എന്തിനാണ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ രണ്ട് Program Files ഫോൾഡറുകൾ ഉള്ളത്?


എന്തിനാണ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ രണ്ട് Program Files ഫോൾഡറുകൾ ഉള്ളത്?
എന്തുകൊണ്ട് അതില്‍ ഒന്ന് (x86) എന്ന പേരില്‍ കാണുന്നു?

നിങ്ങളുടെ കമ്പ്യൂട്ടര്‍ പുതിയതാണ് എങ്കില്‍ തീര്‍ച്ചയായും അത് 64-ബിറ്റ് കോഡ് (ഇതിനെ x64 എന്ന് വിളിക്കുന്നു) പ്രവര്‍ത്തിക്കാന്‍ കഴിവുള്ള കംമ്പ്യൂട്ടർ ആയിരിക്കും. അതുകൊണ്ട് അതില്‍  വിൻഡോസ് 64-ബിറ്റ് പതിപ്പ് ആയിരിക്കും പ്രവര്‍ത്തിക്കുന്നത്.
ബഹുഭൂരിപക്ഷം കമ്പ്യൂട്ടറുകളും x64 ബിറ്റ് ആണെങ്കിലും മിക്കവാറും പല പ്രോഗ്രാമുകളും (ഒരുപക്ഷേ നിങ്ങളുടെ കമ്പ്യൂട്ടറിലെ മിക്കവാറും) പഴയ 32 ബിറ്റ് പതിപ്പിന് വേണ്ടി എഴുതിയിരിക്കുന്നു. ഈ 32-ബിറ്റ്  പ്രോഗ്രാമുകളും വിൻഡോസ്-x64 ല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിൻഡോസ്-x64ന് 64-ബിറ്റും 32-ബിറ്റും പ്രോഗ്രാമുകളെ കൈകാര്യം ചെയ്യേണ്ടിവരുന്നു.

വിന്‍ഡോസ് കുഴപ്പം കൂടാതെ പ്രവര്‍ത്തിക്കണമെങ്കില്‍ ഈ രണ്ടു വ്യത്യസ്ത തരത്തിലുള്ള കോ‍ഡുകളും കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കണം.
ഉദാഹരണത്തിന്, ഒരു 32-ബിറ്റ് പ്രോഗ്രാം ഒരു .dll നു വേണ്ടി തിരയുമ്പോള്‍ അതിന് കിട്ടുന്നത് ഒരു x64 പതിപ്പാണെങ്കില്‍ ആ പ്രോഗ്രാം പ്രവർത്തിക്കില്ല. അതുകൊണ്ട് 64-ബിറ്റും 32-ബിറ്റും പ്രോഗ്രാമുകളെ പ്രത്യേക ഫോൾഡറുകളില്‍ നിലനിർത്തുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ലളിതമായ മാർഗം.
അതുകൊണ്ട് സോഫ്റ്റ്-വെയർ ഇൻസ്റ്റോൾ ചെയ്യുമ്പോള്‍ ഏത് ഫോള്‍ഡര്‍ എന്ന് നമ്മള്‍ തിരഞ്ഞെടുക്കരുത്, അത് വിൻഡോസ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

എന്തുകൊണ്ട് 32-ബിറ്റ് കോഡിനെ x32 എന്നതിനു പകരം x86 എന്ന് വിളിക്കുന്നു?
ആദ്യകാല കമ്പ്യൂട്ടറുകൾ 16-ബിറ്റ് ചിപ്സ് 8086 ആർക്കിറ്റക്ചർ ഉപയോഗിച്ചു. 1980 കളില്‍ 16-ബിറ്റ് പോയി 32-ബിറ്റ്ആയപ്പോളും 8086 കോഡുകളും x86 മോഡൽ നമ്പറുകളുമാണ് ഉപയോഗിച്ചത്. (386 ഉം 486 പ്രൊസസ്സറുകൾ ഓർക്കുക) അതുകൊണ്ട് 86 എന്ന നമ്പര്‍ ഇപ്പോൾ പ്രീ-x64 കോഡിനെ (16-ബിറ്റോ അല്ലെങ്കിൽ 32-ബിറ്റോ ആകട്ടെ) പരാമർശിക്കുന്നു. അതുപോലെ 16-ബിറ്റ് x86 കോഡ് വിൻഡോസ് 64 ബിറ്റ് പതിപ്പുകളിൽ പ്രവർത്തിക്കില്ല.
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment