വിന്‍ഡോസില്‍ ഇന്‍റര്‍നെറ്റില്ലാതെ മളയാളം ടൈപ്പ് ചെയ്യാം


കംമ്പ്യൂട്ടറില്‍ (വിന്‍ഡോസില്‍) മലയാളം ടൈപ്പുചെയ്യേണ്ടി വരാറുണ്ടോ? ഇന്‍റര്‍നെറ്റ് ഉള്ളപ്പോള്‍ ഗൂഗിള്‍ എഴുത്തുപകരണങ്ങള്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാം. ഈ പോസ്റ്റില്‍ ഇന്‍റര്‍നെറ്റ് ഇല്ലാതെ എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം എന്നാണ് പറയുന്നത്.
ഇതിനായി നമുക്ക് രണ്ട് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഒന്ന് ഒരു മലയാളം കീ ബോര്‍ഡ് ആണ് മറ്റേത് ഒരു മലയാളം ഫോണ്ടും. 
താഴെ കാണുന്ന ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യുക...




ഇനി നമുക്ക് ഇന്‍സ്ക്രിപ്റ്റ് മലയാളം കീബോര്‍ഡ് ഇന്‍സ്റ്റോള്‍ ചെയ്യാം. അതിനായി നേരത്തെ ഡൗണ്‍ലോഡു ചെയ്ത ഫയലില്‍ Win-inscript.zip എന്ന ഫയല്‍ (ഇത് ഒരു കംപ്രസ്സ് ചെയ്ത ഫയലാണ്) ഓപ്പണാക്കുക. 

അതിനുള്ളില്‍ inscript എന്ന മറ്റൊരു ഫോള്‍ഡര്‍ കാണാം. ആ ഫോള്‍ഡര്‍തുറന്ന് അതിലെ setup.exe എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ആ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.


ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞ് Installation Complete വിന്‍ഡോ Close ചെയ്യുക.

അടുത്തതായി AnjaliOldLipi.ttf എന്ന ഫോണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനായി ആ ഫയല്‍ ഓപ്പണാക്കി Install എന്ന് കൊടുക്കുക.


ഇന്‍റലേഷന്‍ കഴിഞ്ഞു, ഇനി നമുക്ക് സിസ്റ്റത്തില്‍ ചില സെറ്റിംങ്സ് മാറ്റം വരുത്തേണ്ടതുണ്ട്. അതിന് വിന്‍ഡോസിന്‍റെ Control Panel  ലില്‍ Region and Languages എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

(നിങ്ങള്‍ ആണ് സെലക്ട് ചെയ്തിരിക്കുന്നത് View by: Catagory ആണ് എങ്കില്‍ Change Keyboard or other input method എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക)

(നിങ്ങള്‍ ആണ് സെലക്ട് ചെയ്തിരിക്കുന്നത് View by: Icons ആണ് എങ്കില്‍ Region and Languages എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക)

ഇപ്പോള്‍ കിട്ടുന്ന വിന്‍ഡോയില്‍ മൂന്നാമത്തെ ടാബ് Keyboard and Languages സെലക്ട് ചെയ്യുക. അവിടെ നിന്നും Change Keyboards ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നതുപോലെ Text Services and Input Languages എന്ന ഒരു വിന്‍ഡോ കിട്ടും. ആവിടെ General ടാബില്‍ 'MY' Malayalam (India) എന്ന് വന്നിട്ടുണ്ടാകും. 

നിങ്ങളുടെ സിസ്റ്റത്തില്‍ ഇത് കാണുന്നില്ല എങ്കില്‍ Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Add Input Language എന്ന വിന്‍ഡോയില്‍ താഴെക്ക് സ്ക്രോള്‍ ചെയ്ത് Malayalam >> Keyboard >> "Inscript keyboard for Malayalam in Windows Operating System" സെലക്ട് ചെയ്ത് കോടുക്കുക (ചിത്രം നോക്കുക).
Apply കൊടുത്ത് OK കൊടുത്ത് വിന്‍ഡോ ക്ലോസ് ചെയ്യുക.

ഇനി നിങ്ങളുടെ സിസ്റ്റത്തിന്‍റെ ടാസ്ക് ബാര്‍ നോക്കിയാല്‍ അവിടെ 'EN' എന്ന ഒരു ഐക്കണ്‍ കാണാം. ചിത്രം നോക്കുക.

ഇങ്ങനെ കാണുന്നില്ല എങ്കില് Text Services and Input Languages എന്ന വിന്‍ഡോയില്‍  രണ്ടാമത്തെ ടാബ് Language Bar ല്‍ Docked in the taskbar  എന്ന ഓപ്ഷന്‍ എസെലക്ട് ചെയ്യുക.
(ഈ വിന്‍‍ഡോ കിട്ടുന്നത് എങ്ങനെ എന്ന് മുകളില്‍ വിവരിച്ചിരിക്കുന്നത് നോക്കുക)



 ഇനി ടാസ്ക് ബാറില്‍നിന്നും MY Malayalam (India) സെലക്ട് ചെയ്ത് മലയാളം ടൈപ്പുചെയ്യാം.

ടൈപ്പ് ചെയ്യുന്നതിനിടയില്‍ ഇംഗ്ലീഷും മലയാളവും തമ്മില്‍ മാറ്റുന്നതിന് Shift+Alt കീ കോമ്പിനേഷന്‍ ഉപയോഗിക്കാം. 

ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിന്‍റെ ലേ ഔട്ട് ഇങ്ങനെ ആയിരിക്കും. മുകളിലേയും താഴത്തെയും അക്ഷരങ്ങള്‍ കിട്ടുന്നതിന് Shift കീ ഉപയോഗിക്കാം

ചില ബ്രൗസറുകളില്‍ ചില്ല് അക്ഷരങ്ങള്‍ ശരിയായി കാണുന്നില്ല എങ്കില്‍ താഴെ തന്നിരിക്കുന്ന ലിങ്ക് നോക്കുക



Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment