ഇതാ കൂട്ടുകാരെ പറ്റിക്കാന്‍ ഗൂഗിളിന്‍റെ ചില തമാശകള്‍
1. barrel roll
Google.com പോയി സേര്‍ച്ച്ബോക്സില്‍ “do a barrel roll” എന്ന് ടൈപ്പ് ചെയ്ത് നോക്ക്. പേജ് രണ്ടുപ്രാവശ്യം കറങ്ങുന്നത് കാണാം
2. Atari Breakout
ഗൂഗിള്‍ ഇമേജില്‍ പോയി സേര്‍ച്ച്ബോക്സില്‍ “Atari Breakout” എന്ന് ടൈപ്പ് ചെയ്യുക. ഇപ്പോള്‍ ആസ്ക്രീനില്‍ 70കളിലെ പഴയ ബ്ലോക്ക് ഗെയിം കളിക്കാം.
3. Tilt
പേജ് ചെറുതായി തിരിക്കണോ? ഗൂഗിള്‍ സേര്‍ച്ച്ബോക്സില്‍ “tilt” എന്ന് ടൈപ്പ് ചെയ്യുക .
4. Recursion
ഗൂഗിളില്‍ Recursion എന്ന് സെര്‍ച്ച് ചെയ്താല്‍ “did you mean recursion?” മലയാളത്തിലാണെങ്കില്‍ "നിങ്ങളുദ്ദേശിച്ചത് ഇതാണോ? Recursion" എന്ന് കാണിക്കും. ഇനി ആ ലിങ്കില്‍ എത്രപ്രാവശ്യം ക്ലിക്ക് ചെയ്താലും ഇതുതന്നെ വീണ്ടും വരും.
Recursion എന്നാല്‍ "ആവര്‍ത്തിക്കുന്ന" എന്നാണല്ലോ
5. Google Gravity
ഈ ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഗൂഗിളില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്തു നോക്കൂ
6. Zerg Rush
ഗൂഗിളില്‍ "Zerg Rush" എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യൂ. ഗൂഗിളിന്‍റെ ‘o’ രണ്ടു വശത്തുനിന്നും വന്ന് ആപേജിനെ മുഴുനായും തിന്നുന്നത് കാണാം
7. elgoog.im
ഗൂഗിളിനെ തലതിരിക്കണോ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. ഇവിടെ തിരയുന്നതെല്ലാം തല തിരിഞ്ഞായിരിക്കും
8. Google Sky
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങൾക്ക് ആകാശത്തെ നക്ഷത്രങ്ങൾ നക്ഷത്രമണ്ഡലങ്ങൾ, ഗാലക്സികൾ, ഗ്രഹങ്ങളും എല്ലാം കാണാം.
Blogger Comment
Facebook Comment