സ്വന്തം കണ്ണുകളെ സ്നേഹിക്കുന്നുണ്ടോ??

കമ്പ്യൂട്ടർ ഉപയോഗം ദൈനംദിന ജീവിതത്തിൽ പതിവാണ്. പലപ്പോഴും നമ്മള്‍ക്ക് നമ്മുടെ ആരോഗ്യം, പ്രത്യേകിച്ച് കണ്ണിന്‍റെ ആരോഗ്യം അവഗണിച്ച് തുടര്‍ച്ചയായി കമ്പ്യൂട്ടറിന്‍റെ മുമ്പില്‍ ഇരിക്കേണ്ടി വരാറുണ്ട്. നമ്മള്‍ ജോലിചെയ്യുമ്പോളും, കളിക്കുമ്പോളും വായിക്കുമ്പോളും ധാരാളം സമയം കണ്ണനക്കാതെ കമ്പ്യൂട്ടറിന്‍റമുന്നില്‍ ഇരിക്കുന്നു. ഇത് നമ്മുടെ കണ്ണിന്‍റെ ആരോഗ്യം നശിപ്പിക്കും. പല നേത്രരോഗങ്ങള്‍ക്കും കാരണമാകും. അതിന് ഒരു പരിധിവരെ ഫലപ്രദമായ ഒരു പ്രതിവിധിയാണ് EyeLeo.
കൃത്യമായ ഇടവേളകളിൽ ലളിതവും ഫലപ്രദവുമായ വ്യായാമങ്ങൾ, കണ്ണിനുവേണ്ടി, നിര്‍ദ്ദേശിക്കുന്ന ഒരു സോഫ്റ്റ് വെയറാണ് EyeLeo. ഇതു ഡൗണ്‍ലോഡുചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഓരോ 5 മിനിറ്റിലും ഒരു പുള്ളിപ്പുലിയുടെ ചിത്രം സ്ക്രീനില്‍ ദൃശ്യമാകും അതില്‍ കണ്ണിന്‍റെ ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്ന ലളിതമായ വ്യായാമങ്ങൾ കാണിക്കുന്നു.




അതുപോലെ ഓരോ മണിക്കൂറിലും ഒരു നീണ്ട ഇടവേളയും (5 മിനിറ്റ്), സെറ്റ് ചെയ്തിരിക്കുന്നു. ഈ സമയം സ്ക്രീൻ ലോക്കാകും.

നമുക്ക് ഈ ഇടവേളകള്‍ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്താനും പറ്റും. അതിന് EyeLeo സോഫ്റ്റ് വെയറിന്‍റെ സെറ്റിങ്സ് എടുക്കണം. സെറ്റിങ്സ് എടുക്കുന്നതിന് സ്ക്രീനിന്‍റ വലതുഭാഗത്ത് താഴെകാണുന്ന നോട്ടിയഫിക്കേഷന്‍ ഐക്കണില്‍ പുള്ളിപുലിയുടെ ചിത്രമുള്ള ഐക്കണില്‍ ക്ലിക്ക്ചെയ്യുക.


തുടര്‍ന്നുവരുന്ന വിന്‍ഡോയില്‍ നമുക്ക് EyeLeo സോഫ്റ്റ് വെയറിനെ കസ്റ്റമൈസ് ചെയ്യാം. 


Enable Strict Mode എന്ന ഓപ്ഷന്‍ ഉപയോഗിച്ച് നീണ്ട ഇടവേളയില്‍ സ്ക്രീന്‍ ലോക്കാക്കണോ? വേണ്ടയോ? എന്ന് നമുക്ക് തിരഞ്ഞെടുക്കാം.

****************************************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment