വിന്ഡോസ് ഡെസ്സ്ക്ടോപ്പിലെ റീഫ്രഷ് ബട്ടണ്‍ !!


മിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും, പ്രധാനമായും വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്കുചെയ്യ്ത് അല്ലെങ്കിൽ കീബോർഡില്‍ F5 കീ അമർത്തി ഡസ്ക് ടോപ്‌ റിഫ്രഷ് ചെയ്യാറുണ്ട്. ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക് ഡെസ്ക്ടോപ്പില്‍ അങ്ങനെയൊരു ഓപ്ഷന്‍ കിട്ടുന്നുമില്ല.

കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ പല ദുശീലങ്ങളില്‍ ഒന്നാണ് തുടര്ച്ചയായി ഡസ്ക് ടോപ്‌ റിഫ്രഷ് ചെയ്യുന്നത്. ഈ ബട്ടണ്‍ എന്തിനാണെന്ന യഥാർത്ഥ കാരണം അറിയാത്തതുകൊണ്ടാണിത്.

പല അവസരങ്ങളിലും നമ്മള്‍ റിഫ്രഷ് എന്ന ഓപ്ഷന്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് വെബ് ബ്രൗസറിൽ പേജ് റീലോഡ് ചെയ്യുന്നതിന്. ചിലപ്പോൾ കനത്ത ഇന്റർനെറ്റ് ട്രാഫിക് കാരണം പൂർണ്ണമായും ലോഡ് ചെയ്യാൻ പറ്റാതെ അപൂര്‍ണ്ണ മായി പേജ് വരുമ്പോള്‍ പേജ് റീലോഡ് ചെയ്യുന്നതിന് നമ്മള്‍ റിഫ്രഷ് ചെയ്യാറുണ്ട്. അത് ഫലപ്രദവുമാണ്. അതേസമയം, ഡെസ്ക്ടോപ്പ് റിഫ്രഷ് ചെയ്യുന്നതും ബ്രൗസറിനുള്ളിലെ റിഫ്രഷ്ബട്ടണ്‍ ഉപയോഗിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഡെസ്ക്ടോപ്പില്‍ ആവശ്യമില്ലാതെ റിഫ്രഷ് ചെയ്യുന്നത് ഒരിക്കലും കമ്പ്യൂട്ടറില്‍ പെർഫോമൻസ് വർദ്ധനവ് ഉണ്ടാക്കുന്നില്ല.

വിൻഡോസ് "സ്ക്രീന്‍ റീഫ്രഷ്" ബട്ടൺ ശരിക്കും എന്തു ചെയ്യുന്നു?


നമ്മള്‍ ഓരോ പ്രാവശ്യം റിഫ്രെഷ് ചെയ്യുമ്പോളും മൈക്രോപ്രോസസ്സര്‍, ഡിസ്പ്ലെ മെമ്മറിയിലെ സ്ക്രീൻ ഉള്ളടക്ക വിവരങ്ങൾ ഒന്നുകൂടി RAM ലേക്ക് ലോഡുചെയ്യും. നമ്മള്‍ ഡെസ്ക്ടോപ്പിലോ മറ്റു ഫോള്‍ഡറുകളിലോ ഒരു ഫയല്‍ ഉണ്ടാക്കുന്നു അല്ലെങ്കില്‍ റീനെയിം ചെയ്യുന്നു പക്ഷേ അത് ശരിയായി കാണിക്കുന്നില്ല, ഇത്തരം സാഹചര്യങ്ങളില്‍ റിഫ്രഷ് ചെയ്യുന്നത് പ്രയോജനം ചെയ്യും. പക്ഷെ പലരും വിചാരിക്കുന്നത് സ്ക്രീന്‍ റിഫ്രഷ് ചെയ്യുന്നത് കമ്പ്യൂട്ടറിന്‍റെ പെർഫോമൻസ് കൂട്ടും എന്നാണ്. ഒരു ആപ്ലിക്കേഷന്‍ ലോഡുചെയ്യുന്ന സമയത്ത് അ‍ഞ്ചോ ആറോ തവണ റീഫ്രഷ് ചെയ്യുന്നവരാണ് ഏറെപേരും. പക്ഷെ ഇങ്ങനെ ചെയ്യുമ്പോള്‍ മൈക്രോപ്രോസസ്സര്‍ അത് ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിക്കിടയില്‍ സ്ക്രീന്‍ റിഫ്രഷ് ചെയ്യുന്നതിനു വേണ്ടി കുറച്ച് സമയം മാറ്റിവെക്കേണ്ടി വരും. ഇത് കമ്പ്യൂട്ടറില്‍ പെർഫോമൻസിനെ കുറച്ച് കുറക്കും എന്നല്ലാതെ ഒരുതരത്തിലുള്ള വർദ്ധനവും ഉണ്ടാക്കുന്നില്ല.

എപ്പോഴാണ് "സ്ക്രീന്‍ റീഫ്രഷ്" ബട്ടൺ ഉപയോഗിക്കേണ്ടത്?


  1. നിങ്ങൾ പുതിയതായി സൃഷ്ടിച്ച, റീനെയിം ചെയ്ത, ഡിലിറ്റുചെയ്ത, ഫയലുകളും ഫോൾഡറുകളും ശരിയായി കാണുന്നില്ല എങ്കില്‍,
  2. ഡെസ്ക്ടോപ്പ് ഐക്കണുകൾ റീ അലൈന്‍ ചെയ്യണമെങ്കിൽ,
  3. നിങ്ങളുടെ ഡെസ്ക്ടോപ്പ് ഐക്കണുകൾ ഉപയോഗിക്കാൻ പറ്റാതെവരുമ്പോള്‍,

അത്തരം ഒരു സാഹചര്യത്തിൽ, നിങ്ങളുടെ ഡെസ്ക്ടോപ്പിലെ റിഫ്രഷ് ബട്ടൺ അല്ലെങ്കിൽ F5 അമർത്തുന്നത് ഇതിന് പരിഹാരമാണ്.
 ***********************************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment