ഇന്ന് ഒളിക്യാമറകളുടെ കാലമാണ്. എവിടെയും ഒളിക്യാമറകള്‍, മൊബൈല്‍ ക്യാമറകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരാള്‍ മൊബൈലില്‍ ഫോട്ടോഎടുത്താല്‍ അത് ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല, കാരണം അത് വീണ്ടും തിരിച്ചെടുക്കാമെന്ന് നമ്മള്‍ക്കറിയാം. ആ ക്യാമറയോ ഫോണോ തല്ലിപ്പൊട്ടിച്ചാലും ചിലപ്പോള്‍ അത് വീണ്ടും എടുക്കാന്‍ പറ്റിയേക്കും. മറ്റൊരാള്‍ നമ്മുടെ ഫോട്ടോ (ദുരുപയോഗം ചെയ്യത്തക്ക രീതിയില്‍) എടുക്കാതെ സൂക്ഷിക്കുക എന്നതുമാത്രമേ വഴിയുള്ളൂ. പക്ഷെ ഒളിക്യാമറ നമുക്ക് കണ്ടുപിടിക്കാന്‍ പ്രയാസമാണ്.
ചൈനയിൽ നിന്ന് തുച്ഛമായ വിലയ്ക്ക് കാമറ എത്തിയതോടെയാണ് ഒളികാമറ തരംഗമായത്. വാങ്ങാനെത്തുന്നവർ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വയ്ക്കാനെന്ന ആവശ്യമാണ് പറയുന്നതെന്ന് കടക്കാർ പറയുന്നു.
ആയിരം രൂപ നൽകിയാൽ എവിടെയും ഘടിപ്പിക്കാവുന്ന ഏത് രൂപത്തിലുമുള്ള ഒളികാമറകൾ നഗരത്തിൽ സുലഭമാണ്. നഗരഹൃദയത്തിലെ വ്യാപാരകേന്ദ്രങ്ങളിലും കമ്പ്യൂട്ടർ, മൊബൈൽ ഷോപ്പുകളിലുമെല്ലാം ഒളികാമറ കിട്ടും. വൻകിട വസ്ത്രശാലകളിൽ പോലും പെൺകുട്ടികൾ സൂക്ഷിക്കേണ്ടതുണ്ടെന്ന് വനിതാക്ഷേമപ്രവർത്തകരും പറയുന്നു. ക്ലോക്കിലോ വാച്ചിലോ പേനയിലോ ഘടിപ്പിച്ച രീതിയിലുള്ള ഒളികാമറാ സംവിധാനങ്ങളായിരുന്നു ആദ്യം വിപണിയിലെത്തിയത്. ചുമരിൽ തൂക്കിയിടാവുന്ന ഫോട്ടോഫ്രെയിമുകളിലും കോള കാനുകളിലും കണ്ണടകളിലും തൊട്ട് ചൂയിംഗം പാക്കുകളിൽ പോലും പ്രവർത്തിക്കുന്ന ഒളികാമറകൾ ഇന്ന് കിട്ടാനുണ്ട്.
രണ്ടുമണിക്കൂർ മുതൽ ആറുമണിക്കൂർ വരെ വീഡിയോ റെക്കോഡ് ചെയ്യാൻ ശേഷിയുള്ള കാമറകളാണിത്. കാമറയിൽ പതിയുന്ന ചിത്രങ്ങൾ 'ലൈവായി' കമ്പ്യൂട്ടറിൽ കാണാനോ മെമ്മറി കാർഡിൽ ശേഖരിക്കാനോ സാധിക്കും. 'കുട്ടികൾക്ക് പോലും ഉപയോഗിക്കാവുന്നത്ര എളുപ്പമാണ് ഇത്തരം കാമറകളുടെ പ്രവർത്തനരീതി.
പേന മുതൽ ചൂയിംഗം വരെ ഒളികാമറ.
2009ൽ കോഴിക്കോട്ടെ സാഗർ ഹോട്ടലിലെ മൂത്രപ്പുരയിൽ ഒളികാമറ വച്ച കേസാണ് സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട ഒളികാമറക്കേസ്. കോഴിക്കോട്ടു തന്നെയായിരുന്നു രണ്ടാമത്തെ കേസും. പുതിയറയിലെ ഫാഷൻ ടെക്‌നോളജി ഇൻസ്റ്റിറ്റിയൂട്ടിലെ മൂത്രപ്പുരയിൽ സ്ഥാപിച്ച കാമറ അവിടെ പഠിക്കുന്ന വിദ്യാർഥിനിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. കൊയിലാണ്ടി നഗരസഭാ ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയിൽ ഒളികാമറ വച്ചിട്ടുണ്ടെന്ന് രണ്ട് സ്ത്രീകൾ പരാതിപ്പെട്ടതാണ് പിന്നീടുണ്ടായ കേസ്. 2011 ഒക്‌ടോബറിൽ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള തുണിക്കടയിലെ ഡ്രസിംഗ് റൂമിൽ ഒളികാമറ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ കട തല്ലിത്തകർത്തു. ഡ്രസിംഗ് റൂമിൽ വസ്ത്രം മാറുന്നതിനിടെ ഒളികാമറ കണ്ടത്തിയ ബി.എഡ്. വിദാർത്ഥിനി അതുമായി പൊലീസ് എയ്ഡ് പോസ്റ്റിലെത്തുകയായിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാരുടെ കുളിമുറിയിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയത് ആശുപത്രി ജീവനക്കാരൻ തന്നെയായിരുന്നു. ഡ്യൂട്ടി നഴ്സുമാർക്കു മാത്രമുള്ള ബാത്ത് റൂമിലായിരുന്നു കാമറ. ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വസ്ത്രം മാറ്റാൻ ബാത്ത്റൂമിലെത്തിയ നഴ്സ് വയറിംഗ് പാനലിനിടയിൽ ഒരു കീചെയിൻ തൂങ്ങി കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് കാമറ കണ്ടെത്തിയത്. ആശുപത്രിയിലെ ടെക്നിക്കൽ മാനേജരായിരുന്നു ഒളികാമറ സ്ഥാപിച്ചത്. 2011 ഫെബ്രുവരിയിലാണ് കൊല്ലത്തെ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി കാമുകനുവേണ്ടി പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒളികാമറ വച്ചത്. പെൺകുട്ടിയുടെ കാമുകനും കോയമ്പത്തൂരിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയുമായ വയനാട് സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് ഹോസ്റ്റലിലെ പെൺകുട്ടികളുടെ കുളിസീൻ പകർത്താൻ ശ്രമിച്ചത്. തിരൂർ ജില്ലാ ആശുപത്രിയിലെ വനിതകളുടെ കുളിമുറിയിൽ ഒളികാമറ വെച്ച യുവാവ് പിടിയിലായിരുന്നു. രാജധാനി എക്സ്പ്രസ് ട്രെയിനിലെ എ.സി കോച്ചിലെ ടോയ്‌ലറ്റിൽ ഒളികാമറയിലൂടെ പകർത്തിയ മലയാളികളടക്കമുള്ള സ്ത്രീകളുടെ സ്വകാര്യത ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത് 2011 മേയിലാണ്. തിരൂരിൽ നൂറ്റമ്പതിലേറെ വീട്ടമ്മമാരുടെയും വിദ്യാർത്ഥിനികളുടെയും കുളിസീൻ പകർത്തിയ ബി.ടെക് അവസാന വർഷ വിദ്യാത്ഥിയെ നാട്ടുകാരാണ് പിടികൂടിയത്.
വേണം സദാ ജാഗ്രത
ഒളികാമറകൾ കണ്ടെത്താനുള്ള ജാഗ്രത സ്ത്രീകൾ കാട്ടണമെന്ന് പൊലീസുദ്യോഗസ്ഥർ പറയുന്നു. സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമേ ഹോട്ടൽ മുറികളിലും വസ്ത്രശാലകളിലും അപരിചിതസ്ഥലങ്ങളിലും വസ്ത്രം മാറാവൂ. ഹോട്ടൽ മുറികളിൽ വൈദ്യുതി പ്ലഗുകളുടെയും പിൻപോയിന്റുകളുടെയും പരിസരങ്ങളിൽ കാര്യമായ തിരച്ചിൽ നടത്തണം. ക്‌ളോക്ക്, കാർഡ്‌ബോർഡ് പെട്ടികൾ എന്നിവയിലെല്ലാം കണ്ണുവേണം. മിക്ക ഒളികാമറകളുടെയും ലെൻസിൽ നിന്ന് ചുവന്ന എൽ.ഇ.ഡി. പ്രകാശമുണ്ടാകും. ഒളികാമറകൾ വിൽക്കുന്ന വെബ്‌സൈറ്റുകൾ തന്നെ കാമറകൾ കണ്ടെത്തുന്നതിനുള്ള കാമറ ഡിറ്റക്ഷൻ ഡിവൈസും വിൽക്കുന്നുണ്ട്...
ഇന്ന് ബട്ടണില്‍, വാച്ചില്‍, പേനയില്‍, കീച്ചെയിനില്‍, ബാത്ത്റൂം ഫിറ്റിങ്സില്‍, ക്ലോക്കില്‍, എന്തിന് ഇലക്ട്രിക്ക് സ്വിച്ചില്‍ പോലും ക്യാമറ വക്കാം..
ഭാഷ മനസ്സിലായില്ലെങ്കിലും, ഈ വിഡിയോ ഒന്നു കണ്ടുനോക്കൂ.. ഒരു തമിഴ് ചാനലില്‍ വന്ന ഒരു പ്രോഗ്രാമാണ്.
നമുക്ക് ചെയ്യാന്‍ പറ്റുന്നത്...
നമ്മള്‍ മറ്റൊരു സ്ഥലത്ത് താമസിക്കുമ്പോള്‍, ഉദാഹരണത്തിന് ഒരു ഹോട്ടലിലോ മറ്റോ, ആ റൂമില്‍ ക്യാമറ ഉണ്ടോ എന്ന് സ്വയം പരിശോധിക്കുന്നതിനുള്ള ഒരു വഴിയാണ് ഇനി പറയുന്നത്. ഇത് എല്ലാ ക്യാമറകളിലും വര്‍ക്ക്ചെയ്യണമെന്നില്ല. എന്നാലും ഒന്ന് ശ്രമിച്ച് നോക്കുക.
ക്യാമറ രണ്ടുതരമുണ്ട്. വയര്‍ലെസ്സ് ക്യാമറയില്‍ വീഡിയോ സ്റ്റോറ്‍ചെയ്യുന്നത് മറ്റൊരിടത്തായിരിക്കും. ക്യാമറയില്‍നിന്നും റേഡിയോ സിഗ്നല്‍ വഴിയാണ് വീഡിയോ സ്റ്റോറേജ് ഡിവൈസിലേക്ക് എത്തുന്നത്. ഇത് ലൈവ് ആയി വീഡിയോ കാണുന്നതിനും സാധിക്കും. ഇങ്ങനെ ഉള്ള ക്യാമറകള്‍ കണ്ടുപിടിക്കാന്‍ നമ്മുടെ മൊബൈല്‍ എടുത്ത് ഒരു നമ്പറിലേക്ക് കോള്‍ചെയ്യുക. എന്നിട്ട് ആ റുമിലെ എല്ലാ സാധനങ്ങളുടെയും അടുത്ത് ചെന്ന് ഫോണില്‍ സംസാരിക്കുക. ഫോണില്‍ മൂളലോ മറ്റ് ചെറിയ സൗണ്ടോ കേള്‍ക്കുന്നുണ്ടെങ്കില്‍ ആ ഉപകരണം ഒരു ക്യാമറയായേക്കാം.
വയര്‍ലെസ്സ് അല്ലാത്ത ക്യാമറ കണ്ടുപിടിക്കുന്നതിന് റൂമിലെ ലൈറ്റ് ഓഫ്ആക്കുക. പരമാവധി ഇരുട്ട് കിട്ടണം. ഇനി നിങ്ങളുടെ മൊബൈല്‍ ക്യാമറ ഓണ്‍ ആക്കുക. ഫ്ലാഷ് വേണ്ട.. എന്നിട്ട് ആ ക്യാമറയിലൂടെ സൂക്ഷമമായി റൂമിലെയും ബാത്ത്റുമിലേയും വസ്തുക്കള്‍ എല്ലാം നോക്കുക. എപ്പോഴെങ്കിലും മൊബൈലില്‍ റെഡ് കളര്‍ (ഒരു പൊട്ടുപോലെ) കാണുന്നുണ്ടെങ്കില്‍ അതൊരു ക്യാമറയാണ്.
കണ്ണാടി ആണ് മറ്റൊരു വില്ലന്‍..
രണ്ടു വശത്തുനിന്നും കാണാവുന്ന കണ്ണാടി കണ്ടുപിടിക്കാന്‍ നിങ്ങളുടെ ഒരു വിരലുകൊണ്ട് കണ്ണാടിയെ തൊടുക. വിരല്‍ കണ്ണാടിയിലെ ഇമേജിനെ തൊടുന്നതുപോലെ തോന്നു എങ്കില്‍ അതൊരു Two-Way Mirror ആണ്.
ഇരുട്ടുള്ള മുറിയാണെങ്കില്‍ മൊബൈലില്‍ ഫ്ലാഷ് തെളിച്ച് കണ്ണാടിയില്‍ നോക്കുക. അപ്പുറം കാണുവാന്‍ സാധിക്കും.
ഒളിക്യാമറ കണ്ടെത്തിയാല്‍ ഉടന്‍ അതിന്‍റെ ഫോട്ടോ എടുക്കുക. എന്നിട്ട് പോലീസില്‍ കംപ്ലയിന്‍റ് ചെയ്യുക. തെളിവിനായി ആണ് ഫോട്ടോ എടുക്കുന്നത്. ആ സ്ഥാപനത്തില്‍ കംപ്ലയിന്‍റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
ആരെങ്കിലും ഫോട്ടോ എടുത്തുവെന്നു തോന്നിയാല്‍ ഉടന്‍ കൂടെയുള്ളവരെ വിവരമറിയിച്ച് മൊബൈല്‍ വാങ്ങിവെക്കുക. പോലീസിനെ അറിയിച്ച് ഫോണ്‍ പരിശോധിക്കുകയും വേണം. എത്ര വേണ്ടപ്പെട്ടവരാണെങ്കിലും ഫോട്ടോയെടുക്കുമ്പോള്‍ അരുതെന്നു പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ കാണിക്കണം.
ഈ ഫോണ്‍ നമ്പറുകള്‍ എപ്പോഴും കൈയില്‍ കരുതുക. പോലീസ് കണ്‍ട്രോള്‍ റൂം 100, ക്രൈം സ്റ്റോപ്പര്‍ നമ്പര്‍ 1090, വനിതാ ഹെല്‍പ്പ്‌ലൈന്‍ 1091, റെയില്‍വേ അലേര്‍ട്ട് 9846200100, ഹൈവേ അലേര്‍ട്ട് 9846100100.
ഐടി ആക്ട് 67 പ്രകാരം അശ്ലീലം കലര്‍ന്ന ചിത്രങ്ങള്‍ കൈമാറുന്നതും ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്നതും മൂന്നു വര്‍ഷം തടവോ, അഞ്ച് ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ പിഴയുമുണ്ടാവും.
മൊബൈല്‍ ഫോണ്‍ റിപ്പയറിനു കൊടുക്കുമ്പോള്‍ മെമ്മറി കാര്‍ഡ് ഊരിമാറ്റിവെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
മാതൃഭൂമില്‍ വന്ന വാര്‍ത്ത വായിക്കാം. http://goo.gl/CJ0Awh
******************************
0 comments:
Post a Comment