Send To മെനു കസ്റ്റമൈസേഷന്‍.......

വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റം ഉപയോഗിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന ഒരു ആപ്ലിക്കേഷനാണ് Windows Explorer. വിന്‍ഡോസ് 8 ല്‍ ഇതിനെ File Explorer എന്നും വിളിക്കാറുണ്ട്.
ചിലപ്പോള്‍ Windows Explorer ഉപയോഗിച്ച് ഫയലോ ഫോള്‍ഡറോ കോപി ചെയ്യുമ്പോള്‍ നമ്മള്‍ Send To എന്ന ഓപ്ഷന്‍ കാണാറുണ്ടല്ലോ.

പക്ഷെ അതില്‍ ആകെ മൂന്നോ നാലോ ലൊക്കേഷനുകളെ കാണാറുള്ളൂ. Send To മെനുവിലേക്ക് നമുക്ക് ഇഷ്ടമുള്ള ലോക്കേഷനുകള്‍ ചേര്‍ക്കുകയോ, നമ്മള്‍ ഉപയോഗിക്കാത്തവ എടുത്തു മാറ്റുകയോ ചെയ്യാം, വളരെ എളുപ്പത്തില്‍....

1. Send To മെനുവിന്റെ Path
  • വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവയില്‍ C:\Users\*Username*\AppData\Roaming\Microsoft\Windows\SendTo എന്നതാണ്. 
  • വിന്‍ഡോസ് എക്സ്. പി. യില്‍ C:\Documents and Settings\*Username*\SendTo എന്നും ആയിരിക്കും.
    • ഇവിടെ *Username* എന്നത് ഏത് ലോഗിന്‍ ചെയ്തിരിക്കുന്ന യൂസറുടെ പേരാണ്.
    • AppData, SendTo എന്ന ഫോള്‍ഡറുകള്‍ ഹിഡണ്‍ ആയിരിക്കും. അങ്ങനെയെങ്കില്‍ ആദ്യം അവ അണ്‍ഹൈഡ് ചെയ്യണം. അതിനായി Folder Option ല്‍, Tools>Option>Folder Option>View> Show hidden Files and Folders എന്നത് സെലക്ട് ചെയ്യുക. (താഴെ കോടുത്തിരിക്കുന്ന ചിത്രത്തിലേ പോലെ)

വിന്‍ഡോസ് 8 ല്‍ Folder Option എടുക്കുന്നതിന് ചിത്രം നോക്കുക.
 

2. Send To ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുന്നതിന് മറ്റോരു എളുപ്പ വഴി കൂടിയുണ്ട്. അതിനായി Run കമ്മാന്റ് എടുക്കുക, അതിന് Win+R കീ ഒരുമിച്ച് പ്രസ്സ് ചെയ്യണം. അപ്പോള്‍ കിട്ടുന്ന Run ഡയലോഗ് ബോക്സില്‍ shell:sendto എന്ന് ടൈപ്പ് ചെയ്ത് Enter കീ പ്രസ്സ് ചെയ്യുക.



ഇപ്പോള്‍ കാണുന്നതാണ് Send To മെനു. ഇതില്‍ നമുക്ക് ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്യാം. അതുപോലെ നമുക്ക് ആവശ്യമുള്ള ഡ്രൈവുകളോ, ഫോള്‍ഡറുകളോ ചേര്‍ക്കുന്നതിനും സാധിക്കും. പുതിയവ ചേര്‍ക്കുന്നതിന് ആ ഡ്രൈവിന്റേയോ, ഫോള്‍ഡറിന്റേയോ ഷോര്‍ട്ട്കട്ട് ഉണ്ടാക്കിയിട്ടാല്‍ മതി.
. 

Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment