അത്യാവശ്യത്തിന് പെന്‍ഡ്രൈവ് കണക്ട് ചെയ്തപ്പോള്‍ ഒറ്റ ഫോള്‍ഡറും കാണുന്നില്ല. കുറെ ഷോര്‍ട്ട് കട്ടുകള്‍ മാത്രം. വൈറസ് ബാധിച്ച സിസ്റ്റത്തില്‍ നിന്നും ഡാറ്റ കോപി ചെയ്യാന്‍ പെന്‍ഡ്രൈവ് കുത്തി, ആ പെന്‍ഡ്രൈവ് വീട്ടിലെ സിസ്റ്റത്തില്‍ കണക്ട് ചെയ്യുമ്പോള്‍ പറ്റുന്നതാണ് ഈ പ്രശ്നം. വിന്‍ഡോസ് ഉപയോഗിക്കുന്ന മിക്കവാറും പേരും ഒരിക്കലെങ്കിലും ഈ വൈറസ് കാരണം പെട്ടിട്ടുണ്ടാകും. ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്രശ്നം ഉണ്ടാകില്ല.
നിങ്ങളുടെ കമാന്‍റ് പ്രോംപ്റ്റില്‍ (CMD) പെന്‍ഡ്രൈവിന്‍റ ഡ്രൈവ് ലെറ്റര്‍ കൊടുക്കുക. എന്‍റെ ഡ്രൈവ് F ആണ്.
അതുകൊണ്ട് F: എന്ന് കൊടുത്ത് എന്‍റര്‍ അടിക്കുക. (: കൊടുക്കാന്‍ മറക്കരുത്)
ഇപ്പോള്‍ പ്രോംപ്റ്റില് F:\> എന്നായിരിക്കും കാണുക ഇവിടെ;
F:\> ATTRIB -R -S -A -H /d /s *.* എന്ന് കൊടുത്ത് എന്‍റര്‍ അടിക്കുക.
എല്ലാ ഓപ്ഷനുകള്‍ക്കിടയിലും സ്പെയിസ് ഇടാന്‍ മറക്കരുത്
ATTRIB കമാന്‍റിന്‍റെ ഒരോ ഓപ്ഷനും ഇവിടെ വിശദീകരിക്കുന്നുണ്ട്.
ഇനി നോക്കിയാല്‍ എല്ലാ ഫോള്‍ഡറുകളും അവിടെ കാണുവാന്‍ സാധിക്കും. കൂടെ കുറെ .exe ഫയലുകളും ഷോര്‍ട്ട്കട്ടുകളും. നിങ്ങളുടെ ഫോള്‍ഡറുകളും ഫയലുകളും ഒഴികെ മറ്റെല്ലാം ഇവയെല്ലാം ഡീലീറ്റ് ചെയ്യാം.
ഇത് ഷോര്‍ട്ട്കട്ട് വൈറസിനെ സിസ്റ്റത്തില്‍ നിന്നും കളയില്ല, വൈറസ് കേറി ഷോര്‍ട്ട്കട്ട് ആയ ഫോള്‍ഡറുകള്‍ പെന്‍ഡ്രൈവില്‍ തിരികെ വരുത്തുകയോ ഉള്ളൂ.
Blogger Comment
Facebook Comment