര്‍ഡ് ഡിസ്കില്‍ നിലവിലുള്ള പാര്‍ട്ടീഷനുകള്‍ കാണാം. Drive options (advanced) എന്ന ഓപ്ഷന്‍ സിലക്ട് ചെയ്താല്‍ മാത്രമേ നമുക്ക് പാര്‍ട്ടീഷന്‍ ഡിലീറ്റ് ചെയ്യാനോ, ഫോര്‍മാറ്റ് ചെയ്യാനോ സാധിക്കൂ.
റീ പാര്‍ട്ടീഷന്‍ ചെയ്യണമെങ്കില്‍ (നിലവിലുള്ള പാര്‍ട്ടീഷനുകളുടെ സൈസ് കൂട്ടുന്നതിനോ കുറക്കുന്നതിനോ) പാര്‍ട്ടീഷനുകള്‍ ഡിലീറ്റ് ചെയ്ത് പുതിയത് ഉണ്ടാക്കാം. സൈസ് മാറ്റോണ്ട എങ്കില്‍ ഫോര്‍മാറ്റ് ചെയ്താല്‍ മതിയാകും.
ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ System Reserved എന്ന പേരിലുള്ള ചെറിയ പാര്‍ട്ടിഷനും, നിലവില്‍ നിങ്ങളുടെ വിന്‍ഡോസ് കിടക്കുന്ന പാര്‍ട്ടീഷനും ഫോര്‍മാറ്റ് ചെയ്യണം.
നിലവിലുള്ള പാര്‍ട്ടീഷനുകള്‍ ഡിലീറ്റ് ചെയ്ത് പുതിയവ ഉണ്ടാക്കുകയാണെങ്കില്‍ Unallocated Space സെലക്ട് ചെയ്ത് പാര്‍ട്ടീഷന്‍ സൈസ് MB യില്‍ കൊടുത്ത് Apply ചെയ്യുക.
ഉദാഹരണത്തിന് നിങ്ങള്‍ക്ക് 50GB പാര്‍ട്ടീഷനാണ് ഉണ്ടാക്കേണ്ടത് എങ്കില്‍ 50000MB എന്നാണ് കൊടുക്കേണ്ടത്.
ഇവിടെ ഒരു പുതിയ User Account ഉണ്ടാക്കുന്നതിന് User name കൊടുക്കുക. ഈ യൂസര്‍ അഡ്മിനിസ്ട്രേറ്റര്‍ ഗ്രൂപ്പില്‍ മെമ്പറായിരിക്കും. അതായത് ഈ യുസര്‍ക്ക് ഈ സിസ്റ്റത്തില്‍ എന്തും ചെയ്യുന്നതിനുള്ള പവര്‍ ഉണ്ടായിരിക്കും.
അതുപോലെ സിസ്റ്റത്തിന് ഒരു പേര് കൊടുക്കുക
പാസ്സ്-വേര്‍ഡ് കൊടുക്കാം.. നിര്‍ബന്ധമില്ല.
കീ കൊടുക്കേണ്ട
വിന്‍ഡോസ് അപ്ഡേറ്റ് തല്ക്കാലം ഒഴിവാക്കാം.
സമയം, തീയതി എന്നിവ സെറ്റ് ചെയ്യാം
നെറ്റ് വര്‍ക്ക് ഉണ്ടെങ്കില്‍ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യുക.
Blogger Comment
Facebook Comment