നിങ്ങളുടെ കമ്പ്യൂട്ടറിൽ വിഎൽസി മീഡിയ പ്ലേയർ തുറക്കുക. വിഎൽസി ഇല്ല എങ്കില്‍ അതു ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
വിഎൽസി പ്ലെയറില്‍ Tools -> Preference അല്ലെങ്കിൽ CTRL + P
വിൻഡോയിൽ ഇടതു വശത്ത് വീഡിയോ ബട്ടൺ തിരഞ്ഞെടുക്കുക. ചിത്രത്തിൽ കാണുന്നത് പോലെ ഔട്ട്പുട്ട് ഡ്രോപ്പ്-ഡൌൺ ലിസ്റ്റിൽ നിന്നും ഡയറക്ട് വീഡിയോ തിരഞ്ഞെടുക്കുക
സെറ്റിങ്സ് സേവ് ചെയ്യുക
നിങ്ങൾ വിഎൽസി മീഡിയ പ്ലേയർ ഉപയോഗിച്ച് നിങ്ങളുടെ ഡെസ്ക്ടോപ്പ് വാൾപേപ്പർ ആക്കുവാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും വീഡിയോ തുറക്കുക.
വീഡിയോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഡ്രോപ്പ്-ഡൌണ് ലിസ്റ്റ് നിന്നും (താഴെ ചിത്രത്തിൽ കാണുന്നത് പോലെ) പ്ലെയറിന്റെ മുകളിൽ കിട്ടിയ ഓപ്ഷനുകളിൽ, വീഡിയോ ക്ലിക്ക് ചെയ്ത് DirectX Wallpaper തിരഞ്ഞെടുക്കുക (അല്ലെങ്കിൽ Set Wallpaper)
ഇപ്പോൾ നിങ്ങളുടെ വീഡിയോ ഡെസ്ക്ടോപ്പിനു പിന്നിൽ പ്രവർത്തിക്കുന്നതു കാണാം. വീഡിയോ വിഎൽസി പ്ലെയറുമായി ബന്ധപ്പെട്ടിരിക്കുന്നതു കാരണം, വിഎൽസി മീഡിയ പ്ലേയർ ക്ലോസ് ചെയ്യരുത്, മിനിമൈസ് ചെയ്യാം. അതുപോലെ സ്ക്രീന്‍ റിഫ്രഷ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
***********************************************
0 comments:
Post a Comment