USB പോര്‍ട്ട് ബ്ലോക്ക് ചെയ്യാം.


നിങ്ങളുടെ സിസ്റ്റത്തിലെ USB പോര്‍ട്ട് സോഫ്റ്റ് വെയറുകളുടെ സഹായം ഇല്ലാതെ ബ്ലോക്ക് ചെയ്യാം. സിസ്റ്റത്തില്‍ വൈറസ് / മാല്‍വെയറുകള്‍ ഉണ്ടാകുന്നത് മിക്കവാറും  പെന്‍ഡ്രൈവുകള്‍ വഴിയായിരിക്കും.


ആരെങ്കിലും വൈറസ് ബാധിച്ച ഒരു പെന്‍ഡ്രൈവ് നിങ്ങളുടെ സിസ്റ്റത്തില്‍ കണക്ട് ചെയ്താല്‍ അതിലെ വൈറസ് നിങ്ങളുടെ സിസ്റ്റത്തിലേക്ക് കോപിയാകും. അതു കൊണ്ട് സിസ്റ്റത്തില്‍ ബ്ലോക്ക് ചെയ്യുകയാണ് നല്ലത്.

ഇന്ന് പലതരം സോഫ്റ്റ് വെയറുകള്‍ ഇതിനായി ലഭ്യമാണ്. എങ്കിലും വിന്‍ഡോസ് സിസ്റ്റത്തില്‍, ഒരു സോഫ്റ്റ് വെയറും ഇല്ലാതെ, എളുപ്പത്തില്‍ USB പോര്‍ട്ട് ബ്ലോക്ക് ചെയ്യുന്നതെങ്ങിനെ എന്നാണ് ഈ പോസ്റ്റില്‍ വിവരിക്കുന്നത്.



വിന്‍ഡോസ് രജിസ്ട്രി വഴിയാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് വളരെ ശ്രദ്ധയോടെ ചെയ്യുക. 

വിന്‍ഡോസ് രജിസ്ട്രി കിട്ടുന്നതിന് റണ്‍ എടുത്ത് gpedit.msc എന്ന് കൊടുത്ത് എന്‍റര്‍ കീ പ്രസ്സ് ചെയ്യുക.

ഇപ്പോള്‍ മറ്റൊരു വിന്‍ഡോയില്‍ വിന്‍ഡോസ് രജിസ്ട്രി ഓപ്പണാകും. അവിടെ ഇടതുവശത്ത് 
    Local Computer Policy 
        Userconfiguration 
          Administrative Templates 
            System 
               Removable Storage Access എന്ന ഓര്‍ഡറില്‍ സെലക്ട് ചെയ്യുക. (ചിത്രം നോക്കുക). 

Removable Storage Access സെലക്ട് ചെയ്യുമ്പോള്‍ വലതുവശത്ത് എല്ലാ Removable Storage ഡിവൈസുകളുടേയും നിലവിലെ രജിസ്ട്രി സെറ്റിങ്സ് കാണാം. എല്ലാം Not Configured എന്നായിരിക്കും.


Removable Disks: Deny read access
Removable Disks: Deny write access എന്ന രണ്ട് വാല്യൂകളും Enabled എന്ന് ആക്കണം. അതിന് അത് ഓരോന്നിലും ‍‍ഡബിള്‍ ക്ലിക്ക് ചെയ്യുക.


Enabled എന്ന് സെലക്ട് ചെയ്യുക. തുടര്‍ന്ന് Apply കോടുത്ത് OK കോടുക്കുക.

ഇതുപോലെ Removable Disks: Deny read access, Removable Disks: Deny write access   രണ്ടും Enabled എന്ന് ആക്കുക. ഇനി നിങ്ങളുടെ സിസ്റ്റത്തില്‍ USB കണക്ട് ചെയ്ത് ഓപ്പണാക്കി നോക്കൂ..

All Removable Storage Classes: Deny all access  എന്ന ഓപ്ഷന്‍ Enabled ആക്കിയാല്‍ USB മാത്രമല്ല CD ഉള്‍പ്പെടെ എല്ലാ Removable Storage ഡിവൈസുകളും ബ്ലോക്ക് ആകും.

പല യൂസര്‍ അക്കൗണ്ട് ഉള്ളസിസ്റ്റത്തില്‍ ചില യൂസര്‍ അക്കൗണ്ടില്‍ മാത്രമായും ഇത് ചെയ്യാം
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment