ഡെസ്ക്ടോപ്പിലെ ഐക്കണുകള്‍ ഓർഗനൈസ് ചെയ്യാം.


നിങ്ങള്‍ ഒരു Windows ഉപയോക്താവാണെങ്കിൽ, ഡെസ്ക്ടോപ്പില്‍ ഐക്കണുകൾ ധാരാളം ഉണ്ടെങ്കിൽ ഒരു ഐക്കൺ കണ്ടെത്താനും കൈകാര്യം ചെയ്യുന്നതിനും ബുദ്ധിമുട്ടായിരുന്നേക്കാം.

ഒരു ലോഞ്ചർ ഉപയോഗിച്ച് ഡെസ്ക്ടോപ്പിലെ നിങ്ങളുടെ എല്ലാ ഐക്കണുകളും ഓർഗനൈസ് ചെയ്യാം.

3MB യില്‍ താഴെ മാത്രം വരുന്ന ഈ ആപ്ലിക്കേഷന്‍ ഫ്രീയായി ഡൗണ്‍ലോഡു ചെയ്യാം. അതിന് ഈ ലിങ്കുകള്‍ ഏതെങ്കിലും ഉപയോഗിക്കാം.
ലിങ്ക്1 , ലിങ്ക്2 , ലിങ്ക്3


Eusing ലോഞ്ചറില്‍ ചില ഐക്കണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ നമുക്ക് അതിലേക്ക് ഏതെങ്കിലും പ്രോഗ്രാം ഷോര്‍ട്ട് കട്ടുകള്‍ ചേർക്കാൻ കഴിയും. ഡ്രാഗ് - ഡ്രോപ്പ് ഓപ്പറേഷൻസ് വഴി വളരെ എളുപ്പത്തില്‍ പ്രോഗ്രാം ഷോര്‍ട്കട്ടുകള്‍ ഇതിലേക്ക് ചേര്‍ക്കാം. ഐക്കണുകളുടെ പരമാവധി എണ്ണം നമുക്ക് തിരഞ്ഞെടുക്കാം. കൂടാതെ ഐക്കൺ സർക്കിൾ വലിപ്പം ഇഷ്ടാനുസൃതമാക്കാനാകും.


ഇന്‍സ്റ്റോള്‍ ചെയ്തതിന് ശേഷം ALT + SPACE എന്ന കീ കോമ്പിനേഷനിലോ, അല്ലെങ്കില്‍ സിസ്റ്റം ട്രോയില്‍നിന്നോ നമുക്ക് ഈ ആപ്ലിക്കേഷന്‍ തുറക്കാം.


സര്‍ക്കിളിനു നടുവില്‍ കാണുന്ന ഐക്കണില്‍ (യൂസര്‍) ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സെറ്റിങ്സ് മാറ്റാം. ഇവിടെ ഓരോ ഓപ്ഷനു ഓരോ നമ്പര്‍ കോടുത്തിട്ടുണ്ട്. നമുക്ക് ഡെസ്ക് ടോപ്പിലെ ഐക്കണുകള്‍ കാണേണ്ട എങ്കില്‍ 7 എന്ന നമ്പര്‍ ടൈപ്പ് ചെയ്താല്‍ മതി.

സെറ്റിങ്സ് മാറ്റുന്നതിന് 2 എന്ന് ടൈപ്പ് ചെയ്യുകയോ Settings ല്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
ഇവിടെ വിന്‍ഡോസ് ഓണാകുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ ലോഡുചെയ്യണോ തുടങ്ങിയ കാര്യങ്ങള്‍ സെറ്റുചെയ്യാം. കൂടാതെ ബാക്ക്അപ് എടുക്കുന്നതിനും മറ്റും സാധിക്കും.


Appearance ടാബില്‍ ഇതില്‍ എത്ര ഐക്കണുകള്‍ വേണം, ഓരോ ഐക്കണിന്‍റേയും സൈസ് തുടങ്ങിയ കാര്യങ്ങള്‍ സെറ്റുചെയ്യാം.

ലൗഞ്ചറില്‍ വിന്‍ഡോസിന്‍റെ ലോഗോയോടു കൂടി കാണുന്നതെല്ലാം നിലവില്‍ ഉപയോഗിക്കാത്ത ഷോര്‍ട്കട്ടുകള്‍ ആണ്. നമുക്ക് ആവശ്യമുള്ള ആപ്ലിക്കേഷനുകളുടെ ഷോര്‍കട്ടുകള്‍ ഇവിടെ ചേര്‍ക്കാം.
അതിനായി ആ ആപ്ലിക്കേഷന്‍ ഡ്രാഗ് ചെയ്ത് ലൗഞ്ചറിലെ വിന്‍ഡോസിന്‍റെ ലോഗോയുടെ മുകളില്‍ വക്കുക.

കൃത്യമായി മുകളില്‍ വരുന്ന സമയം  ഒരു പച്ചനിറത്തില്‍  ആരോമാര്‍ക്ക് കാണാം. അപ്പോള്‍ കൈ മൗസില്‍നിന്നും മാറ്റുക.

ഇതുപോലെ നമുക്ക് ആവശ്യമുള്ള എല്ലാ ആപ്ലിക്കേഷനും ലൗഞ്ചറിലേക്ക് ചേര്‍ക്കാം.

ALT + SPACE എന്ന കീ കോമ്പിനേഷന്‍ ഉപയോഗിക്കുമ്പോള്‍ ഓരോ ഷോര്‍കട്ടിനും ഓരോ നമ്പര്‍ കാണാം. ആ നമ്പര്‍ ടൈപ്പ് ചെയ്തോ അല്ലെങ്കില്‍ ആ ഷോര്‍ട്കട്ടില്‍ ക്ലിക്ക് ചെയ്തോ ആപ്ലിക്കേഷന്‍ തുറക്കാം.

SHIFT + TAB എന്ന കീ കോമ്പിനേഷന്‍ ഉപയോഗിച്ചും എളുപ്പത്തില്‍ ലൗഞ്ചര്‍ എടുക്കാം.

Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment