കാന്‍ഡി ക്രഷ് ഇന്‍വൈറ്റേഷന്‍ എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിച്ചിരിക്കുന്നവര്‍ക്കായ് ഈ പോസ്റ്റ് വെടിക്കെട്ട് ചെയ്യുന്നു.
അന്ഗ്രി ബര്‍ഡ്സ് , കാന്‍ഡി ക്രഷ് സാഗ എന്നിവ മൊബൈല്‍ ഗെയിമുകളില്‍ ഏറ്റവും പ്രസിദ്ധമാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ഇവ രണ്ടും നിര്‍മിക്കുന്നത് യഥാക്രമം റോവിയോ എന്റര്‍ട്ടെയിന്‍മെന്‍റ് ലിമിറ്റെഡ്, കിംഗ് (ഡേവലപ്പറുടെ പേര് ) എന്നിവരാണ്. നമുക്ക് കളിയാണെങ്കിലും സംഭവം കച്ചവടമാണല്ലോ, അത് കൊണ്ട് തന്നെ അന്ഗ്രി ബര്‍ഡ്സില്‍ മാത്രം ഒതുങ്ങി കൂടാതെ തങ്ങളുടെ എതിരാളികളുടെ വിഹിതം പിടിച്ചു പറ്റാനുള്ള ശ്രമവും റോവിയോ നടത്തുന്നുണ്ട്. അതിന്‍റെ ഭാഗമാണ് ജോളി ജാം എന്ന ഗെയിം. കാന്‍ഡി ക്രഷ് സാഗയെ അനുസ്മരിപ്പിക്കും വിധമാണ് ജോളി ജാമിലെ അന്തരീക്ഷം. ജെല്ലി രാജ്യവും, ഹണി രാജകുമാരിയെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന ജാം രാജകുമാരാനയാണ് കളിക്കാര്‍ ജോളി ജാം ആസ്വധിക്കുക. ദുഷ്ടബുദ്ധിയായ ബോസ്സിനേയും ശിങ്കിടികളെയും നേരിട്ട് വേണം ഇത് സാധിക്കാന്‍.
2012 ല്‍ ഫേസ്ബുക്കില്‍ ആണ് കാന്‍ഡി ക്രഷ് സാഗ ആദ്യമെത്തുന്നത്. പിന്നീട് കാന്‍ഡി ക്രഷ് സോഡാ സാഗ എന്ന ഒരു പതിപ്പും ഇറങ്ങുകയുണ്ടായി. ജോളി ജാം ഗെയിം ആന്‍ഡ്‌റോയിഡ്, ആപ്പിള്‍ ഐഓസ് ( അതായത് ഐപാഡ്, ഐഫോണ്‍ വകഭേദങ്ങള്‍ ) എന്നിവയില്‍ സൗജന്യമായി ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്ങില്‍ ആപ്പിള്‍ അപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഇന്‍വൈറ്റേഷന്‍ ബ്ലോക്കുചെയ്യുന്നതെങ്ങിനെ?
പലപ്പോഴും ഗയിം ഇന്‍വൈറ്റേഷന്‍ റിക്യസ്റ്റ് ഒരു ശല്യമായി മാറാറുണ്ട്. അങ്ങനെ യെങ്കില്‍ നമുക്ക് ഇന്‍വൈറ്റേഷന്‍ ബ്ലോക്കുചെയ്യാം.
അതിന് ഫെയ്സ്ബുക്കിന്‍റെ സെറ്റിംങ്സില്‍ പോകുക.
Blocking സെലക്ട് ചെയ്യുക
Block apps എന്നിടത്ത് ബ്ലോക്കുചെയ്യേണ്ട് ഗെയിമുകളുടെ പേരു കൊടുക്കുക.
ഇനി ഈ ആപ്ലിക്കേഷനുകളുടെ നോട്ടിഫിക്കേഷന്‍ ഉണ്ടാകില്ല..
*************************************************
Blogger Comment
Facebook Comment