വാട്ട്സ്ആപ്പ് കോളിങ് - ഗൂഗില്‍ പ്ലേസ്റ്റോറുവഴി

ഇന്ന് (14-MAR-2015) ഗൂഗില്‍ പ്ലേസ്റ്റോറുവഴി ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്സ്ആപ്പ് കോളിങ് എനേബിള്‍ ചെയ്യാം. വാട്ട്സ് ആപ്പിന്‍റെ വേര്‍ഷന്‍ 2.11.561 ഇന്നുമുതല്‍ പ്ലേസ്റ്റോറില്‍ ലഭിക്കും.
നിങ്ങള്‍ ചെയ്യേണ്ടത്...
1. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യുക. അതിന് പ്ലേസ്റ്റോറില്‍ വാട്ട്സ്ആപ്പ് സേര്‍ച്ച് ചെയ്ത് അപ്ഡേറ്റ് എന്ന് കൊടുക്കുക. ഇപ്പോള്‍ നിങ്ങളുടെ വാട്ട്സ് ആപ്പിന്‍റെ വേര്‍ഷന്‍ 2.11.561ആകും.

2. വാട്ടസ്ആപ്പ് കോളിങ് എനേബിള്‍ ആകെണമെങ്കില്‍ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ട് മറ്റൊരു വാട്ട്സ്ആപ്പ് കോളിങ് നമ്പറില്‍ നിന്നും നിങ്ങളുടെ ഫോണിലേക്ക് വാട്ടസ്ആപ്പ് കോള്‍ കിട്ടണം. വാട്ട്സ്ആപ്പ് കോളിങ് ഉപയോഗിക്കുന്ന മറ്റൊരു സുഹൃത്തിനോട് സഹായം ചോദിക്കാം.
(ആര്‍ക്കെങ്കിലും വാട്ട്സ്ആപ്പ് കോള്‍ വേണമെങ്കില്‍ എനിക്ക് വാട്ട്സ്ആപ്പില്‍ മെസ്സേജ് ഇട്ടാല്‍ ‍ഞാന്‍ സഹായിക്കാം!!.. നമ്പര്‍ www.facebook.com/blesedu എന്ന ഫെയിസ്ബുക്ക് പേജില്‍ കാണാം.)


3. സുഹൃത്തിന് നന്ദിപറഞ്ഞ് കോള്‍ കട്ടുചെയ്യുക. ഇനി നിങ്ങളുടെ ഫോണിലെ വാട്ട്സ്ആപ്പ് ആപ്ലിക്കേഷനില്‍ നോക്കുമ്പോള്‍ ചില മാറ്റങ്ങള്‍ കാണാം.
വാട്ട്സ്ആപ്പ് എടുക്കുമ്പോള്‍ CALLS | CHATS | CONTACTS എന്നായിരിക്കും കാണുന്നത്.


വാട്ട്സ് ആപ്പിന്‍റെ സെറ്റിങ്സില്‍ Notification നില്‍ CALLS നു താഴെ Ringtone സെറ്റുചെയ്യാം

കൊണ്ടാക്ട്സിലെ ഒരു സുഹൃത്തിനെ സെലക്ട് ചെയതാല്‍ ഒരു കോള്‍ ബട്ടണ്‍ ഉണ്ടാകും.
ഇനി നിങ്ങള്‍ക്കും വാട്ട്സ്ആപ്പ് വഴി കോള്‍ ചെയ്യാം!!!

*******************************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment