നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്ത് ഒരു അശ്ലീല വീഡിയോ ക്ലിപ് പങ്കുവയ്ക്കുന്നു അതു നിങ്ങള്‍ക്ക് ന്യൂസ് ഫീഡില്‍ ലഭ്യമാകുന്നു, അതു ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫ്ലാഷ് സോഫ്റ്റ്വെയർ അപ്ഡേറ്റ് അല്ലെങ്കില്‍ ഇൻസ്റ്റാൾ ചെയ്യാന്‍ ആവശ്യപ്പെടുന്നു.
അങ്ങനെ ചെയ്യരുത്!!! എന്തുകൊണ്ട്? അതു മാൽവെയർ - പോൺ ട്രോജൻ - ആണ്. അശ്ലീലചിത്രത്തിന്‍റെ മറവില്‍ അപകടകാരിയായ ഈ ട്രോജന്‍ വൈറസ് ഫോയിസ്ബുക്കുവഴി പടരുകയാണ്. ഇത് നമ്മുടെ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണിനെ കുഴപ്പത്തിലാക്കും എന്നു മാത്രമല്ല നമ്മളെ ടാഗ് ചെയ്ത് നമ്മളുടെ സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ ലഭിക്കുകയും ചെയ്യും.
ഫ്ലാഷ് സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഈ വൈറസാണ് ഡൗണ്‍ലോഡാകുന്നത്. ഈ വൈറസ് ഇറങ്ങി രണ്ടുദിവസത്തിനകം ഒരു ലക്ഷത്തിലേറെ ഫെയിസ്ബുക്ക് ഉപയോക്താക്കളെ ഇതു കുഴപ്പത്തിലാക്കി എന്നാണ് റിപ്പോര്‍ട്ട്.
0 comments:
Post a Comment