വാട്ട്സിം ഇപ്പോള്‍ ചാറ്റ്സിം



യാതൊരു പരിധികളും ഇല്ലാതെ എല്ലാവരുമായും സൗജന്യ ചാറ്റ് അനുവദിക്കുന്ന ലോകത്തിലെ ആദ്യത്തെ സിം ആണ് ചാറ്റ് സിം.

നേരത്തെ വാട്ട്സിം എന്ന പേരിലിറക്കിയ സിം ആണ് ഇപ്പോള്‍ ചാറ്റ്സിം എന്ന പേരാക്കിയത്.

നിങ്ങളുടെ എല്ലാ ചാറ്റ് ആപ്ലിക്കേഷനുകളും ഇനി ഈ സിം കാര്‍ഡില്‍.
വാട്സ് ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ, WeChat, വൈബര്‍, ലൈൻ, QQ, മറ്റ് ചാറ്റ് ആപ്ലിക്കേഷനുകള്‍ എല്ലാം ഉപയോഗിച്ച് വെറുതെ ചാറ്റ് ചെയ്യാം.

ചാറ്റ്സിം കാര്‍ഡ് നമ്മുടെ ഫോണില്‍ ഇട്ടുകഴിഞ്ഞാല്‍, ഇത് നമ്മുടെ അടുത്തുള്ള, ഏറ്റവും നല്ല സിഗ്നല്‍ കവറേജുള്ള സര്‍വീസ് പ്രോവൈഡറെ സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കും. യാത്രയിലാണെങ്കില്‍ സിഗ്നല്‍ കുറയുന്നതിനനുസരിച്ച് മറ്റു സര്‍വീസ് പ്രോവൈഡരിലേക്ക് നമ്മളറിയാതെ തന്നെ മാറിക്കൊണ്ടിരിക്കും. ഇപ്പോള്‍ 150 രാജ്യങ്ങളിലായി ഏകദേശം 400 അധികം ഓപറേറ്റേര്‍സുമായി ചേര്‍ന്നാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

ചാറ്റ്സിം കാലാവധി സിം ആക്റ്റിവേഷനായി 12 മാസത്തേക്കാണ്. ഓരോ 12 മാസം കൂടുമ്പോഴും € 10 (10 euro ഏകദേശം 750 രൂപ) ചിലവില്‍ പുതുക്കേണ്ടി വരും.
പ്ലാനിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഈ ലിങ്കില്‍ പോകുക.

ചാറ്റ് സിം വാങ്ങുന്നതിന് ഈ ലിങ്കില്‍ പോകുക

ഏതൊക്കെ രാജ്യങ്ങളില്‍ ഈ സര്‍വീസ് ലഭ്യമാണെന്നറിയാന്‍ ഈ ലിങ്ക് നോക്കുക

Zeromobile എന്ന ഒരു ഇറ്റാലിയന്‍ കംമ്പനിയുടെ Founder ഉം CEO യും മായ Manuel Zanella Rngineer ആണ് ചാറ്റ്സിം കണ്ടുപിടിച്ചത്.

കടപ്പാട്: ചാറ്റ്സിം
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment