വിൻഡോസ് 7 സിസ്റ്റം പ്രോപ്പര്‍ടീസിലെ മാനുഫാക്ചർ, സപ്പോർട്ട് വിവരങ്ങളും ഫോട്ടോയും ഇഷ്ടാനുസൃതമാക്കുന്നത് എങ്ങനെ?
വിൻഡോസ് 7 ഇൻസ്റ്റാൾ ചെയ്ത ഒരു കമ്പ്യൂട്ടർ ഉണ്ടെങ്കിൽ അതിന്‍റെ സിസ്റ്റം പ്രോപ്പര്‍ടീസ് (Computerന്‍റെ പ്രോപ്പര്‍ടീസ്) വിൻഡോയിൽ നോക്കുമ്പോൾ മാനുഫാക്ചർ, സപ്പോർട്ട് വിവരങ്ങളും ഫോട്ടോയും കാണാം. ഈ വിവരങ്ങൾ ഇഷ്ടാനുസൃതമാക്കാം അല്ലെങ്കിൽ ഈ സ്ഥലത്ത് നിങ്ങളുടെ ഒരു ചിത്രം ഉപയോഗിക്കുന്നതിന് ആഗ്രഹിക്കുന്നു ഉണ്ടെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ അങ്ങനെ ചെയ്യാൻ കഴിയും.
ഇത് എഡിറ്റുചെയ്യുന്നതിനായി നിങ്ങൾ, നിങ്ങളുടെ രജിസ്ട്രി എഡിറ്റർ തുറന്ന് താഴെക്കൊടുത്തിരിക്കുന്ന കീ നാവിഗേറ്റ് ചെയ്യേണ്ടതുണ്ട്:
അതിനായി Run ( WIN + R കീ ഒരുമിച്ച് പ്രസ്സ് ചെയ്യുക) എടുത്ത് അതില്‍ regedit.exe എന്നു ടൈപ്പ് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് വിന്‍ഡോസിന്‍റെ രജിസ്ട്രി എഡിറ്റർ കാണാന്‍ സാധിക്കും. ഇനി താഴെക്കൊടുത്തിരിക്കുന്ന കീ നാവിഗേറ്റ് ചെയ്യുക.
HKEY_LOCAL_MACHINE\SOFTWARE\Microsoft\Windows\CurrentVersion\OEMInformation
ഇവിടെ കാണുന്ന വിന്‍ഡോയുടെ വലതുവശത്ത് ഒരു കീ മാത്രമേ കാണൂ.
വിന്‍ഡോയുടെ വലതുവശത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് പുതിയ കീ ഉണ്ടാക്കുക. അതിന് New --> String Value എന്ന് സെലക്ട് ചെയ്യുക.
പുതിയതായി സൃഷ്ടിച്ച കീയ്ക്ക് Manufacturer എന്ന പേരു കൊടുക്കുക.
Manufacturer കീ യുടെ ഡാറ്റാ വാല്യൂ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്തുവേണമെങ്കിലും കൊടുക്കാം. നിങ്ങളുടെ പേരു കൊടുക്കാം. അതു പോലെ മറ്റു കീകളും സൃഷ്ടിച്ച് അതിന്‍റെ എല്ലാം ഡാറ്റാ വാല്യുവും മാറ്റാം.
ഉദാഹരണത്തിന് SupportHours, SupportPhone, SupportURL അങ്ങനെ എന്തു വേണമെങ്കിലും. Logo എന്ന കീയുടെ വാല്യു നമ്മള്‍ കൊടുക്കാന്‍ ഉദ്ധേശിക്കുന്ന ഫോട്ടോയുടെ ലൊക്കേഷന്‍ ആയിരിക്കണം. ഇത് സാധാരണയായി C:\Windows\System32\oemlogo.bmp ആണ്. ഇവിടെ oemlogo.bmp എന്ന താണ് നമ്മുടെ ഫോട്ടോയുടെ പേര്.
oemlogo.bmp ഫയല്‍ സൃഷ്ടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്..
- ഫയല്‍ സൈസ് തീരെ ചെറുതായിരിക്കണം. ഫോട്ടോഷോപ്പില്‍ 120 x 120 പിക്സല്‍ സൈസില്‍ ഉണ്ടാക്കുന്നതാണ് നല്ലത്
- ഫയല്‍ ഒരു ബിറ്റ് മാപ് ഇമേജ് BMP ഫോര്‍മാറ്റില്‍ സേവ് ചെയ്യണം.
ഇനി സിസ്റ്റം പ്രോപ്പര്‍ടീസ് നോക്കൂ....
**********************************************************
0 comments:
Post a Comment