നിങ്ങളുടെ ഒരു ഫോള്‍ഡറിനുള്ളില്‍ കുറെ വളരെ അത്യാവശ്യമുള്ള ഫയലുകള്‍ ഉണ്ട് പക്ഷേ മറ്റൊരാള്‍ അറിയാതെ ആ ഫോള്‍ഡര്‍ ഡിലീറ്റാക്കി.. റീസൈക്കിള്‍ബിന്നില്‍ നിന്നും അത് ഡിലീറ്റായി.. ഇങ്ങനെ മിക്കവാറും ആളുകള്‍ക്ക് പറ്റുന്നതാണ്..
അബദ്ധത്തില്‍ ഫോള്‍ഡറുകള്‍ ഡിലീറ്റാകാതെ എങ്ങനെ സൂക്ഷിക്കാം.. അതിന് വിന്‍ഡോസില്‍ ഒരു വഴിയുണ്ട്!!
വിന്‍ഡോസില്‍ ചില വാക്കുകള്‍ റിസേര്‍വ്ഡ് ആക്കി വച്ചിട്ടുണ്ട്, ഉദാഹരണത്തിന് con, aux, lpt1, lpt2, lpt3 അങ്ങിനെ lpt9 വരെ. ഈ പേരിലൊന്നും നിങ്ങള്‍ക്ക് ഫോള്‍ഡറുകള്‍ ഉണ്ടാക്കാന്‍ പറ്റുകയില്ല..
ഇനി നമുക്ക് എങ്ങനെ ഡിലീറ്റ് / റീനെയിം ആകാത്ത ഫള്‍ഡര്‍ ഉണ്ടാക്കാം എന്നു നോക്കാം..
1. കമ്മാന്‍ഡ് പ്രോംപ്റ്റ് എടുക്കുക (Start Menu=>RUN => CMD)
2. വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് മിക്കവാറും C: ഡ്രൈവിലായിരിക്കുമല്ലോ, എങ്ങിനെയെങ്കില്‍ മറ്റേതെങ്കിലും ഡ്രൈവ് തിരഞ്ഞെടുക്കുക, ഉദാഹരണത്തിന്,
D: E: F: ഇവയിലേതെങ്കിലും ടൈപ്പ് ചെയ്ത് എന്‍റര്‍ കീ പ്രസ് ചെയ്യുക..
(വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡ്രൈവ് അല്ലാത്ത ഏതു ഡ്രൈവും നമുക്ക് ഇതിനായി ഉപയോഗിക്കാം)
3. md \lpt1\\ എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ കീ പ്രസ്സ് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ D: ആണ് തിരഞ്ഞെടുത്തിരുന്നതെങ്കില്‍ അവിടെ lpt1 എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടായിട്ടുണ്ടാകും. ഈ ഫോള്‍ഡര്‍ ഡിലീറ്റ്ചെയ്യാനോ റീനെയിം ചെയ്യാനോ പറ്റുകയില്ല.
lpt1 എന്നതിനു പകരം മുന്‍പു പറഞ്ഞ റിസേര്‍വ്ഡ് വേഡുകള്‍ ഏതുവേണമെങ്കിലും ഉപയോഗിക്കാം.
4. ഇനി ഈ ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്യാന്‍ കമ്മാന്‍ഡ് പ്രോംപ്റ്റല്‍ D: എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ കീ പ്രസ്സുചെയ്യുക. എന്നിട്ട് rd \lpt1\\ എന്ന് ടൈപ്പ്ചെയ്ത് എന്‍റര്‍ കീ പ്രസ്സ് ചെയ്യുക.
Blogger Comment
Facebook Comment