മോബൈലും മറ്റ് ആപ്ലിക്കേഷന്‍സും ഇല്ലാതെ ബ്രൗസറില്‍ വാട്സ്ആപ്പ് ഉപയോഗിക്കാം....

മോബൈല്‍ എടുക്കാന്‍ മറന്നോ? അത്യാവശ്യമായി സുഹൃത്തിന് വാട്സ്ആപ്പ് മെസ്സേജ് അയക്കണോ?.. ഒരു വെബ് ബ്രൗസറും, ആപ്ലിക്കേഷനും ഉണ്ടെങ്കില്‍ എവിടെ നിന്നും നിങ്ങള്‍ക്ക് വാട്സ്ആപ്പ് ഉപയോഗിക്കാം...
ഒരു പ്രാവശ്യം കോണ്‍ഫിഗര്‍ ചെയ്തു വക്കുക. പിന്നീട് എപ്പോള്‍ വേണമെങ്കിലും വാട്സ് വഴി മെസ്സേജ് അയക്കാം..

ഇതാ അതിനുള്ള വഴി....

1. www.manymo.com എന്ന സൈറ്റില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുക.

നിങ്ങളുടെ E-Mail അഡ്രസ്, പേര്, അക്കൗണ്ടിനു ഉപയോഗിക്കുവാന്‍ ഉദ്ധേശിക്കിന്ന പാസ്സ് വേര്‍ഡ് എന്നിവ കൊടുത്ത് SIGHN UP ചെയതാല്‍ ഫ്രീ ആയി അക്കൗണ്ട് ഉണ്ടാക്കാം.

ഒരു കണ്‍ഫെര്‍മേഷന്‍ മെസ്സേജ് നിങ്ങളുടെ E-Mail ലിലേക്ക് വന്നിട്ടുണ്ടാകും. മെയില്‍ ഒപ്പണാക്കി ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. കണ്‍ഫെര്‍മേഷന്‍ ലിങ്കില്‍ ക്ലിക്കുചെയ്യുമ്പോള്‍ manymo സൈറ്റില്‍ ലോഗിന്‍ ആകും..

2. ഇനി വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യണം. അതിന് www.whatsapp.com/download എന്ന ലിങ്കില്‍ ആന്‍ഡ്രോയിഡ് സെലക്ട് ചെയ്ത് ഡൗണ്‍ലോഡു ചെയ്യുക..


3. വീണ്ടും Manymo സൈറ്റില്‍ വരുക, നിങ്ങള്‍ ലോഗിന്‍ ചെയ്തിരിക്കുകയാണ് എങ്കില്‍ Laung With: App എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം, അല്ലെങ്കില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ ലിങ്ക് ക്ലിക്കുചെയ്യുക..
4. നമ്മള്‍ ഇതുവരെ ആപ്ലിക്കേഷന്‍ ഒന്നും ലോഡു ചെയ്യാത്തതുകോണ്ട് Upload App എന്നാണ് വരിക. അവിടെ Browse ബട്ടണില്‍ ക്ലിക്കുചെയ്യുക.

 നേരത്തെ സേവ് ചെയ്തുവച്ച വാട്സ് ആപ്പ് ഫയല്‍ സെലക്ടുചെയ്യുക..

5. ഫയല്‍ അപ് ലോഡായതിനുശേഷം നമ്മള്‍ക്ക് ഇഷ്ടമുള്ള സൈസിലുള്ള ഒരു എമുലേറ്റര്‍ സെലക്ടു ചെയ്യുക. ആന്‍ഡ്രോയിഡ് വേര്‍ഷനും സെലക്ടു ചെയ്യാം.

6. Launching WhatsApp എന്ന നോട്ടിഫിക്കേഷന്‍ കഴിയുമ്പോള്‍ വാട്സ് ആപ്പ് ഓപ്പണാകും.. വാട്സ് ആപ്പ് ആദ്യമായി ഏതു ഡിവൈസില്‍ ഉപയോഗിച്ചാലും അത് കോണ്‍ഫിഗര്‍ ചെയ്യേണ്ടിവരും. ഈ സമയത്ത് നിങ്ങളുടെ മോബൈലിലേക്ക് ഒരു കണ്‍ഫെര്‍മേഷന്‍ മെസ്സേജ് വരും. അതിനാല്‍ മോബൈല്‍ കയ്യിലുള്ളപ്പോഴേ ഇതു കോണ്‍ഫിഗര്‍ ചെയ്യാന്‍ പറ്റൂ.. ഒരു പ്രാവശ്യം കോണ്‍ഫിഗര്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നീട് എപ്പോള്‍ വേണമെങ്കിലും മോബൈല്‍ ഇല്ലാതെ നിങ്ങള്‍ക്ക് വാട്സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും...

7. അടുത്ത പ്രാവശ്യം   Manymo  ലോഗിന്‍ ലോഗിന്‍ ചെയ്തതിനു ശേഷം  Laung With: App എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ മുന്പ് ലോഡുചെയ്ത ആപ്ലിക്കേഷന്‍ അവിടെ കാണാനാകും.. വെറുതെ CONTINUE ചെയ്യുക..



കുറിപ്പ്: മാസത്തില്‍ 10 പ്രാവശ്യത്തേക്കാണ് Manymo സൗജന്യമായി ഉപയോഗിക്കാനാകു.. 10 പ്രാവശ്യം എമുലേറ്റര്‍ ഉപയോഗിച്ചാല്‍ പിന്നെ ഒരു മാസം കഴിഞ്ഞ് മാത്രമേ എമുലേറ്റര്‍ ഉപയോഗിക്കാനാകൂ... അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപകാരപ്പെടും....
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment