വാട്സ് ആപ്പില്‍നിന്നും പുതിയൊരു സേവനം കൂടി. ഇനി കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ വാട്‌സ്ആപ്പ് മെസേജുകള്‍ കാണാന്‍ എപ്പോഴും ഫോണെടുത്ത് നോക്കേണ്ടതില്ല. വാട്സ് ആപ്പ് നിങ്ങളുടെ വെബ് ബ്രൗസറ് വഴി ഫോണും കംമ്പ്യൂട്ടറുമായി കണക്ട് ചെയ്യാം. രണ്ടിലും ഒരേസമയം മെസേജുകള്‍ കാണാനും അയക്കാനും പറ്റും.
ആദ്യം മൊബൈലില്‍ വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുക. അതിനുശേഷം വെബ് ബ്രൗസറില്‍ https://web.whatsapp.com/ എന്ന ലിങ്കില്‍ പോയി അതില്‍ കാണുന്ന ക്യൂ ആര്‍ കോഡ് വാട്‌സ്ആപ്പിലെ സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുക.
ഇതിനായി ഫോണില്‍ വാട്സ് ആപ്പ് മെനുവില്‍ വാട്‌സ് ആപ്പ് വെബ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതി.
ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഫോണ്‍ കുറച്ച് പുറകിലേക്ക് മാറ്റി പിടിക്കുക. മുകളില്‍ ചിത്രത്തില്‍ കാണുന്നതുപോലെ. ഫോണ്‍ സ്ക്രീനിലേക്ക് ഒരുപാട് ചേര്‍ത്ത് പിടിച്ചാല്‍ സ്കാന്‍ ചെയ്യുന്നതിന് സാധിക്കുകയില്ല.
അതോടെ സെറ്റിംഗ്സ് എല്ലാം കഴിഞ്ഞു. ഇനി ബ്രൗസറില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാനാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
- വാട്‌സ്ആപ്പ് വെബ്ബില്‍ ഉപയോഗിക്കാന്‍ ഫോണ്‍ നെറ്റ് വര്‍ക്കില്‍ കണക്ടഡ് ആയിരിക്കണം. wifi അണ് നല്ലത്, കാരണം ഡാറ്റാ ട്രാഫിക്ക് കൂടുതലായിരിക്കും.
- ഒരു പ്രാവശ്യം കണക്ട് ചെയ്തതിനു ശേഷം ലോഗ്ഔട്ട് ആയാല്‍ വീണ്ടും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യ്ത് കണക്ട് ചെയ്യണം.
- ഗൂഗിള്‍ ക്രോം, മോസില ഫര്‍ഫോക്സ്, ഓപേര എന്നീ ബ്രൗസറുകളില്‍ മാത്രമേ ഇപ്പോള്‍ ഇതു സാധ്യമാകൂ.
ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി ഗാഡ്ജറ്റുകളില്‍ നിന്ന് വാട്‌സ്ആപ്പ് ക്രോമുമായി ബന്ധിപ്പിക്കാം.
0 comments:
Post a Comment