ഒരു ഫിസിക്കൽ ഡ്രൈവ് വിഭജിച്ച് ഒന്നിലധികം വിർച്ച്വൽ ഡ്രൈവുകൾ ഉണ്ടാക്കുന്നതാണ് പാർട്ടീഷനുകൾ. ഒരോഡ്രൈവിനും ഓരോ ഡ്രൈവ് ലെറ്റര്‍ ഉണ്ടാകും. ഒരു ഫിസിക്കൽ ഡ്രൈവില്‍ ഫയലുകൾ സൂക്ഷിക്കുന്നതിനായി പാർട്ടീഷൻ ആവശ്യമാണ്. സാങ്കേതികമായി ഓരോ ഡ്രൈവും പാർട്ടീഷന്‍ ചെയ്യണം.
നിങ്ങൾ Windows പ്രീ-ഇൻസ്റ്റോൾ ചെയ്ത ഒരു പിസി വാങ്ങുമ്പോള്‍ അതില്‍ ഒരുപക്ഷേ ഒന്നോ രണ്ടോ പാർട്ടീഷനുകൾ ഉണ്ടായിരിക്കും. അവയിൽ C: ഡ്രൈവിലാണ് ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടാകുക. മിക്കവാറും ഹാർഡ് ഡിസ്കിന്‍റെ മുഴുവനും C: ഡ്രൈവിനായി എടുക്കുന്നു.
ചിലപ്പോള്‍, റിക്കവറി ആവശ്യങ്ങൾക്കായി ഒരു ചെറിയ പാര്‍ട്ടീഷനും കാണാറുണ്ട്.
എന്തുകൊണ്ട് കൂടുതൽ പാർട്ടീഷനുകൾ ഉണ്ടാക്കണം?
ഒരു കാരണം ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ എന്നതാണ്. നിങ്ങൾ വിൻഡോസിന്‍റെ രണ്ടു പതിപ്പുകൾ, അല്ലെങ്കിൽ വിൻഡോസും ലിനക്സും ഒരു കമ്പ്യൂട്ടറില്‍ (ഡ്യുവൽ ബൂട്ട്) പ്രവർത്തിപ്പിക്കുന്നതിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഒന്നിലധികം പാര്‍ട്ടീഷനുകൾ ആവശ്യമായിരിക്കും.മറ്റൊരു കാരണം, ബാക്കപ്പ് ആവശ്യങ്ങൾക്കായി സിസ്റ്റവും ഡാറ്റയും വേർതിരിക്കാം എന്നതാണ്. നിങ്ങളുടെ ഒറിജിനൽ പാർട്ടീഷൻ, C: ഡ്രൈവ് വിൻഡോസിനും വിവിധ പ്രോഗ്രാമുകൾക്കുമായി വിട്ടേക്കുക. എന്നിട്ട് നിങ്ങളുടെ Documents, Pictures, Music, and Video മുതലായവ മറ്റൊരു പാർട്ടീഷനിലേക്ക് മാറ്റുക. നമ്മുടെ ഒപ്പറേറ്റിങ്സിസ്റ്റം ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കാന്‍ പറ്റാതെ വന്നാല്‍ നമുക്ക് C: ഡ്രൈവ് മാത്രമായി ഫോര്‍മാറ്റ് ചെയ്യാന്‍ സാധിക്കും. മറ്റു ഫയലുകള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല എന്ന താണ് ഇതുകൊണ്ട് നമുക്കുള്ള ഗുണം.
*******************************************************
0 comments:
Post a Comment