വിര്‍ച്ച്യല്‍ ബോക്സ് അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും, അതില്‍ ഓരു ഗസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റോൾ ചെയ്യുന്നത് എങ്ങിനെ എന്നും കഴിഞ്ഞപോസ്റ്റില്‍ വിശദികരിച്ചല്ലോ. അറിയേണ്ടവര്‍ ഈ ലിങ്ക് നോക്കുക.
ഗസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റോള്‍ ചെയ്തതിനു ശേഷം ആ വിര്‍ച്യല്‍ മെഷീനിലേക്ക് ഹോസ്റ്റ് സിസ്റ്റത്തിലെ ഫോള്‍ഡര്‍ ഷെയര്‍ ചെയ്യുന്നത് എങ്ങിനെ എന്നാണ് ഈ പോസ്റ്റില്‍ വിശദീകരിക്കുന്നത്.
വിര്‍ച്ച്യല്‍ ബോക്സ് ആപ്ലിക്കേഷന്‍ എടുത്ത് നമുക്ക് റണ്‍ ചെയ്യേണ്ട ഓപ്പറേറ്റിംങ് സിസ്റ്റം സെലക്ട് ചെയ്ത് Start കോടുക്കുക.
വിര്‍ച്ച്യല്‍ ബോക്സില്‍ ഗസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റോൾ ചെയ്തതിനു ശേഷം ആ വിര്‍ച്യല്‍ മെഷീനിനകത്ത് ഗസ്റ്റ് അഡീഷൻ ഇൻസ്റ്റാൾ ചെയ്യണം. ഇത് ഡിവൈസ് ഡ്രൈവറുകളും മറ്റും കോണ്‍ഫിഗര്‍ ചെയ്ത് ഗസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം മികവുറ്റതാക്കാൻ വേണ്ടിയാണ്.
Insert മെനുവില്‍ നിന്നും Insert Guest Additions CD image എന്ന ഓപ്ഷന്‍ എടുക്കുക
ഇത് ഒരു ഇമേജ് ഫയലാണ്. ഈ ഫയല്‍ വിര്‍ച്യല്‍ മെഷീനിലെ CD ഡ്രൈവില്‍ തനിയെ മൗണ്ട് ആയി ഓട്ടോറണ്‍ ആകും. ഓട്ടോറണ്‍ വന്നില്ലെങ്കില്‍ My Computer ഓപ്പണ്‍ചെയ്ത് CD ഡ്രൈവ് ഓപ്പണാക്കുക. അവിടെ VirtualBox Guest Additions എന്ന ഒരു ഇമേജ് കാണാവുന്നതാണ്
അവിടെ എല്ലാ ഓപ്പറേറ്റിംങ് സിസ്റ്റത്തിനു വേണ്ടിയും ഉള്ള ഫയലുകള്‍ ഉണ്ട്. അതില്‍ വിന്‍ഡോസിനു വേണ്ടിയുള്ള VBoxWindowsAdditions.exe എന്ന ഫയല്‍ റണ്‍ചെയ്യുക.
ഈ സെറ്റപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. ഡിഫോള്‍ട്ട് ഓപ്ഷനുകളില്‍ മാറ്റം വരുത്തേണ്ടതില്ല.
ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞ് ഗസ്റ്റ് ഒ.എസ്. റീസ്റ്റാര്‍ട്ട് ചെയ്യുക
ഹോസ്റ്റ് ഒ. എസ് -ല്‍ ആണ്‍ ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അവിടെ നിന്നുതന്നെ ഡബിള്‍ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക
ഇനി ഗസ്റ്റ് ഒ.എസ് ഉം, ഹോസ്റ്റ് ഒ.എസ് ഉം തമ്മില്‍ ഫയല്‍ ഷെയര്‍ ചെയ്യുന്നത് എങ്ങിനെ എന്ന് നോക്കാം.
Other സെലക്ട് ചെയ്ത് ഹോസ്റ്റ് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ നിന്നും ഷെയര്‍ ചെയ്യേണ്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുക.
ഈ ഫോള്‍ഡറിലേക്ക് ഗസ്റ്റില്‍നിന്നും ഫയല്‍ സേവ് ചെയ്യണമെങ്കില്‍ Read-only എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യരുത്.
അതുപോലെ ഈ ഷെയര്‍ ഗസ്റ്റ് ഓ.എസ് ഓണ്‍ ആകുമ്പോള്‍ ഓട്ടോമാറ്റിക്കായി വരണമെങ്കില്‍ Auto-mount എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.
മറ്റോരു ഫോള്‍ഡര്‍ ഷെയര്‍ ചെയ്യണമെങ്കില്‍ ഈ രീതി ആവര്‍ത്തിക്കുക. ഷെയര്‍ ചെയ്യേണ്ട എല്ലാ ഫോള്‍ഡറുകളും ഷെയര്‍ ചെയ്തതിനുശേഷം ഗസ്റ്റ് റണ്‍ ചെയ്യുക.
ഇനി ഗസ്റ്റ് ഒ.എസ് സ്റ്റാര്‍ട്ട് ചെയ്ത്, My Computer ഓപ്പണ്‍ ചെയ്തു നോക്കിയാല്‍ അവിടെ നമ്മള്‍ ഷെയര്‍ചെയ്ത എല്ലാ ഫോള്‍ഡറുകളും കാണുന്നുണ്ടാകും.
ഷെയര്‍ ഫോള്‍ഡര്‍ My Computer-ല്‍ കാണുന്നില്ല എങ്കില്‍ നമുക്ക് അത് Map Network Drive എന്ന ഓപ്ഷന്‍ വഴി എടുക്കാം.
അതിന് My Computer വിന്‍ഡോയില്‍ Network --> VBOXSVR എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വലതുവശത്ത് നമ്മള്‍ ഷെയര്‍ ചെയ്തിരിക്കുന്ന എല്ലാ ഫോള്‍ഡറുകളും കാണാം. അവിടെ MAP ചെയ്യേണ്ട ഷെയറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Map Network Drive എന്ന് കോടുക്കുക.
ഓരു ഡ്രൈവ് ലെറ്റര്‍ സെലക്ട് ചെയ്യാം. Reconnect at logon എന്ന് സെലക്ട് ചെയ്താല്‍ അടുത്ത പ്രാവശ്യം ഈ യൂസര്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത് തനിയെ MAP ആയിക്കൊള്ളും.
********************************
Blogger Comment
Facebook Comment