മറ്റൊരാളുടെ സിസ്റ്റത്തില്‍ ഫെയ്സ്ബുക്ക് ഉപയോഗിച്ചിട്ട് ലോഗ് ഔട്ട് ചെയ്യാന്‍ മറന്നോ?
ഓരുപാട് പേര് ഉപയോഗിക്കുന്ന ഒരു സിസ്റ്റത്തില്‍ (ഒരു ഇന്‍റര്‍നെറ്റ് കഫേ, കമ്പ്യൂട്ടർ ലാബ്, ഓഫിസ്) നിങ്ങള്‍ ഫെയ്സ്ബുക്ക് ഉപയോഗിച്ചിട്ട് ലോഗ് ഔട്ട് ചെയ്യാതിരുന്നാല്‍ മറ്റൊരാള്‍ക്ക് നിള്ളളുടെ സ്വകാര്യ ഡാറ്റ ആക്സസ് ചെയ്യാന്‍ പറ്റും.
ആദ്യമായി ഫെസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് Setttings എടുക്കുക.
ചിത്രം നോക്കുക
അവിടെ ഇടതുവശത്ത് Security എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഇനി Where You're Logged In എന്ന ഓപ്ഷനില്‍ ഇപ്പോള്‍ നിങ്ങള്‍ ലോഗിന്‍ ചെയ്തിരിക്കുന്ന സിസ്റ്റത്തിന്‍റെ ഡീറ്റയില്‍സ് കാണാം.
ഇനി അതിനും കുറച്ച് താഴെയായി മറ്റെവിടെ എല്ലാം ഫെയിസ് ബുക്ക് ലോഗിനാണെന്ന് കാണാം.
അവിടെ ഓരോ ഓപ്ഷനും സെലക്ട് ചെയ്ത് End activity ക്ലിക്ക് ചെയ്താല്‍ ആ സെഷന്‍ ലോഗ് ഔട്ട് ആകും
ഇനി പേടിക്കാതെ ഫെയ്സ് ബുക്ക് ഉപയോഗിക്കൂ.
വാല്‍കഷ്ണം: ഇതിനിടയില്‍ അരെങ്കിലും പാസ്സ് വേര്‍ഡ് മാറ്റിയാല്‍ ഒന്നും ചെയ്യാനില്ല.
Blogger Comment
Facebook Comment