ക്രിക്കറ്റ് വേള്‍ഡ്കപ്പ് 2015 മൊബൈലില്‍ കാണാം. സ്റ്റാര്‍സ്പോര്‍ട്സിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലൈവായി ക്രിക്കറ്റ് കാണാം. സ്കോര്‍ അറിയാം, വിവിധ ഭാഷകളില്‍ (മലയാളം ഉള്‍പ്പെടെ) കമന്‍ററി കേള്‍ക്കാം, മല്‍സര ഹൈലൈറ്റ്സ്, സ്പെഷ്യല്‍ വീഡിയോസ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങളോടെയാണാ ഈ ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുന്നത്.
ആദ്യമായി പ്ലെസ്റ്റോറില്‍നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ആയതിനുശേഷം ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക.
ആപ്ലിക്കേഷന്‍ ഓപ്പണായതിനു ശേഷം മെയിന്‍ വിന്‍ഡോയില്‍ ഇപ്പോള്‍ നടന്നുകോണ്ടിരിക്കുന്ന മാച്ചിന്‍റെ സ്കോര്‍ കാണാം. താഴെ Live Video, Live Audio, Score എന്നിങ്ങനെ ബട്ടണുകള്‍ കാണാം. അതില്‍ നമുക്ക് വേണ്ടത് തിരഞ്ഞെടുക്കാം.
ഒന്നിലധികം മാച്ച് ഉണ്ടെങ്കില്‍ അടുത്ത സ്ക്രീനിലേക്ക് സ്വൈപ്പ് ചെയ്യുക. അവിടെനിന്നും ആ മാച്ചിന്‍റെ ഡീറ്റെയില്‍സ് കിട്ടും.
മാച്ച് കഴിഞ്ഞുള്ള വിന്‍ഡോകളില്‍ SPECIALS എന്ന പേരില്‍ കുറെ വീഡിയോസ് കൊടുത്തിട്ടുണ്ട്.
**********************************************
0 comments:
Post a Comment