നിങ്ങളുടെ സിസ്റ്റത്തിലെ ഒരു ഫയല്‍ അല്ലെങ്കില് ഒരു ഫോള്‍ഡര്‍ ഒരു ഇമേജ് ഫയലിന്‍റെ ഉള്ളില്‍ ഒളിപ്പിക്കാം. മറ്റുള്ളവര്‍ ഓപ്പണ്‍ ചെയ്താല്‍ ആ ഇമേജ് ഫയല്‍ മാത്രമേ കാണാനാകൂ..
a. CD കമ്മാന്‍ഡ് ഉപയോഗിച്ച് നിങ്ങളുടെ ഫയലുകള്‍ സേവ് ചെയ്തിരിക്കുന്ന ഫോള്‍ഡറിലേക്ക് മാറുക. ഇവിടെ ഡെസ്ക്ടോപ്പിലാണ് ഫയലുകള്‍ ഉള്ളത് അതുകൊണ്ട് CD Desktop എന്ന് കൊടുത്തിരിക്കുന്നു.
b. copy /b image.jpg + file.txt secret.jpg
/b ബൈനറി ഫോര്‍മാറ്റില്‍ കോപി ചെയ്യുന്നതിന്
image.jpg നമ്മള്‍ നേരത്തേ സെലക്ട് ചെയ്തിരുന്ന ഇമേജ് ഫയല്‍
+ ഫയലുകള്‍ കമ്പയിന്‍ ചെയ്യുന്നതിനുള്ള സിംബല്‍
secret.jpg രണ്ടു ഫയലും കൂടി ഒറ്റ ഫയലായി സേവ്ചെയ്യേണ്ട പേര്
ശ്രദ്ധിക്കുക: ആദ്യം ഇമേജ് ഫയലും രണ്ടാമത് ടെക്സ്റ്റ് ഫയലും എന്ന ഓര്‍ഡര്‍ തന്നെ ആയിരിക്കണം.
ഇവിടെ copy /b bles.jpg + secret.txt bkb.jpg എന്നാണ് കൊടുത്തത്.
ഈ കമാന്‍ഡ് കൊടുത്തു കഴിയുമ്പോള്‍ ഡെസ്കടോപ്പില്‍ നമ്മള്‍ കൊടുത്ത bkb.jpg പേരില്‍ പുതിയ ഒരു ഫയല്‍ ഉണ്ടായിരിക്കുന്നത് കാണാം.
ഈ ഫയല്‍ വെറുതെ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ചെയ്താല്‍ ഒരു ഇമേജ് മാത്രമേ കാണാന്‍ സാധിക്കൂ. അതിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ടെക്സ്റ്റ് കാണണമെങ്കില്‍ ഈ ഇമേജ്ഫയലിനെ notepad ഓപ്പണ്‍ചെയ്തു ഡ്രാഗുചെയ്തിടുക. അല്ലെങ്കില്‍ Open with Notepad എന്ന് കൊടുത്താലും മതി.
ഇമേജ് ഫയല്‍ കഴിയുമ്പോള്‍ ടെക്സ്റ്റ് ഫയല്‍ തുടങ്ങുന്നതു കാണാം. ഇവിടെ നമ്മുടെ ടെക്സ്റ്റ് വായിക്കാന്‍ പറ്റും..
**** ഈ ട്രിക്ക് ഒരു ടെക്സ്റ്റ് ഫയലില്‍ മാത്രമേ പറ്റൂ ****
മറ്റു ഫോര്‍മാറ്റിലുള്ള ഫയലുകള്‍ winrar ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതിന് ആദ്യം ഒളിപ്പിക്കേണ്ടഫയല്‍ rar ഫോര്‍മാറ്റിലേക്ക് മാറ്റാം.
അതിനായ് winrar ഓപ്പണ്‍ ചെയ്ത് ഫയല്‍ സെലക്ട് ചെയ്ത്, Add ബട്ടണില്‍ ക്ലിക്ക് ചെയ്യുക
copy കമാന്‍ഡില്‍, ആദ്യം ഇമേജ് ഫയലും രണ്ടാമത് ഈ rar ഫയലിന്‍െ പേരും കൊടുക്കാം.
copy /b bles.jpg + secret.rar bkb.jpg എന്നാണ് ഇവിടെ കൊടുത്തത്.
ഈ കമാന്‍ഡ് കൊടുത്തു കഴിയുമ്പോള്‍ ഡെസ്കടോപ്പില്‍ bkb.jpg പേരില്‍ പുതിയ ഒരു ഫയല്‍ ഉണ്ടായിരിക്കുന്നത് കാണാം.
വെറുതെ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ചെയ്താല്‍ ഇമേജ് മാത്രമേ കാണാന്‍ സാധിക്കൂ. ഈ ഇമേജ്ഫയലിനെ winrar ഓപ്പണ്‍ചെയ്തു ഡ്രാഗുചെയ്തിടുക. അല്ലെങ്കില്‍ Open with winrar എന്ന് കൊടുത്താലും മതി.
**************************************************************************
Blogger Comment
Facebook Comment