വിന്‍ഡോസിലെ ഷോര്‍‍ട്കട്ടുകള്‍


വിന്‍ഡോസിലെ ഷോര്‍‍ട്കട്ടുകള്‍

സാധാരണ നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകള്‍ തുറക്കാന്‍ സ്റ്റാര്‍ട്  മെനു (Start Menu) ആണ് ഉപയോഗിക്കാറ്. സ്റ്റാര്‍ട് മെനുവിലെ റണ്‍ (RUN) ഓപ്ഷന്‍ ഉപയോഗിച്ച് പ്രോഗ്രാമുകള്‍ എളുപ്പത്തില്‍ തുറക്കാന്‍ സാധിക്കും.  ഉദാഹരണത്തിന്  നോട്ട്പാഡ് എടുക്കുന്നതിനു സാധാരണ നമ്മള്‍ ചെയ്യുന്നത് സ്റ്റാര്‍ട് മെനുവില്‍ നിന്നും യഥാക്രമം പ്രോഗ്രാംസ്, ആക്സസ്സറീസ്, നോട്ട്പാഡ് എന്നിങ്ങനെ സെലക്ട് ചെയ്യുകയാണല്ലോ. ഇതിനു പകരം റണ്‍ ഓപ്ഷനില്‍ "notepad" എന്നു ടൈപ് ചെയ്തു എന്റര്‍ അമര്‍ത്തിയാല്‍ മതി. റണ്‍ വിന്‍ഡോ എടുക്കുന്നതിന് വിന്‍ഡോസ് കീ (Windows Key) അമര്‍ത്തിപ്പിടിച്ചു കൊണ്ട്  R പ്രസ്സ് ചെയ്യുക. 
Runല്‍ ഡ്രൈവുകളുടെ/ഫോള്‍ഡറുകളുടെ പേരു ടൈപ് ചെയ്താല്‍  അവ തുറക്കാന്‍ സാധിക്കും.   ഉദാഹരണത്തിന് C: എന്നു ടൈപ് ചെയ്താല്‍ C: ഡ്രൈവ് തുറന്നു വരും. D ഡ്രൈവിനകത്ത്  മൂവീസ്  എന്ന ഫോള്‍ഡര്‍ ഉണ്ടെങ്കില്‍ അതു തുറക്കുന്നതിനായി D:\Movies എന്നു ടൈപ് ചെയ്യുക.

ഇതാ കുറച്ചു റണ്‍ ഷോര്‍ട്കട്ടുകള്‍


  • notepad - നോട്ട്പാഡ്
  • wordpad - വേര്‍ഡ്പാഡ്
  • calc    - കാല്കുലേറ്റര്‍
  • charmap    - കാരക്ടര്‍ മാപ് 
  • mspaint - മൈക്രോസോഫ്റ്റ് പെയ്ന്‍റ്
  • wmplayer - വിന്‍ഡോസ് മീഡിയാ പ്ലെയര്‍
  • firefox - മോസില്ല ഫയര്‍ഫോക്സ് -  ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം
  • winword - മൈക്രോസോഫ്റ്റ് വേര്‍ഡ്  -  ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം
  • excel - മൈക്രോസോഫ്ട് എക്സല്‍  -  ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം
  • cmd    - കമാന്‍ഡ് പ്രോംപ്റ്റ് 
  • control - കണ്ട്രോള്‍ പാനല്‍
  • control printers - കണ്ട്രോള്‍ പാനലിലെ "പ്രിന്റേഴ്സ് ആന്‍ഡ് ഫാക്സസ്"
  • explorer - വിന്‍ഡോസ് എക്സ്പ്ളോറര്‍ - വിന്‍ഡോസ് കീ + R
  • iexplore - ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍
  • taskmgr - ടാസ്ക് മാനേജര്‍
  • sndvol32    - വോളിയം കണ്ട്രോളര്‍
  • sndrec32    - സൗണ്ട് റെക്കോര്‍ഡര്‍
  • ftp    - ബില്‍ട്-ഇന്‍ എഫ്.ടി.പി.

 ചില സിസ്ടം കോണ്‍ഫിഗറേഷന്‍ ഷോര്‍ട്കട്ടുകള്‍
  • cleanmgr    - ഹാര്‍ഡ്  ഡ്രൈവുകളിലെ അനാവശ്യ ഫയലുകള്‍ നീക്കം ചെയ്തു കൂടുതല്‍  ഡിസ്ക് സ്പെയ്സ് ഉണ്ടാക്കുന്നു
  • mmc    - മൈക്രോസോഫ്ട് മാനേജ്മെന്റ് കണ്‍സോള്‍ (Microsoft Management Console)
  • msconfig    - സ്ടാര്‍ട് അപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ (Starup problems)
  • msinfo32    - കമ്പ്യൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക
  • regedit - വിന്‍ഡോസ് രജിസ്ട്റി എഡിറ്റര്‍ (Registry Editor)

കണ്ട്രോള്‍ പാനല്‍ ആപ് ലറ്റ് ഷോര്‍ട്കട്ടുകള്‍


കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകള്‍ക്ക്  '.cpl'  എക്സ്റ്റന്‍ഷനുകളാണ് ഉള്ളത്. 
  • access.cpl - Accessibility Options - ആക്സസിബിലിറ്റി
  • hdwwiz.cpl - Add New Hardware Wizard - പുതിയ ഹാര്‍ഡ് വെയറുകള്‍  ചേര്‍ക്കുന്നതിന്
  • appwiz.cpl - Add/Remove Programs - പ്രോഗ്രമുകള്‍ ആഡ് / റിമൂവ്  ചെയ്യാന്‍
  • timedate.cpl - Date and Time Properties - സമയവും തിയ്യതിയും മാറ്റുന്നതിന്
  • desk.cpl - Display Properties  - ഡിസ്പ്ളേ സെറ്റിങ്ങുകള്‍ മാറ്റുന്നതിന്.
  • netcpl.cpl - Internet Explorer Properties - ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
  • joy.cpl - Joystick/Game Controller Properties - ജോയ് സ്റ്റിക്  പോലുള്ള ഗെയിം കണ്ട്രോളറുകള്‍ക്
  • main.cpl keyboard  - Keyboard Properties -  കീബോര്‍ഡിന്റെ  പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍ 
  • main.cpl -  Mouse Properties - മൗസിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
  • ncpa.cpl - Network Connections -  നെറ്റ് വര്‍ക്  കോണ്‍ഫിഗര്‍ ചെയ്യാന്‍
  • telephon.cpl - Phone and Modem options - ടെലിഫോണ്‍ , മോഡം എന്നിവ  കോണ്‍ഫിഗര്‍ ചെയ്യാന്‍
  • powercfg.cpl - Power Management  - പവര്‍ സപ്പ്ളൈ  ഓപ്ഷനുകള്‍ക്
  • intl.cpl - Regional settings  - ഭാഷ,രാജ്യം,ടൈം സോണ്‍ തുടങ്ങിയ പ്രാദേശിക സെറ്റിങ്ങുകള്‍ മാറ്റാന്‍
  • mmsys.cpl sounds -  Sound Properties  - ശബ്ദം കോണ്‍ഫിഗര്‍ ചെയ്യാന്‍
  • mmsys.cpl - Sounds and Audio Device Properties -  സൗണ്ട്   ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍
  • sysdm.cpl    - System Properties  - സിസ്റ്റം പ്രോപര്‍ട്ടീസ്
  • nusrmgr.cpl - User settings - യൂസേര്‍സിനെ മാനേജ് ചെയ്യാന്‍
  • firewall.cpl - Firewall Settings  - ഫയര്‍വാള്‍
  • wscui.cpl    - Security Center  - സെക്യൂരിറ്റി സെന്റര്‍

സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ ഷോര്‍ട്കട്ടുകള്‍


  • certmgr.msc - Certificate Manager - സര്‍ട്ടിഫിക്കേറ്റ് മാനേജര്‍
  • compmgmt.msc - Computer management - കമ്പ്യൂട്ടര്‍ മാനേജ്മെന്റ് 
  • devmgmt.msc - Device Manager - ഡിവൈസ് മാനേജര്‍
  • dfrg.msc - Disk Defragment - ഹാര്‍ഡ്  ഡിസ്കിന്റെ പെര്‍ഫോമന്‍സ് കൂട്ടാന്‍ ഈ ടൂള്‍ ഉപയോഗിക്കാം
  • diskmgmt.msc    - Disk Management - ഡിസ്ക് മാനേജ്മെന്റ്
  • fsmgmt.msc - Shared Folders Management - ഷെയേര്‍ഡ് ഫോള്‍ഡര്‍
  • eventvwr.msc - Event Viewer - ഇവന്റ് വ്യൂവര്‍
  • gpedit.msc - Group Policy -  ഗ്രൂപ് പോളിസി.
  • lusrmgr.msc - കമ്പ്യൂട്ടറിലെ ഉപയോക്താക്കളേയും ഗ്രൂപ്പുകളേയും മാനേജ് ചെയ്യാന്‍
  • perfmon.msc - Performance Manager - കംപ്യൂട്ടറിന്റെ കാര്യക്ഷമത അളക്കാന്‍
  • secpol.msc - Local Security Settings - സുരക്ഷാ സെറ്റിങ്ങുകള്‍
  • services.msc - System Services - സര്‍വീസുകള്‍
  • wmimgmt.msc - Windows Management Instrumentation Manager 

Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment