എന്താണ് വിര്‍ച്ച്വലൈസേഷന്‍?


കംപ്യൂട്ടര്‍ രംഗത്തെ ഏറ്റവും പുതിയ ടെക്നോളജികളില്‍ ഓന്നാണ് വിര്‍ച്ച്വലൈസേഷന്‍ എന്നത്‌. വിര്‍ച്ച്വല്‍ പി.സി., വിര്‍ച്ച്വല്‍ ബോക്‌സ്‌ തുടങ്ങിയ സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ലാപ്‌ടോപ്പില്‍ ഒരേ സമയത്ത്‌ പല OS-കള്‍ റണ്‍ ചെയ്യാനാകും. 

വന്‍കിട കമ്പനികളുടെ ഐ. ടി. വിഭാഗങ്ങള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട വാക്കുകളിലൊന്നായി വിര്‍ച്ച്വലൈസേഷന്‍ മാറിക്കഴിഞ്ഞിട്ട്‌ കുറച്ചുകാലമായി. ഡേറ്റാസെന്റര്‍ വിര്‍ച്ച്വലൈസേഷന്‍ വഴി വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍, നിലവിലുള്ള 100 സെര്‍വ്വറുകളെ അഞ്ചോ ആറോ സെര്‍വ്വറുകളിലേയ്‌ക്ക്‌ വിര്‍ച്ച്വലൈസ് ചെയ്യാന്‍ സാധിക്കും. ഇതുവഴി കേബിളിംഗ്‌, സ്വിച്ചിംഗ്‌, റൂട്ടിംഗ്‌ ഉപകരണങ്ങള്‍ എന്നിവയുടെ എണ്ണത്തിലും ഗണ്യമായ കുറവു വരുത്തുന്നതിനും, ഡേറ്റാ സെന്‍ററിന്‍റെ വലിപ്പം കുറച്ചു കൊണ്ട്‌ വരുന്നതിലൂടെ എയര്‍ കണ്ടീഷനറുകളുടെ ലോഡ്‌ കുറയ്‌ക്കാനും സ്ഥലവാടക പോലും ലാഭിക്കാനും സാധിക്കും.

ഇത്തരം വലിയ കാര്യങ്ങള്‍ക്ക് മാത്രമല്ല സാധാരണ കംപ്യൂട്ടര്‍ ഉപയോഗത്തിലും വിര്‍ച്ച്വലൈസേഷന്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ നിങ്ങളുടെ നെറ്റ്‌ വര്‍ക്കിംഗ്‌ പഠനത്തിന്‌ ആവ ശ്യമായ 5 കംപ്യൂട്ടറുകള്‍ നിങ്ങള്‍ക്ക്‌ ഇല്ല എന്നു കരുതുക. 5 വിര്‍ച്ച്വല്‍ മെഷീനുകള്‍ സൃഷ്‌ടിച്ച്‌ ഒരു കം പ്യൂട്ടറില്‍ തന്നെ നിങ്ങള്‍ക്ക്‌ പഠനം നടത്താം. നിങ്ങള്‍ക്ക് മറ്റൊരു ഒ. എസ്. പരീക്ഷണത്തിനായി റണ്‍ ചെയ്യേണ്ടി വരുമ്പോള്‍ നിലവിലെ നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം കളയാതെ, ഒരു വിര്‍ച്ച്വല്‍ മെഷീന്‍ ഉണ്ടാക്കി ആവശ്യം കഴിഞ്ഞ് അത് ഡിലീറ്റ് ചെയ്യാവുന്നതാണ്.

എന്താണ് വിര്‍ച്ച്വലൈസേഷന്‍?

സാധാരണഗതിയില്‍ മൈക്രാപ്രാസറിന്‍റെ പുറത്തേയ്‌ക്ക്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ലോഡ്‌ ആവുകയും തുടര്‍ന്ന്‌ അതിന്‍റെ പുറത്ത്‌ ആപ്ലിക്കേഷന്‍ സോഫ്‌റ്റ്‌ വെയര്‍ ലോഡ്‌ ചെയ്താണ് ഒരു കംമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 

വിര്‍ച്ച്വലൈസേഷനില്‍ ഹാര്‍ഡ്‌വെയ റിലേയ്‌ക്ക്‌ നേരിട്ട്‌ ബന്ധപ്പെടുന്ന ഒ.എസ്‌. എന്ന ആശയത്തിന്‌ പകരം ഹാര്‍ഡ്‌വെയറിന്‍റെ മുകളിലേയ്‌ക്ക്‌  HyperVisor എന്ന ഒരു സോഫ്‌റ്റ്‌വെയര്‍ ലെയര്‍ കൊണ്ടുവരുന്നു. ഇതിനെ വിര്‍ച്ച്വലൈസേഷന്‍ ലെയര്‍ എന്നും വിളിക്കാം.
ഹൈപ്പര്‍വിസര്‍ ലെയറിനുമുകളില്‍ എത്ര സാങ്കല്‍പ്പിക (വിര്‍ച്ച്വല്‍) കംപ്യൂട്ടറുകള്‍ വേണമെങ്കിലും ഉണ്ടാക്കാം. ഈ ഓരോ വിര്‍ച്ച്വല്‍ കംപ്യൂട്ടറിനും സ്വന്തമായി പ്രൊസസര്‍, മെമ്മറി, ഹാര്‍ഡ്‌ഡിസ്‌ക്‌ എന്നിവ ഉണ്ടായിരിക്കും.

ഇനി ഒറാക്കിള്‍ വിര്‍ച്ച്വല്‍ ബോക്സ് (Oracle VM VirtualBox) ഉപയോഗിച്ച് എങ്ങിനെ വിര്‍ച്ച്വല്‍ മെഷീനുകള്‍ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യമായി നമുക്ക് വിര്‍ച്ച്വല്‍ ബോക്സ് സോഫ്റ്റ് വെയര്‍ ‍ഡൗണ്‍ലോഡ് ചെയ്യണം. അതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒറാക്കിള്‍ വിര്‍ച്ച്വല്‍ ബോക്സ്  സൈറ്റില്‍ പോകുക.

ഇടതുവശത്തെ ‍ഡൗണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. VirtualBox platform packages ഉം, VirtualBox Extension Pack എന്നീ രണ്ട് പാക്കേജുകളും ഡൗണ്‍ലോഡ് ചെയ്യുക. ഏകദേശം 125 MB യോളം ‍ഡൗണ്‍ലോഡ് സൈസ് വരും.
 

ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം VirtualBox-version-Win.exe  ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.
ഇത് സാധാരണ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതു പോലെ തന്നെയാണ്. ഡിഫോള്‍ട്ട് ഓപ്ഷനുകള്‍ ഒന്നും മാറ്റം വരുത്തേണ്ടതില്ല. എല്ലാം വിന്‍ഡോയും Next കൊടുത്ത് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക.








വിര്‍ച്ച്വല്‍ ബോക്സ് ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഇടുന്നതിനു മുമ്പ് സോഫ്റ്റ് വെയറില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അത് എന്തെല്ലാമാണ് എന്ന് നോക്കാം.
വിര്‍ച്ച്വല്‍ ബോക്സില്‍ നമ്മള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റവും സേവ് ആകുന്നത് C:\ ഡ്രൈവില്‍ ആ യൂസറുടെ ഫോള്‍ഡറില്‍ ആയിരിക്കും. ഇത് C:\ ഡ്രൈവില്‍ സ്പെയിസ് കുറയുവാന്‍ കാരണമായേക്കാം. അതിനാല്‍ നമുക്ക് ‍ഡിഫോള്‍ട്ട് ഫോള്‍ഡര്‍ മാറ്റി വേറെ ഫോള്‍ഡര്‍ സെറ്റ് ചെയ്യാം.

File മെനുവില്‍ Preferences ഓപ്ഷന്‍ എടുക്കുക.



Default Machine Folder ല്‍ Other എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് സിസ്റ്റത്തിലെ ഏതെങ്കിലും ഫോള്‍‍ഡര്‍ സെലക്ട് ചെയ്യുക. OK കോടുത്ത് ക്ലോസ് ചെയ്യുക

വിര്‍ച്ച്വല്‍ ബോക്സില്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?

വിര്‍ച്ച്വല്‍ ബോക്സ് ഓപ്പണാക്കി New എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ വിര്‍ച്ച്വല്‍ മെഷീന്‍റെ പേര്, ടൈപ് (വിന്‍ഡോസ്, ലിനക്സ്, സൊളാരിസ്, മാക് എന്നിങ്ങനെ), വേര്‍ഷന്‍ എന്നിവ തിരഞ്ഞെടുക്കണം.

അടുത്തതായി വിര്‍ച്ച്വല്‍ മെഷീന് കൊടുക്കാവാന്‍ ഉദ്ദേശിക്കുന്ന മെമ്മറി സെറ്റു ചെയ്യണം. നമ്മുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന മെമ്മറി യില്‍നിന്നും കുറച്ച് നമുക്ക് ഈ വിര്‍ച്ച്വല്‍ മെഷീനുവേണ്ടി സെറ്റ് ചെയ്യാം. നിങ്ങള്‍ വിര്‍ച്ച്വല്‍ മെഷീന്‍ റണ്‍ ചെയ്യുമ്പോള്‍ ഈ മെമ്മറി  ഈ സിസ്റ്റത്തിനായി എടുക്കും.

ഇനി വേണ്ടത് ഓരു ഹാര്‍ഡ് ഡിസ്ക് ആണ്. ഇത് ഒരു ഇമേജ് ഫയല്‍ ആണ്. ഈ ഫയല്‍ നേരത്തെ നമ്മള്‍ സെറ്റുചെയ്ത ഫോള്‍ഡറില്‍ സേവ് ആകും.

ഈ ഹാര്‍ഡ് ഡിസ്ക് മറ്റു സോഫ്റ്റ് വെയറില്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ ആ സോഫ്റ്റ് വെയറിന്‍റെ ഫയല്‍ ഫോര്‍മാറ്റ് സെലക്ട് ചെയ്യണം.
ഇവിടെ നമുക്ക് വിര്‍ച്ച്വല്‍ ബോക്സിന്‍റെ ഫയല്‍ ഫോര്‍മാറ്റ് ആയ VDI (VirtualBox Disk Image) സെലക്ട് ചെയ്യാം.

രണ്ട് ടൈപ്പ് ‍ഡിസ്ക് ഇമേജ് ഫയല്‍ ഉണ്ട്.
ഇതില്‍ Dynamically allocated ആണെങ്കില്‍ ഉപയോഗത്തിന് അനുസരിച്ച്  ഹാര്‍ഡ് ഡിസ്ക് ഇമജ്ഫയല്‍ സൈസ് കൂടും. അതായത് നമ്മള്‍ 25GB സെസ് കൊടുത്താലും ഇമേജ് ഫയല്‍ 25GB ഉണ്ടാകില്ല. നമ്മള്‍ ഉപയോഗിക്കുന്നതിന് അനുസരിച്ചേ ഫയല്‍ സൈസ് കൂടുകയുള്ളൂ.
Fixed size ആണെങ്കില്‍  നമ്മള്‍ സെറ്റ് ചെയ്യുന്ന സൈസില്‍ ആദ്യമെ തന്നെ ഡിസ്ക് ഇമേജ് ഉണ്ടാക്കും.
Dynamically allocated അണ് നല്ലത്. കാരണം നമ്മള്‍ 25GB കൊടുത്താലും ഉപയോഗിക്കുന്നത് 12GB യേ ഉള്ളൂ എങ്കില്‍ ഇമേജ് സൈസ് 12GB യേ ഉണ്ടാകൂ. ഹാര്‍ഡ് ഡിസ്കിലെ സ്പെയിസ് ലാഭിക്കാം.

ഇമേജ് ഫയലിന് പേരും, സൈസും സെറ്റ് ചെയ്യാം. ഇമേജ് ഫയലിന്‍റെ ലൊക്കേഷന്‍ മാറ്റണമെങ്കില്‍ ഫോള്‍ഡര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് മാറ്റാം.
 Create കോടുത്ത് സെറ്റിംഗ്സ് മുഴുവനാക്കുക


ഹോസ്റ്റുമെഷിനിലെ ഡ്രൈവില്‍നിന്നോ, ഓരു ISO ഇമേജില്‍നിന്നോ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യാം.
Settings ക്ലിക്ക് ചെയ്ത് Storage ഓപ്ഷന്‍ എടുക്കുക.

ഇവിടെ കാണുന്ന CD ഐക്കണില്‍ ക്ലിക്ക് ചെയ്ത് Host Drive സെല്ക്ട് ചെയ്താല്‍ നിങ്ങളുടെ CD ഡ്രൈവില്‍ Bootable CD ഇട്ട്  ഇന്‍സ്റ്റലേഷന്‍ തുടങ്ങാം.
നിങ്ങളുടെ സിസ്റ്റത്തില്‍ .ISO ഇമേജ് ഫയല്‍ ഉണ്ടെങ്കില്‍ Choose a Virtual CD/DVD disk file  എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് ആ ഫയല്‍ സെലക്ട് ചെയ്യുക.

Boot Option സെറ്റ് ചെയ്യാം.

ഇനി വിര്‍ച്ച്വല്‍ മെഷീന്‍ Start ചെയ്യാം.


ഇവിടെ വിന്‍ഡോസ് 7 ആണ് ഇന്‍സ്റ്റോള്‍ ചെയ്തത്. വിന്‍ഡോസ് 7 ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എങ്ങിനെ എന്ന് മുമ്പ് ഒരു പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്.

*******************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment