ഏകദിന ലോകകപ്പിനായുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് തീരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണുള്ളത്. ക്രിക്കറ്റ് ആരാധകര്‍ക്കായി ഐസിസി ഒരു മോബൈല്‍ അപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. ICC Cricket World Cup 2015 എന്ന ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. fixture, തൽസമയ സ്കോറുകൾ, ഔദ്യോഗിക വീഡിയോ, മത്സരം ഹൈലൈറ്റുകൾ, കമന്ററി, വിജ്ഞാപനങ്ങൾ, കളിക്കാരുടെ വിവരണങ്ങള്‍ എന്നിങ്ങനെ എല്ലാവിവരങ്ങളും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഓപ്പണ്‍ചെയ്യുമ്പോള്‍ ഹോം പേജില്‍ നിന്നും FIXTURES, RESULTS എല്ലാം അറിയാം.
അടുത്ത ടാബില്‍ നമുക്ക് നമ്മുടെ ടീം തിരഞ്ഞെടുക്കാം. ഞാന്‍ എന്‍റെ ടീം ആയി ഇന്ത്യ തിരഞ്ഞെടുത്തു.
ഇനി Go to my team എന്ന ഓപ്ഷന്‍ വഴി നമുക്ക് നമ്മുടെ ടീമിന്‍റെ കൂടുതല്‍ കാര്യങ്ങള്‍ അറിയാം.
***********************************
0 comments:
Post a Comment