ഇന്റര്‍വ്യൂകളില്‍ ഒഴിവാക്കേണ്ട ശരീരഭാഷകള്‍



ഇത് വായിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ശരീരഭാഷ ഇന്റര്‍വ്യൂകളില്‍ നിങ്ങളെ ചതിക്കും. ശരീരഭാഷ ചില്ലറക്കാര്യമാണെന്ന് കരുതല്ലേ, കാരണം ഉദ്യോഗം ലഭിക്കുന്നതില്‍ പോലും ശരീരഭാഷയ്ക്ക് ഏറെ പങ്കുണ്ട്.

1.ഇരിപ്പ്

കുനിഞ്ഞിരിക്കുന്നത് പൊതുവേ മടിയന്‍മാരല്ലേ, അപ്പോള്‍ പിന്നെ ഒരു മടിയനെ എങ്ങനെ ജോലിയില്‍ പ്രവേശിപ്പിക്കും ? അഭിമുഖങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് നിങ്ങളുടെ ഇരിപ്പ്. കുനിഞ്ഞിരിക്കുകയോ കഴുത്തൊടിച്ചിരിക്കുകയോ ചെയ്യരുത്. പകരം നേരെ നിവര്‍ന്നിരിക്കുക.

2. കൈകള്‍

ഹ്യൂമന്‍ സൈക്കോളജി അനുസരിച്ച് കൈകെട്ടിവെക്കുന്നവര്‍ പലതും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നവരും എല്ലാത്തിനെയും വിമര്‍ശിക്കുന്നവരുമായിരിക്കും. അതിനാല്‍ കൈകെട്ടിവെയ്ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. അഭിമുഖം ചെയ്യുന്ന ആളുകള്‍ക്കും നിങ്ങളോട് സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ല. കൈകള്‍ പിറകില്‍ കെട്ടിവെയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.

3. കൈ ചൂണ്ടരുത്

കൈ ചൂണ്ടി സംസാരിക്കുന്നത് മറ്റൊരാളുടെ പേഴ്സണല്‍ സ്പേസിനെ അപഹരിക്കുന്നത് പോലെയാണ്. അഭിമുഖങ്ങളില്‍ തീര്‍ച്ചയായും കൈ ചൂണ്ടല്‍ ഒഴിവാക്കേണ്ടതാണ്.

4. കണ്ണില്‍ നോക്കി സംസാരിക്കുക

തുറിച്ചു നോക്കരുത്, എന്നാല്‍ കണ്ണില്‍ നോക്കി സംസാരിക്കുകയും വേണം. കണ്ണുവെട്ടിച്ച് സംസാരിക്കുന്നത് നിങ്ങള്‍ പറയുന്നതില്‍ നിങ്ങള്‍ക്കു തന്നെ വിശ്വാസ്യത ഇല്ലായെന്നാണ് തെളിയിക്കുന്നത്. അഭിമുഖം തുടങ്ങുന്ന വേളയിലും സ്വയം പരിചയപ്പെടുത്തുമ്പോഴും കണ്ണില്‍ നോക്കി തന്നെ സംസാരിക്കുക. കൂടാതെ നിങ്ങളിലെ ആത്മവിശ്വാസവും ഊര്‍ജ്ജസ്വലതയും കണ്ണിലൂടെ അതിലൂടെ വായിച്ചെടുക്കാന്‍ സാധിക്കും.

5. അതിയായ തലയാട്ടല്‍

തലയാട്ടുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ അത് അമിതമായാല്‍ നിങ്ങള്‍ക്ക് പേടിയും ടെന്‍ഷനുമെല്ലാമുണ്ടെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.

6. അസ്വസ്ഥരാകാതിരിക്കുക

വെറി പെടിച്ച ഒരാളെ കാണുന്നത് എങ്ങനെയിരിക്കും. അങ്ങനെയൊരാളോട് സംസാരിക്കാന്‍ പോലും ഒട്ടും താല്പര്യം തോന്നില്ല. അതു പോലെ തന്നെയാണ് അഭിമുഖങ്ങളിലും. ഇന്റര്‍വ്യൂവര്‍ക്കും നിങ്ങളെ ശ്രദ്ധിക്കാന്‍ പോലും താല്പര്യം തോന്നില്ല. കൈ കൊണ്ടുള്ള അമിതമായ ആംഗ്യഭാഷകളും തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.

7. അനാവശ്യമായ മുഖഭാവങ്ങള്‍

ചിലര്‍ ഊര്‍ജ്ജസ്വലരാണ് എന്നു കാണിക്കാന്‍ അനാവശ്യമായ മുഖഭാവങ്ങള്‍ കാണിക്കും. പക്ഷേ, ഓര്‍ക്കുക കാണുന്നവര്‍ക്ക് അത് അരോജകമായിത്തോന്നിയേക്കാം. അമിതമായ ഫേഷ്യല്‍ എക്സ്പ്രഷനുകള്‍ക്ക് അഭിമുഖങ്ങളില്‍ സ്ഥാനമില്ല.


കടപ്പാട്: ആരോഗ്യമാണ് സമ്പത്ത്
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment