വിന്‍ഡോസ് ഡെസ്ക്ടോപ്പ് 3D ആക്കാം


വിന്‍ഡോസ് ഡെസ്ക്ടോപ്പ് 3D ആക്കാം. 4 വര്‍ക്ക്സ്പെയിസ് ഉള്ള കറങ്ങുന്ന ഡെസ്ക്ടോപ്പ്.  ഓപ്പണ്‍ സോര്‍സ് ആപ്ലിക്കേഷനായ (ലിനക്സ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം. പരിചിതമായ) Compiz നു സമാനമായ ഡെസ്ക്ടോപ് ഇനി  വിന്‍ഡോസിലും.



Yodm3D എന്ന ഒരു ആപ്ലിക്കേഷന്‍റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്.  ഈ ലിങ്കില്‍നിന്നും Yodm3D ഡൗണ്‍ലോഡ് ചെയ്യുക. ഇത് .rar ടൈപ്പ് ഫയലായിരിക്കും. winrar ന്‍റെ സഹായത്തോടെ എക്സ്ട്രാക്ട് ചെയ്യുക. ഇനി എക്സ്ട്രാക്ട് ചെയ്ത ആ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക. 

Yodm3D.exe എന്ന ഫയലില്‍ ക്ലിക്ക് ചെയ്യുക. 

ഇവിടെ ഈ ആപ്ലിക്കേഷന്‍ ആക്ടിവേറ്റുചെയ്യുന്നതിന് (അതായത് വിന്‍ഡോസ് ഡെസ്ക്ടോപ്പ് റോട്ടേറ്റ് ചെയ്യുന്നതിന്) ഒരു ഷോര്‍ട്ട്കട്ട് കീ ഉണ്ടാക്കണം. 
Shift , Ctrl , Alt , Win ഈ 4 കീകളില്‍ ഏതെങ്കിലും രണ്ടെണ്ണം എങ്കിലും സെലക്ട് ചെയ്യുക. പിന്നീട് ആ കീ കോമ്പിനേഷന്‍ പ്രസ്സ് ചെയ്യുമ്പോള്‍ ഡെസ്ക്ടോപ്പ് 3D ആകും. (ഇവിടെ Shift + Ctrl ആണ് സെലക്ട് ചെയ്തിട്ടുള്ളത്)

ഡെസ്ക്ടോപ് റൊട്ടേറ്റ് ചെയ്യുന്നതിന് ഈ കീകള്‍ ഒരുമിച്ച് പ്രസ്സ് ചെയ്തുകൊണ്ട് ലെഫ്റ്റ് അല്ലെങ്കില്‍ റൈറ്റ് ആരോ കീ പ്രസ്സ് ചെയ്യുക. മൗസ് ഉപയോഗിച്ചും ഡെസ്ക്ടോപ്പ് കറക്കാം. അതിന് ഷോര്‍ട്ട്കട്ട് കീകളോടൊപ്പം മൗസിന്‍റെ ലെഫ്റ്റ് ബട്ടണ്‍ പ്രസ്സ്ചെയ്ത് മൗസ് നീക്കുക.

Start with windows എന്ന ഓപ്ഷന്‍കൊടുത്താല്‍ വിന്‍ഡോസിനൊപ്പം ഈ ആപ്ലിക്കേഷന്‍ ലോഡുചെയ്യും. അല്ലെങ്കില്‍ ഓരോപ്രാവശ്യവും വിന്‍ഡോസ് ലോഡുചെയ്തതിനു ശേഷം ആ ഫോള്‍റില്‍ പോയി Yodm3D.exe  ഓപ്പണ്‍ ചെയ്യണം.

Display ടാബില്‍ എന്നത് സെലക്ടു ചെയ്യുക

ഇനി വിന്‍ഡോസ് റൊട്ടേറ്റ് ചെയ്ത് നാലു വിന്‍ഡോയിലും വേറെ വേറെ വാള്‍പേപ്പര്‍ സെറ്റുചെയ്യുക. ഓരോ വിന്‍ഡോയും തിരിച്ചറിയുന്നതിന് വേണ്ടിയാണിത് ഈ നാലു വിന്‍ഡോയെ വര്‍ക്ക് സപെയിസ് എന്നാണ് വിളിക്കുന്നത്.

ഓരോ വര്‍ക്ക് സപെയിസിലും നമ്മള്‍ തുറക്കുന്ന ആപ്ലിക്കേഷന്‍ മറ്റു വര്‍ക്ക് സപെയിസില്‍ കാണില്ല. നിങ്ങള്‍ ഇന്‍റെര്‍നെറ്റ് എടുക്കുന്ന സമയത്ത് മറ്റൊരു ആപ്ലിക്കേഷന്‍ എടുക്കാന്‍ ബ്രൈസര്‍ മിനിമൈസ് ചെയ്യേണ്ട. ഡെസ്ക്ടോപ്പ് കറക്കി അടുത്ത വര്‍ക്ക്സപെയിസ് എടുക്കുക. അങ്ങിനെ ഒരു സമയം നാലു വ്യത്യസ്ത വര്‍ക്ക് സ്പെയിസുകള്‍ കിട്ടും. പക്ഷെ ഡെസ്ക്ടോപ്പ് ഐക്കണുകള്‍ എല്ലാത്തിനും ഒന്നുതന്നെ ആയിരിക്കും.

******************************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment