വിന്‍ഡോസ് പാസ്സ് വേര്‍ഡ് റീസെറ്റിംഗ് - ലിനക്സ് ലൈവ് CD ഉപയോഗിച്ച്...

വിന്‍ഡോസ് 8 സിസ്റ്റം പാസ്സ് വേര്‍ഡ് റിക്കവര്‍ ചെയ്യുന്നതിന് വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് ആവശ്യമാണ്.  വിന്‍ഡോസ് ഇസ്റ്റലേഷന്‍ CD ഉപയോഗിച്ചോ അല്ലെങ്കില്‍ ഒരു ലിനക്സ് ലൈവ് CD ഉപയോഗിച്ചോ ഡാറ്റാ നഷ്ടപ്പെടാതെ, കമാന്‌ഡ് പ്രോംപ്റ്റ് വഴി പാസ്സ് വേര്‍ഡ് റീസെറ്റ് ചെയ്യാം.

മറ്റു CD കളുടേയോ സോഫ്റ്റ് വയറുകളോ ഇല്ലാതെ  വിന്‍ഡോസ് 7 സിസ്റ്റം പാസ്സ് വേര്‍ഡ് റിക്കവര്‍ ചെയ്യുന്നത് എങ്ങിനെ എന്ന് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ.. അത് ഈ ലിങ്കില്‍ ലഭ്യമാണ്. 

ഈ പോസ്സറ്റില്‍ ലിനക്സ് ലൈവ് CD ഉപയോഗിച്ച് വിന്‍ഡോസ് 8 പാസ്സ് വേര്‍ഡ് റീസെറ്റ് ചെയ്യുന്ന രീതിയാണ് പറയുന്നത്...

ആദ്യമായി സിസ്റ്റം ലിനക്സ് ലൈവ് CD യില്‍നിന്നും ബൂട്ട് ചെയ്യുക. ലിനക്സ്  USB ബൂട്ടബിളാക്കിയും ഇതു സാദ്ധ്യമാക്കാം. ഇവിടെ ഞാന്‍ Fedora 20 Live CD ആണ് ഉപയോഗിച്ചിരിക്കുന്നത്. Start Fedora Live എന്ന ലിങ്കില്‍ എന്‍റര്‍ കീ പ്രസ്സ് ചെയ്യുക.

തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Try Fedora എന്ന ഓപ്ഷന്‍ കൊടുക്കുക.
 

 അടുത്ത വിന്‍ഡോയില്‍ close എന്നത് ക്ലിക്ക് ചെയ്യുക.

ലിനക്സ് ലോഡായതിനു ശേഷം കാണുന്ന വിന്‍ഡോയില്‍, മുകളില്‍ ഇടത്തേ അറ്റത്ത് കാണുന്ന Activities എന്ന ബട്ടണില്‍ ക്ലിക്കുചെയ്താല്‍ സ്ക്രീനില്‍ ഇടതുഭാഗത്ത് കുറെ icons കാണും. അതില്‍ Files എന്ന icon സെലക്ട് ചെയ്യുക.

ഇപ്പോള്‍ കിട്ടുന്നത് ലിനക്സിലെ ഫയല്‍ ബ്രൗസറാണ്. അതില്‍ വിന്‍ഡോസ് പാര്‍ടീഷന്‍ സെലക്ടുചെയ്യണം (windows എന്ന ഫോള്‍ഡര്‍ ഉള്ളത്). എന്നിട്ട് യഥാക്രമം Windows, System32 ഫോള്‍ഡറുകള്‍ തുറക്കുക. 
 

അവിടെ Magnify.exe എന്ന ഫയല്‍ റീനെയിം ചെയ്യാം. അതിന് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് റീനെയിം എന്ന് കോടുത്താല്‍ മതി. ഞാന്‍ അതിനെ  Magnify1.exe എന്ന് ആക്കിയിരിക്കുന്നു.

അതേപോലെ cmd.exe എന്ന ഫയല്‍ റീനെയിം ചെയ്ത് Magnify.exe എന്നും ആക്കുക.

ഇനി എല്ലാ വിന്‍ഡോകളും ക്ലോസ് ചെയ്യുക. സ്ക്രീനില്‍ മുകളില്‍ വലതുഭാഗത്ത് കാണുന്ന പവര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.  

ഇനി നമുക്ക് CD / USB ഇമേജിന്‍റെ ആവശ്യം ഇല്ല. അതിനാല്‍ വിന്‍ഡോസ് സാധാരണ രീതിയില്‍ - ഹാര്‍ഡ് ഡിസ്കില്‍ നിന്നും - ബൂട്ടു ചെയ്യുക. 
ലോഗിന്‍ സ്ക്രീനില്‍ ഇടതുവശത്ത്താഴെയായി കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് Magnifier സെലക്ട് ചെയ്യുക (ചിത്രം നോക്കുക) 

 മാഗ്നിഫയറിനു പകരം കമാന്‍ഡ് പ്രോംപ്റ്റാണ് കിട്ടുക. ഇവിടെ നിന്നും നമുക്ക് Local Users and Groups എന്ന അപ്ലിക്കേഷന്‍ എടുക്കാം. അതിന് lusrmgr.msc എന്ന് ടൈപ്പ് ചെയ്താല്‍മതി.

Local Users and Groups ല്‍ Users സെലക്ട് ചെയ്ത്, പാസ്സ് വേര്‍ഡ് മാറ്റേണ്ട അക്കൗണ്ട് റൈറ്റ് ക്ലിക്ക് ചെയ്ത് Set Password എന്ന് കൊടുക്കുക.
 

തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Proceed എന്ന് കൊടുക്കുക. 

ഇനി പുതിയ പാസ്സ് വേര്‍ഡ് കൊടുക്കുക.. 

ഓപ്പണാക്കിയ വിന്‍ഡോ എല്ലാം ക്ലോസ്ചെയ്യൂ..  ലോഗിന്‍ വിന്‍ഡോയില്‍ പുതിയപാസ്സ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യൂ...

*****************************************************************

Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

1 comments:

  1. Good Job !
    I found this article useful .This trick also helps one to reset the password without knowing the actual one when you have access to the Windows 8.

    ReplyDelete