സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഫോണിന്റെ ബാറ്ററി പെട്ടെന്നു തീരുന്നു എന്നതാണ്. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ മിക്ക സ്മാര്‍ട്ട് ഫോണുകളിലും ഒരു ദിവസത്തിലപ്പുറം അത് നില്‍ക്കാറില്ല. എങ്കിലും ചില കാരങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ബാറ്ററിയുടെ ആയുസ് ദീര്‍ഘിപ്പിക്കാന്‍ കഴിയും. അതിന് നിങ്ങളെ സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ്….
സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് ക്രമീകരിക്കുക
ഫോണുകളില്‍ എല്ലായിപ്പോഴും ഫുള്‍ ബ്രൈറ്റ്‌നെസിന്റെ ആവശ്യകതയില്ലെന്നത് നമ്മളെല്ലാവരും മറന്ന് പോകുന്ന കാര്യമാണ്. ഒരു പക്ഷെ ഓട്ടോ ബ്രൈറ്റ്‌നെസ് പോലും നമുക്ക് ആവശ്യത്തില്‍ കവിഞ്ഞ ബ്രൈറ്റ്‌നെസാണ് തരുന്നത്. അത് കൊണ്ട് ഫോണുകളിലെ സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് ക്രമീകരിക്കേണ്ടത് ബാറ്ററി ലാഭത്തിന് വേണ്ടി മാത്രമല്ല ആരോഗ്യ സംരക്ഷണം കൂടെയാണ്.ഒട്ടു മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലെയും നോട്ടിഫിക്കേഷന്‍ ട്രേയില്‍ എളുപ്പത്തില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനായുള്ള ബ്രൈറ്റ്‌നെസ് ടോഗിള്‍ ഉണ്ട്. ഐ ഫോണുകളില്‍ സ്‌ക്രീനിന്റെ താഴെ നിന്നും വലിച്ചാല്‍ ഇവ ലഭ്യമാകും.ജി.പി.എസ് പ്രവര്‍ത്തന രഹിതമാക്കുക
ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന ജി.പി.എസ് സംവിധാനം ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫാക്കിയിടുക. സാറ്റലൈറ്റുകളിലേക്ക് ഡാറ്റ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സംവിധാനമാണല്ലോ ജി.പി.എസ്. കോള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം പലപ്പോഴും ഇതിന് ആവശ്യമായി വരാറുണ്ട്. ഫോണ്‍ ആക്ടീവ് അല്ലാത്തപ്പോഴും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന GPS ബാറ്ററി കുടിക്കുന്നത് നമ്മള്‍ അറിയില്ല.ചൂടാവാതെ ശ്രദ്ധിക്കുക
സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പഥ്യം ചൂടില്ലാത്ത അവസ്ഥയാണ്. അതിനാല്‍ തുടര്‍ച്ചയായി ഉപയോഗിച്ച് ചൂടാക്കാതിരിക്കുക. ഫോണ്‍ ചൂടായെന്നു കണ്ടാല്‍ കുറച്ചുനേരം ഉപയോഗരഹിതമാക്കി വെക്കുക. അതുപോലെ സൂര്യതാപം നേരിട്ട് പതിക്കാത്ത രീതിയിലും ചൂടുള്ള യന്ത്രങ്ങളുടെ സമീപത്തും വെക്കരുത്.ആവശ്യമല്ലെങ്കില്‍ ഓഫ് ചെയ്യുക
മണിക്കൂറുകള്‍ ഫോണ്‍ ഉപയോഗിക്കില്ല എന്നുറപ്പുണ്ടെങ്കില്‍ അത് ഓഫ് ചെയ്യുന്നതാണ് നല്ലത്. സ്ലീപ്പ്, ഇനാക്ടീവ് മോഡുകളില്‍ ഇടുന്നതിനേക്കാള്‍ ബാറ്ററി ലാഭിക്കാന്‍ ഇതുകൊണ്ട് കഴിയും. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ദീര്‍ഘനേരത്തെക്ക് കയറുമ്പോള്‍ ഓഫ് ചെയ്യാം.വൈബ്രേഷന്‍ ഓഫ് ചെയ്യുക
സാധാരണ റിംഗ്‌ടോണിനൊപ്പം വൈബ്രേഷന്‍ കൂടി ഓണ്‍ ആക്കിയിടുന്നത് ഫോണ്‍ ബാറ്ററി വേഗത്തില്‍ തീരാനിടയാക്കും. റിംഗ്‌ടോണുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം വൈബ്രേഷന് ആവശ്യമാണ്. സ്‌ക്രീന്‍ ടച്ച് ചെയ്യുമ്പോള്‍ വൈബ്രേഷന്‍ ഒരു അലങ്കാരമായി കാണരുത്. അതും ബാറ്ററി വറ്റിക്കും.നോട്ടിഫിക്കേഷനുകള്‍, ഓട്ടോ ആപ്പ് അപ്‌ഡേറ്റ്‌സ് എന്നിവ നിയന്ത്രിക്കുക
പലപ്പോഴും നമുക്ക് എല്ലാ ആപ്പുകളില്‍ നിന്നുമുള്ള നോട്ടിഫിക്കേഷനുകള്‍ ആവശ്യമായി വരാറില്ല. ഇത്തരത്തില്‍ വരുന്ന ആപ്പ് നോട്ടിഫിക്കേഷനുകള്‍ കൂടുതലും പ്രൊമോഷണല്‍ മെസേജുകളാകാറാണ് പതിവ്. ഇത് നിങ്ങളുടെ ഫോണുകളെ ഉണര്‍ത്തി കൊണ്ടിരിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ‘ആപ്പ്‌സ്’ സെറ്റിംഗ്‌സ് വഴി നോട്ടിഫിക്കേഷനുകള്‍ നമുക്ക് ഒഴിവാക്കാനാവുന്നതാണ്.
നിങ്ങളുടെ ഫോണുകളിലെ ബാറ്ററി മോഷ്ടാക്കളെ കണ്ടെത്തുക
ഫോണുകളില്‍ ബാറ്ററി ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന ആപ്ലിക്കേഷന്‍ ഏതെന്ന് തിരിച്ചറിയുക എന്നതാണ് ഇതിലെ പ്രാഥമികമായ കാര്യം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇക്കാര്യം പരിശോധിക്കുന്നതിനായി നിങ്ങള്‍ക്ക് ബാറ്ററി സെറ്റിംഗ്‌സ് പരിശോധിച്ചാല്‍ മതിയാവും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ വൈഫൈ, സ്‌ക്രീന്‍ എന്നിവയുടെ ബാറ്ററി യൂസേജ് ഡാറ്റ നിങ്ങള്‍ക്ക് ലഭ്യമാകും.ഇതിലൂടെ ബാറ്ററി കൂടുതല്‍ ആവശ്യമായി വരുന്ന ആപ്ലിക്കേഷനുകളുടെ ഉപയോഗം ക്രമീകരിക്കാനും ഉപയോഗത്തിലില്ലാത്ത ആപ്പുകളെ ക്ലോസ് ചെയ്തിടാനും സാധിക്കും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനായി ‘ ഓപ്പണ്‍ ആപ്പ്‌സ്’ സംവിധാനമുണ്ട്.നിങ്ങളുടേത് ഐ ഫോണ്‍ ആണെങ്കില്‍ ഹോം ബട്ടണ്‍ രണ്ട് തവണ അമര്‍ത്തിയാല്‍ ബാക്ക് ഗ്രൗണ്ടില്‍ തുറന്ന് കിടക്കുന്ന ആപ്പുകളേതെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ഇത് കൂടാതെ ഐ ഫോണുകളില്‍ ബാറ്ററി യൂസേജ് പരിശോധിക്കുന്നതിനായി ജനറല്‍ സെറ്റിംഗ്‌സില്‍ സംവിധാനവുമുണ്ട്.
0 comments:
Post a Comment