ആന്‍ഡ്രോയിഡ് ഫോണില്‍ മലയാളം ടൈപ്പുചെയ്യാം.....

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെസ്സേജുകളും, കമന്‍റുകളും മലയാളത്തില്‍ ടൈപ്പുചെയ്യാം. 
ഫെയിസ്ബുക്ക്, ടെക്സ്റ്റ് മെസ്സേജ്, വാട്സ് ആപ്പ് മെസ്സേജ് എല്ലാം മലയാളത്തില്‍ ടൈപ്പുചെയ്യുന്നതെങ്ങിനെ എന്നാണ് ഈ പോസ്റ്റില്‍ നോക്കാന്‍ പോകുന്നത്.

1. ആദ്യമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും Indic Keyboard എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക..

2. അടുത്തതായി നമുക്ക് ഈ ആപ്ലിക്കേഷന്‍ കോണ്‍ഫിഗര്‍ ചെയ്യണം, അതിനായി Indic Keyboard ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Get Started എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

3. ഇനി നമുക്ക് ഇന്‍ഡിക് കീബോര്‍ഡ് കോണ്‍ഫിഗര്‍ ചെയ്യണം. അതിന് Switch to Input Methods സെലക്ട് ചെയ്യാം.

4. നമുക്ക് ആവശ്യമുള്ള ഇന്ത്യന്‍ ഭാഷകള്‍ തിരഞ്ഞെടുക്കാം. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിന് ഇംഗ്ലീഷും സെലക്ട് ചെയ്യുക.

5. ആവശ്യമുള്ള ഭാഷകള്‍ എല്ലാം സെലക്ടുചെയ്തു, ഇതോടെ  Setting Up Indic Keyboard എന്ന ഭാഗം കഴിഞ്ഞു. 

6. ഇനി ടൈപ്പ് ചെയ്യേണ്ട ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക, ഫെയിസ്ബുക്ക്, ടെക്സ്റ്റ് മെസ്സേജ്, വാട്സ് ആപ്പ് , ഏതു വേണമെങ്കിലും എടുക്കാം. ഇപ്പോള്‍ കിട്ടുന്ന കീ ബോര്‍ഡ് ഇംഗ്ലീഷ് ആയിരിക്കും. കീബോര്‍ഡിലെ Space Key (ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ കാണിച്ചിരിക്കുന്നത്) രണ്ട് സെക്കന്‍റ് പ്രസ്സ് ചെയ്ത് പിടിക്കുക. ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ ഭാഷകളും ഇവിടെ കാണാം. ഇതില്‍നിന്നും ടൈപ്പുചെയ്യേണ്ട ഭാഷ - മലയാളം Inscript -  സെലക്ട് ചെയ്യാം.

7. മലയാളത്തിലെ കുറച്ച് അക്ഷരങ്ങളേ ഇവിടെ കാണുകയുള്ളു, മറ്റു ആക്ഷരങ്ങള്‍ക്കായി Shift Key (ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ കാണിച്ചിരിക്കുന്നത്) പ്രസ്സ് ചെയ്താല്‍ മതി.

8. ഭാഷമാറ്റുന്നതിനായി, Space Key യുടെ ഇടതുവശത്തുള്ള (ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ കാണിച്ചിരിക്കുന്നത്) കീയില്‍ പ്രസ്സ് ചെയ്താല്‍ ഒരോരോ ഭാഷ മാറി മാറി വരും.

ഇഷ്ടപ്പെട്ടാല്‍ മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക....

Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment