1950 കളില്‍ കണ്ടുപിടിച്ച, ഡിജിറ്റല്‍ വിവരങ്ങള്‍ സംഭരിക്കുന്നതിനുള്ള മികച്ച ഉപാധിയായ, ഹാര്‍ഡ്‌ഡിസ്ക് കംമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കെല്ലാം പരിചിതമാണ്. ഹാര്‍ഡ്‌ഡിസ്കിന്റെ പ്രവര്‍ത്തനം കാന്തികതയെ ഉപയോഗപ്പെടുത്തിയാണ്.
ഹാര്‍ഡ് ഡിസ്ക് കൂടുതല്‍ തവണ ഫോര്‍മാറ്റ് ചെയ്യാമോ?
ഫെറോമാഗ്നറ്റിക്ക് പദാര്‍ത്ഥത്തെ കാന്തികവത്കരിച്ചാണ് ഡിജിറ്റല്‍ ഡാറ്റ എഴുതുന്നത്. ഒരു ദിശയില്‍ കാന്തികവത്കരിക്കപ്പെട്ട ഭാഗം 0 ആയും അതിന് എതിര്‍ദിശയില്‍ കാന്തവത്കരിക്കപ്പെട്ട ഭാഗം 1 ആയും എടുക്കുന്നു. ഹാര്‍ഡ് ഡിസ്കുകളുടെ നിര്‍മ്മാണ സമയത്ത് ഈ മാഗ്നെറ്റൈസ്ഡ് കണികകള്‍ ഒരു ദിശയിലേക്കും അലൈന്‍ ചെയ്തിട്ടുണ്ടാവില്ല. ഡാറ്റാ റൈറ്റിങ്ങ് സമയത്താണ് മാഗ്നെറ്റിക് പാര്‍ട്ടിക്കിളുകള്‍ അലൈന്‍ ചെയ്യുന്നത്. ഫോര്‍മാറ്റ് ചെയ്യുമ്പോളും ഡാറ്റാ റൈറ്റിങ്ങ് തന്നെയാണ് നടക്കുന്നത്. എത്ര പ്രാവശ്യം വേണമെങ്കിലും ഈ മാഗ്നെറ്റിക് കണികകളെ റീ-അലൈന്‍ ചെയ്യാം. അതുകൊണ്ടു തന്നെ എത്ര തവണ വേണമെങ്കിലും ഫോര്‍മാറ്റിങ്ങ് ആവാം. ഹാര്‍ഡ് ഡിസ്കിന്‍റെ തേയ്മാനം ഉണ്ടാകും എന്നതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല. സാധാരണ ഓരു ഫയല്‍ ഡിലീറ്റ് അല്ലെങ്കില്‍ കോപ്പി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അത്രയും കാര്യങ്ങള്‍ മാത്രമാണ് ഫോര്‍മാറ്റ് ചെയ്യുമ്പോളും സംഭവിക്കുന്നുള്ളു.
ഉദാഹരണത്തിന് നിങ്ങൾ നിങ്ങളുടെ കാറിൽ എല്ലാ ദിവസവും 8 കിലോമീറ്റര്‍ ഓഫീസില്‍ പോകുന്നു. ഒരു അവധി ദിവസം 200 കിലോമീറ്റര്‍ യാത്ര പോകുന്നു. അടിസ്ഥാനപരമായി ഒരേ പ്രവൃത്തി തന്നെയാണ് നിങ്ങള്‍ ചെയ്യുന്നത്.
***************************************
0 comments:
Post a Comment