മൊബൈൽഫോണ്‍ ജനറേഷനുകള്‍ !!

കംപ്യൂട്ടരുകളുടെ വളര്‍ച്ചയെ പല ജനറേഷനുകള്‍ ആയി തിരിച്ചിരിക്കുന്നതുപോലെ മൊബൈൽഫോണുകൾ  ഇന്നീ കണുന്നരീതിയിൽ വളർന്നു വന്ന ഘട്ടങ്ങളെ  ഡാറ്റാ  ട്രാൻസ്ഫർ നിരക്കിന്റെ അടിസ്ഥാനത്തിൽ  പല തലമുറകളായി തരം  തിരിച്ചിരിക്കുന്നു.

1G എന്ന പ്രയോഗം  ഫസ്റ്റ് ജെനറേഷണ്‍ എന്നതിനെയാണ് സൂചിപ്പിക്കുന്നത്. 1979 ഇൽ ജപ്പനിലാണ് ആദ്യമായി മൊബൈൽ ഫോണ്‍ നെറ്റ് വർക്ക് ഉണ്ടായത്. ഭൂപ്രദലത്തിൽ അടുപ്പിച്ചടുപ്പിച്ചു സ്ഥപിച്ചിരിക്കുന്ന ടവറുകളിലൂടെ ഡാറ്റാ  മൊബൈൽ ഫോണുകളിലേയ്ക്കു ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനം അങ്ങനെയാണ് നിലവിൽ വന്നത്.അനലോഗ് സിഗ്നലുക ളിലൂടെയാണ് ഡാറ്റാ  ട്രാൻസ്ഫർ നടന്നിരുന്നത്.  1 G മൊബൈൽ ഫോണുകൾക്ക് പരസ്പരം സംസാരിക്കുന്നതിനു് മാത്രം സാധിക്കുന്ന തരത്തിലുള്ള ടാറ്റാ ട്രാൻസ്ഫർ നിരക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു.

1990 നു ശേഷമാണ്  സെകന്റ് ജെനറേഷണ്‍ മൊബൈൽ ഫോണുകൾ-2G നിലവൽ വന്നത്. ഫിൻലാൻഡിൽ ആണ് 2G ഫോണ്‍ ആദ്യമായി  നിലവൽ വന്നത്.  2 G ഫോണുകളിൽ  ഡാറ്റാ  ട്രാൻസ്ഫർ നടന്നിരുന്നത് ഡിജിറ്റൽ ഫോർമാറ്റിൽ ആയിരുന്നു. ടെക്സ്റ്റ്  മെസ്സേജുകളും പിക്ചർ മെസ്സേജുകളും നിലവിൽ വന്നത് 2 G ഫോണൂകളിലൂടെയാണ്.

2001 -ൽ ജപ്പാനിൽ ആണ് 3G ആദ്യമായി നിലവിൽ വന്നത്. വീഡിയോ ട്രാൻസ്മിഷണ് ആവശ്യമായ ഹൈ സ്പീഡ്  ഡാറ്റാ  ട്രാൻസ്മിഷണാണ് 3G യുടെ പ്രത്യേകത.  ഒരു സെകണ്ടിനു ചുരുങ്ങിയത് 200  കിലോ ബൈറ്റസ് ഡാറ്റാ  ട്രാൻസ്മിഷണാണ് 3G യുടെ മിനിമം സ്പീഡ്.  42 മെഗാ ബിറ്റ്സ് ഡാറ്റാ   ഒരു സെകണ്ടിൽ ട്രാൻസ്മിറ്റ്‌ ചെയ്യാൻ കഴിവുള്ള വേഗതയേറിയ നെറ്റ് വർക്കുകൾ ഇതിനകം നിലവിൽവന്നുകഴിഞ്ഞു.

കൂടുതൽ വേഗതയേറിയ   ട്രാൻസ്മിഷണുമായി ഫോര്‍ത്ത് ജെനറേഷണ്‍ മൊബൈൽ ഫോണുകൾ-4G നിലവൽ വന്നു. ഐ. പി. പ്രോട്ടോകോളും പാക്കറ്റ് സ്വിച്ചിംങും എല്ലാം 4G യുടെ പ്രത്യേകതകളാണ്..
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment