വിവിധ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന കാലുകള്‍ക്കിടയില്‍ വെള്ളം നിന്ന് വൈദ്യുതികടന്ന് പോകുമ്പോള്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് ആകുന്നതാണ് നനഞ്ഞ മൊബൈല്‍ ഫോണിനെ തകരാറിലാക്കുന്നത്. ഇത് മൊബൈല്‍ ഫോണില്‍ മാത്രമല്ല, ക്യാമറ, mp3 പ്ലേയര്‍, ടാബ്ലെറ്റ് എന്നിവയുടെ എല്ലാം കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത്.
ഫോണ്‍ വെള്ളത്തില്‍ വീണാല്‍ താഴെ പറയുന്നതുപോലെ ചെയ്തു നോക്കുക. കുറച്ച് സമയം ചെലവായാലും നമ്മുടെ ഫോണ്‍ രക്ഷിക്കാന്‍ ഇതുപകരിക്കും.
1. വെള്ളത്തില്‍ വീണ ഫോണ്‍ ഓഫ് ചെയ്യുകയും ബാറ്ററി നീക്കുകയും ചെയ്യുക. ചുരുങ്ങിയത് 3 ദിവസമെങ്കിലും ഫോണില്‍ ബാറ്ററി ഇടാതിരിക്കുക. കാരണം ഫോണ്‍ ഓഫ് ആണെങ്കില്‍ പോലും ബാറ്ററി ഉണ്ടെങ്കില്‍ പല ഭാഗത്തും വൈദ്യുതിപ്രവാഹം ഉണ്ടായി ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായേക്കാം.
2. ഫോണിന്‍റെ ഊരിയെടുക്കാന്‍ കഴിയുന്ന ഭാഗങ്ങളെല്ലാം സിം കാര്‍ഡും, മെമ്മറി കാര്‍ഡും മറ്റ് ബോഡി ഭാഗങ്ങളും ഊരിമാറ്റുക.
3. ഫോണ്‍ ഉപ്പുവെള്ളത്തിലോ, ചെളിവെള്ളത്തിലോ, മറ്റ് എന്തെങ്കിലും തരത്തില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യമുള്ളലായനികളിലോ ആണ് വീണതെങ്കില്‍ നല്ലപോലെ വെള്ളം ഉപയോഗിച്ച് കഴുകി ഫോണിന്‍റെ അകത്തുനിന്നും ഇത്തരം രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം, കാരണം ഇവയുടെ സാന്നിധ്യം ഫോണിലെ ലോഹഭാഗങ്ങള്‍ പെട്ടെന്ന് ദ്രവിക്കുന്നതിനും, അതുവഴി ഇപ്പോള്‍ തകരാര്‍ ഒന്നും സംഭവിച്ചില്ലെങ്കിലും വളരെ പെട്ടെന്ന് ഇത് തീര്‍ത്തും ഉപയോഗശൂന്യമാകുന്നതിനും കാരണമാകും.
4. വേണെമെങ്കില്‍ അല്പം ആല്‍ക്കഹോള്‍(മദ്യം), ബോഡി സ്പ്രേ എന്നിവ ഒഴിക്കുന്നത് വെള്ളം പെട്ടെന്ന് ബാഷ്പീകരിക്കുന്നതിന് സഹായിക്കും.
5. ഡിസ്പ്ലേയില്‍ നേരിട്ട് വെയിലടിക്കാത്ത രീതിയില്‍ ഫോണ്‍ വെയിലത്ത് വയ്ക്കാവുന്നതാണ്.
അമിതമായ വെയില്‍ ഏല്‍ക്കുന്നത് ഡിസ്പ്ലേ തകരാറിലാകുന്നതിന് കാരണമായേക്കാം. ഫാനിനോ, വാക്വം ക്ലീനറോ, എയര്‍ കമ്പ്രസ്സറോ ഉപയോഗിച്ചും ഫോണിന്റെ ഉള്ളില്‍ കടന്ന വെള്ളത്തിനെ പെട്ടെന്ന് നീരാവീകരിച്ച് പുറത്തു കളയാം.
ഹീറ്റര്‍(ഹെയര്‍ ഡ്രൈയര്‍) ഉപയോഗിക്കുന്നത് ഫോണ്‍ അമിതമായി ചൂടാകുന്നതിന് കാരണമാകും.
ഫോണ്‍ ഉണങ്ങിയതായി തോന്നും എങ്കിലും വെള്ളം അതേരൂപത്തില്‍ അല്ലാതെ പൊടിപടലങ്ങള്‍ നനഞ്ഞ് ഇരുന്നാലും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാവുന്നതാണ്. അതുകൊണ്ട് കുറച്ച് സമയമെടുത്ത് ചെയ്യേണ്ടതാണ്.
6. ജലാംശം വലിച്ചെടുക്കാന്‍ കഴിവുള്ള, ഉണങ്ങിയ അരി പാത്രത്തില്‍ ഫോണ്‍ ഒരു ദിവസത്തേക്ക് അടച്ച് വയ്ക്കുക. അരിയിലെ പൊടി കളഞ്ഞിട്ടു വെച്ചാല്‍ നല്ലത്.
7. ഒരു 3 ദിവസത്തിനു ശേഷം ഫോണില്‍ ബാറ്ററി മാത്രം ഇട്ട് (സിം, മെമ്മറി കാര്‍ഡ് എന്നിവ ഇടാതെ) ശ്രദ്ധയോടെ ഫോണ്‍ ഓണ്‍ ചെയ്യുക. ഫോണ്‍ അമിതമായി ചൂടാവുകയോ, LED, ഡിസ്പ്ലേ എന്നിവയുടെ പ്രകാശത്തില്‍ എന്തെങ്കിലും വ്യതിയാനമോ ഉണ്ടെങ്കില്‍ ഉടനെ തന്നെ ഓഫ് ചെയ്യുകയും, വീണ്ടും ഉണക്കുകയും ചെയ്യുക.
source: xybersec
*************************************
0 comments:
Post a Comment