വിന്‍ഡോസ് 8 പാസ്സ് വേര്‍ഡ് മറന്നോ??
റീഇന്‍സ്റ്റോള്‍ ചെയ്യേണ്ട!! പാസ്സ് വേര്‍ഡ് റീസെറ്റ് ചെയ്യാം!!
വിന്‍ഡോസ് 8 സിസ്റ്റം പാസ്സ് വേര്‍ഡ് റിക്കവര്‍ ചെയ്യുന്നതിന് വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് ആവശ്യമാണ്. വിന്‍ഡോസ് ഇസ്റ്റലേഷന്‍ CD ഉപയോഗിച്ചോ അല്ലെങ്കില്‍ ഒരു ലിനക്സ് ലൈവ് CD ഉപയോഗിച്ചോ ഡാറ്റാ നഷ്ടപ്പെടാതെ, കമാന്‌ഡ് പ്രോംപ്റ്റ് വഴി പാസ്സ് വേര്‍ഡ് റീസെറ്റ് ചെയ്യാം.
ഈ പോസ്സറ്റില്‍ വിന്‍ഡോസ് ഇസ്റ്റലേഷന്‍ CD ഉപയോഗിച്ച് പാസ്സ് വേര്‍ഡ് റീസെറ്റ് ചെയ്യുന്ന രീതിയാണ് പറയുന്നത്...
ആദ്യമായി സിസ്റ്റം വിന്‍ഡോസ് 8 CD യില്‍നിന്നും ബൂട്ട് ചെയ്യുക. വിന്‍ഡോസ് 8 ഇമേജ് USB ബൂട്ടബിളാക്കിയും ഇതു സാദ്ധ്യമാക്കാം.
തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ ഭാഷ, ടൈം, കീബോര്‍ഡ് എന്നീസെറ്റിംഗ് സെലക്ടുചെയ്ത് Next കൊടുക്കുക..
അടുത്ത വിന്‍ഡോയില്‍ Repair your computer എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടരുക.
ഇപ്പോള്‍ നമുക്ക് 3 ഓപ്ഷനുകള്‍ കാണുവാന്‍ സാധിക്കും. അതില്‍ Troubleshoot എന്ന ഓപ്ഷന്‍ സെലക്ടു ചെയ്യുക.
അടുത്ത വിന്‍ഡോയില്‍ Advanced options എന്നത് തിരഞ്ഞെടുക്കാം..
ഇവിടെ Command Prompt എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.
ഇപ്പോള്‍ നമുക്ക് വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണായി കിട്ടും.
ആദ്യമായി വിന്‍ഡോസ് ഏതു ഡ്രൈവിലാണ് ഇന്‍സ്റ്റാള്‍ ആയിരിക്കുന്നത് എന്ന് കണ്ടുപിടിക്കണം. അതിന്,
a. കമാന്‍ഡ് പ്രോംപ്റ്റില്‍ diskpart എന്ന കമാന്‍ഡ് കൊടുക്കുക.
b. ഇപ്പോള്‍ DISKPART> എന്ന് കാണുന്ന പ്രോംപ്റ്റില്‍ list volume എന്ന് ടൈപ്പ് ചെയ്യുക
c. അവിടെ നമ്മുടെ എല്ലാ ഡ്രൈവുക്ളും ലിസ്റ്റ് ചെയ്യും.. ചിത്രത്തില്‍,
volume 0 എന്നത് E: ഡ്രൈവ് ആണെന്നും ഇത് CD-ROM ആണ് എന്നും മനസ്സിലാക്കാം.
volume 1 എന്നത് C: ഡ്രൈവ് ആണെന്നും ഇത് System restore നു വേണ്ടിയുള്ളതാണെന്നും കാണാംvolume 2 എന്നത് D: ഡ്രൈവ് ആണ്. ഇവിടെ ഈ ഡ്രൈവിലാണ് വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നത്.
DISKPART കമാന്‍ഡില്‍ നിന്നും പുറത്തുവരുവാന്‍ Exit കൊടുക്കാം.
ഡ്രൈവ് സെലക്ട് ചെയ്യുന്നതിന് ഡ്രൈവിന്‍റെ പേര് : കൊടുത്ത് Enter കീ പ്രസ്സ് ചെയ്യുക. ഉദാഹരണത്തിന് D ഡ്രൈവ് സെലക്ടുചെയ്യാന്‍ D: ടൈപ്പ് ചെയ്ത് Enter കീ പ്രസ്സ് ചെയ്യുക. ഇപ്പോള്‍ നമ്മള്‍ D ഡ്രൈവില്‍ എത്തും. അവിടെ dir കമാന്‍ഡ് കൊടുത്താല്‍ D: ഡ്രൈവിലെ ഫോള്‍ഡറുകളും ഫയലുകളും കാണാന്‍ പറ്റും.
നിങ്ങളുടെ സിസ്റ്റത്തില്‍ ഇതില്‍ കൂടുതല്‍ പാര്‍ട്ടീഷനുകള്‍ ഉണ്ടെങ്കില്‍, ഏതു ഡ്രൈവിലാണ് വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നത് എന്ന് കണ്ടുപിടിക്കണം. അതിനായി ഓരോ ഡ്രൈവിലും dir കമാന്‍ഡ് ഉപയോഗിച്ചു നോക്കിയാല്‍ മതി.
ഇനി നമുക്ക് Windows ഫോള്‍ഡറിനുള്ളിലെ System32 ഫോള്‍ഡറിലെ രണ്ടു ഫയലുകള്‍ കോപിയെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി,
cd Windows\system32 എന്ന് കൊടുക്കുക. അത് നമ്മളുടെ വര്‍ക്കിംങ് ഡയറക്ടറി system32 ആക്കുന്നതിനാണ്.
ഇനി copy Magnify.exe Magnify1.exe എന്ന് കൊടുത്ത് Magnify.exe എന്ന ഫയലിനെ മറ്റൊരു പേരിലേക്ക് മാറ്റുക.
അടുത്തതായി copy cmd.exe Magnify.exe എന്ന് കൊടുത്ത്, ഓവര്‍റൈറ്റ് ചെയ്യുക. ഇത് CMD ആപ്ലിക്കേഷനെ Magnify എന്ന പേരിലേക്ക് റീനെയിം ചെയ്യും. ഇനി നമ്മള്‍ Magnify.exe എന്നു കൊടുത്താല്‍ CMD ആയിരിക്കും ഓപ്പണാകുക.
നമ്മള്‍ ഒരു ഘട്ടം കഴിഞ്ഞു. ഇനി നമുക്ക് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യാം.
ഇനി നമുക്ക് CD / USB ഇമേജിന്‍റെ ആവശ്യം ഇല്ല. അതിനാല്‍ വിന്‍ഡോസ് സാധാരണ രീതിയില്‍ - ഹാര്‍ഡ് ഡിസ്കില്‍ നിന്നും - ബൂട്ടു ചെയ്യുക.
ലോഗിന്‍ സ്ക്രീനില്‍ ഇടതുവശത്ത്താഴെയായി കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് Magnifier സെലക്ട് ചെയ്യുക (ചിത്രം നോക്കുക)
മാഗ്നിഫയറിനു പകരം കമാന്‍ഡ് പ്രോംപ്റ്റാണ് കിട്ടുക. ഇവിടെ നിന്നും നമുക്ക് Local Users and Groups എന്ന അപ്ലിക്കേഷന്‍ എടുക്കാം. അതിന് lusrmgr.msc എന്ന് ടൈപ്പ് ചെയ്താല്‍മതി.
Local Users and Groups ല്‍ Users സെലക്ട് ചെയ്ത്, പാസ്സ് വേര്‍ഡ് മാറ്റേണ്ട അക്കൗണ്ട് റൈറ്റ് ക്ലിക്ക് ചെയ്ത് Set Password എന്ന് കൊടുക്കുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Proceed എന്ന് കൊടുക്കുക.
ഇനി പുതിയ പാസ്സ് വേര്‍ഡ് കൊടുക്കുക..
ഓപ്പണാക്കിയ വിന്‍ഡോ എല്ലാം ക്ലോസ്ചെയ്യൂ.. ലോഗിന്‍ വിന്‍ഡോയില്‍ പുതിയപാസ്സ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യൂ...
*****************************************************************
0 comments:
Post a Comment