നിറം മാറ്റിയ ഫോള്‍ഡറുകള്‍!!

നിങ്ങളുടെ വിന്‌ഡോസ് ഫോള്‍ഡറുകളുടെ സ്വാഭാവിക നിറം മാറ്റി നമുക്കിഷ്ടമുള്ള കളര്‍ കൊടുക്കാം. അതിനായി ഒരു സോഫ്റ്റ വെയര്‍ ഉണ്ട്. Folder Colorizer എന്നാണ് ഈ കുഞ്ഞന്‍ ആപ്പിന്റെ പേര്. ആദ്യമായി ഈ ലിങ്കില്‍ നിന്നും Folder Colorizer ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സറ്റോള്‍ ചെയ്യുക.

നിങ്ങളുടെ സിസ് റ്റത്തില്‍ ഇന്‍റെര്‍നെറ്റ് ഇല്ല എങ്കില്‍ വെറുതെ നെക്സ്റ്റ കൊടുത്ത് ഇന്സ്റ്റാള്‍ ചെയ്യുക. 

ഇന്‍റെര്‍നെറ്റ്  ഉള്ള സിസ്റ്റത്തില്‍ കുറച്ച് സോഫ്റ്റ വെയറും കൂടി ഇന്‍സ്റ്റോള്‍ ചെയ്യെണമോ എന്ന മെസ്സേജ് കിട്ടും. നമുക്കത് ഒഴിവാക്കാം.

ഇന്‍സ് റ്റാള്‍ ആയതിനുശേഷം ഒരു ഫോള്‍ഡറിനെ ritht click ചെയ്താല്‍ colorize! എന്ന ഓപ്ഷന്‍ കിട്ടും ഇവിടെനിന്നും ഇഷ്ടപ്പെട്ട കളര്‍ സെലക്ടു ചെയ്യുക.

Restore original color എന്ന ഓപ്ഷനെടുത്ത് കളര്‍ കളയാം.

കൂടുതല്‍ കളറുകള്‍ കിട്ടുന്നതിന് Colors... എന്ന ഓപ്ഷന്‍ എടുക്കുക.


*************************************************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment