നിങ്ങളുടെ ഐ ഫോണ്‍ / ആന്‍ഡ്രോയിഡ് ഫോണില്‍ മലയാളം ചാനലുകള്‍ ലൈവ് ആയി കാണാന്‍ പറ്റുന്ന ഒരു ആപ്ലിക്കേഷനാണ് AllMalayalamTV. പക്ഷേ ഇത് ഗുഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമല്ല. ആപ്പി പൈ എന്ന സൈറ്റില്‍നിന്നും ഡൗണ്‍ലോഡുചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
NOTE: ചാനലുകള്‍ പ്ലേചെയ്യുന്നത് MX Player എന്ന ആപ്ലിക്കേഷനിലാണ്. അതിനാല്‍ പ്ലേസ്റ്റോറില്‍നിന്നും MX Player ഇന്‍സ്റ്റോള്‍ ചെയ്യണം.
Allmalayalamtv എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്ത് സെറ്റു ചെയ്യുന്നതെങ്ങിനെ എന്നു നോക്കാം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യാന്‍ ഈ ലിങ്കില്‍ പോകുക.
ഡൗണ്‍ലോഡുചെയ്ത ഈ ആപ്ലിക്കേഷന്‍ സെല്ക്ട് ചെയ്തു Install എന്ന ഓപ്ഷന്‍ കൊടുക്കുക.
ഇപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ മറ്റു സോര്‍സില്‍നിന്നും കിട്ടുന്ന ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെങ്കില്‍ (മിക്കവാറും ഫോണുകളില്‍ വാങ്ങുന്ന സമയം കമ്പനി ഇതു സെറ്റുചെയ്തിട്ടുണ്ടാകും) താഴെ ചിത്രത്തില്‍ കാണുന്നതുപോലെ Install Blocked എന്ന ഒരു പോപ്അപ് വിന്‍ഡോ കിട്ടും. ആവിടെ Settings എന്ന ഓപ്ഷന്‍കൊടുത്താല്‍ ഫോണിന്‍റെ സെറ്റിഗ്സ് മെനുവിലേക്കായിരിക്കും പോകുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Unknown Sources എന്നത് സെലക്ട് ചെയ്യുക. ഇനി വരുന്ന പോപ്അപ് വിന്‍ഡോയില്‍ OK കൊടുക്കാം.
ഇപ്പോള്‍ നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കും. തുടര്‍ന്ന് വരുന്ന വിന്‍ഡോകളില്‍ പ്രത്യേകിച്ച് മാറ്റം വരുത്തേണ്ടതില്ല. ചിത്രത്തില്‍ കാണുന്നതുപോലെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക.
ഇനി നമുക്ക് ആപ്ലിക്കേഷന്‍ ഒപ്പണാക്കി നോക്കാം. എല്ലാ പ്രധാന മലയാളം ചാനലുകളും ഇവിടെ കാണുന്നുണ്ടാകും. കാണുവാന്‍ ആഗ്രഹിക്കുന്ന ചാനല്‍ സെലക്ട് ചെയ്യുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍;
TV Shows എന്ന ഓപ്ഷന്‍ നേരത്തേ റെക്കോര്‍ഡ് ചെയ്തു വച്ചിരിക്കു പ്രോഗ്രാം കാണുന്നതിനാണ്.
LIVE എന്ന ഓപ്ഷന്‍ സെലക്ടുചെയ്താല്‍ ലൈവ് പ്രോഗ്രാം കാണാന്‍ സാധിക്കും.
ഏഷ്യാനെറ്റില്‍ ഇന്നു രാവിലെ (04/03/2015) 7:52 നു വാര്‍ത്താ പ്രഭാതം എന്ന പ്രോഗ്രാം ലൈവ് ആയി കണ്ടതിന്‍റെ സ്ക്രീന്‍ ഷോട്ട്.
ഉപയോഗിച്ചുനോക്കുക. എന്‍റെ മോട്ടോറോള ഫോണില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. മറ്റു മോഡലുകളില്‍ ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കുക.
**************************
0 comments:
Post a Comment