വാട്ട്സ്ആപ്പ് കോളിങ്..


ഇന്നലെ (12-MAR-2015) രാത്രി മുതല്‍ എന്‍റ ഫോണില്‍ വാട്ട്സ്ആപ്പ് കോള്‍ കിട്ടുന്നുണ്ട്.  നിലവില്‍ വാട്ട്സ്ആപ്പ് ഈ സേവനം തുടരുന്നുണ്ടോ എന്ന് അറിയില്ല. നിങ്ങളുടെ ഫോണില്‍ ഇതുപോലെ ചെയ്തുനോക്കിയാല്‍ മാത്രമേ നമുക്ക് അറിയാന്‍ സാധിക്കൂ..
വാട്ട്സ്ആപ്പ് കോളിങ് കിട്ടുന്നതിന് വാട്ട്സ് ആപ്പിന്‍റെ വേര്‍ഷന്‍ 2.11.561 ആണെങ്കില്‍ മാത്രമേ കോളിങ് എനേബിള്‍ ആക്കാന്‍ പറ്റൂ. നിലവില്‍ വാട്ട്സ് ആപ്പ് സൈറ്റിലോ, ഗൂഗിള്‍ പ്ലേസ്റ്റോറിലോ ഈ വേര്‍ഷന്‍ ലഭ്യമല്ല. അതുകൊണ്ട് ഇതു കുറച്ച് കരുതലോടെ ചെയ്യുക.

  


NOTE. വാട്ട്സ്ആപ്പ് വേര്‍ഷന്‍ 2.11.561 നിലവില്‍ വാട്ട്സ്ആപ്പ് സെര്‍വറുകളില്‍നിന്നും ലഭ്യമല്ല.. മറ്റു സെര്‍വറുകളിലെ ഫയലിന്‍റെ വിശ്വാസ്യത നമുക്ക് അറിയാന്‍ സാധിക്കാത്തതുകൊണ്ട് സ്വന്തം റിസ്കില്‍ ഡൗണ്‍ലോഡ് ചെയ്യുക.

എന്തായാലും കുറച്ച് റിസ്ക് എടുത്ത് വാട്ട്സ്ആപ്പ് കോളിങ് ചെയ്യാന്‍ തീരുമാനിച്ചാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്യുക.

നമുക്ക് രണ്ട് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഒന്ന് വാട്ട്സ് ആപ്പിന്‍റെ ഒറിജിനല്‍സൈറ്റില്‍ നിന്നും വേര്‍ഷന്‍ 2.11.560 യും മറ്റോന്ന് വാട്ട്സ്ആപ്പ് കോളിങ് കിട്ടുവാനുള്ള വേര്‍ഷന്‍ 2.11.561. നേരത്തേ സൂചിപ്പിച്ചതുപോലെ വാട്ട്സ്ആപ്പിന്‍റെ ഒറിജിനല്‍ സൈറ്റിലേതല്ലാത്ത ഒരു ആപ്ലിക്കേഷന്‍റെ വിശ്വാസ്യത നമുക്കു പറയാന്‍ സാധിക്കില്ല. അതിനാല്‍ വേര്‍ഷന്‍ 2.11.561 ഉപയോഗിച്ച്  വാട്ട്സ്ആപ്പ് കോളിങ് എനേബില്‍ ആയതിനുശേഷം നമ്മള്‍ വാട്ട്സ്ആപ്പ് സൈറ്റലെ വേര്‍ഷന്‍ 2.11.560 വീണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്നു. അപ്പോള്‍ നമുക്ക് വാട്ട്സ്ആപ്പിന്‍റെ ഒറിജിനല്‍ വേര്‍ഷനില്‍ തന്നെ കോളിങ് സൗകര്യവും സാധിക്കും. റിസ്ക് കുറവായിരിക്കും.

1. വാട്ട്സ്ആപ്പ് വേര്‍ഷന്‍ 2.11.560 വാട്ട്സ്ആപ്പ് സര്‍വറില്‍നിന്നും ഡൗണ്‍ലോഡുചെയ്യുക. അതിന്‍ ഈ ലിങ്ക് ഉപയോഗിക്കാം.
2. വാട്ട്സ്ആപ്പ് വേര്‍ഷന്‍ 2.11.561 ഇവിടെ നിന്നും ‍ഡൗണ്‍ലോഡുചെയ്യാം.
3. രണ്ടു ഫയലുകളും റീനെയിം ചെയ്തുവക്കുക. കാരണം പിന്നീട് നമുക്ക് ഈ ഫയലുകള്‍ മാറിപ്പോകാതിരിക്കാനാണ്. ഉദാഹരണത്തിന് WhatsApp560.apk എന്നും WhatsApp561.apk എന്നും പേരുമാറ്റാം.
4. ഇനി കമ്പ്യൂട്ടറിലാണ് ഈ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തത് എങ്കില്‍ ഇവ ഫോണിന്‍റെ സ്റ്റോറേജ് മെമ്മറിയിലേക്ക് മാറ്റുക.
5. ഇപ്പോള്‍ നിലവിലുള്ള വേര്‍ഷന്‍ uninstall ചെയ്യുക. എന്നിട്ട് വേര്‍ഷന്‍ 2.11.561 ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന്‍ ആ ഫയലില്‍ വെറുതെ ടാപ് ചെയ്താല്‍ മതി.

ഇപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ മറ്റു സോര്‍സില്‍നിന്നും കിട്ടുന്ന ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെങ്കില്‍ (മിക്കവാറും ഫോണുകളില്‍ വാങ്ങുന്ന സമയം കമ്പനി ഇതു സെറ്റുചെയ്തിട്ടുണ്ടാകും) Install Blocked എന്ന ഒരു പോപ്അപ് വിന്‍ഡോ കിട്ടും. ആവിടെ Settings എന്ന ഓപ്ഷന്‍കൊടുത്താല്‍ ഫോണിന്‍റെ സെറ്റിഗ്സ് മെനുവിലേക്കായിരിക്കും പോകുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Unknown Sources എന്നത് സെലക്ട് ചെയ്യുക. ഇനി വരുന്ന പോപ്അപ് വിന്‍ഡോയില്‍ OK കൊടുക്കാം.

6. ആവശ്യമെങ്കില്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. 
7. വാട്ടസ്ആപ്പ് കോളിങ് എനേബിള്‍ ആകെണമെങ്കില്‍ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ട് മറ്റൊരു വാട്ട്സ്ആപ്പ് കോളിങ് നമ്പറില്‍ നിന്നും നിങ്ങളുടെ ഫോണിലേക്ക് വാട്ടസ്ആപ്പ് കോള്‍ കിട്ടണം. വാട്ട്സ്ആപ്പ് കോളിങ് ഉപയോഗിക്കുന്ന മറ്റൊരു സുഹൃത്തിനോട് സഹായം ചോദിക്കാം.
(ആര്‍ക്കെങ്കിലും വാട്ട്സ്ആപ്പ് കോള്‍ വേണമെങ്കില്‍ എനിക്ക് വാട്ട്സ്ആപ്പില്‍ മെസ്സേജ് ഇട്ടാല്‍ ‍ഞാന്‍ സഹായിക്കാം!!..)

8. സുഹൃത്തിന് നന്ദിപറഞ്ഞ് കോള്‍ കട്ടുചെയ്യുക. ഇനി നിങ്ങളുടെ ഫോണിലെ വാട്ട്സ്ആപ്പ് ആപ്ലിക്കേഷനില്‍ നോക്കുമ്പോള്‍ ചില മാറ്റങ്ങള്‍ കാണാം.

  • കൊണ്ടാക്ട്സ് എടുക്കുമ്പോള്‍ CALL എന്ന ഒരു ഓപ്ഷന്‍ ഉണ്ടായിരിക്കും.

  • വാട്ട്സ് ആപ്പിന്‍റെ സെറ്റിങ്സില്‍ Notification നില്‍ CALLS നു താഴെ Ringtone സെറ്റുചെയ്യാം


  • കൊണ്ടാക്ട്സിലെ ഒരു സുഹൃത്തിനെ സെലക്ട് ചെയതാല്‍ ഒരു കോള്‍ ബട്ടണ്‍ ഉണ്ടാകും.
 

ഇത് 11-MAR-2015 ല്‍ വര്‍ക്ക് ചെയ്തതാണ്. ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഉപയോഗിക്കുന്നവര്‍ മെസ്സേജിടുക. 

 എനിക്കറിയാവുന്ന ഒരു കാര്യം ഞാന്‍ നിങ്ങളുമായി പങ്കുവച്ചു.. 

***************************************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment