ഒരു വാട്ട്സ്ആപ്പ് മെസ്സേജ് 256 പേരിലേക്ക് എങ്ങിനെ അയക്കാം?


ഒരു വാട്ട്സ്ആപ്പ് മെസ്സേജ് 256 പേരിലേക്ക് എങ്ങിനെ അയക്കാം. 
നമുക്ക് ഒരേ മെസ്സേജ് കുറെ കൂട്ടുകാര്‍ക്ക് അയക്കാന്‍ വാട്ട്സ് ആപ്പില്‍ രണ്ടു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പും, വാട്ട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റും.

ഇതില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് എന്നത് ഒരു ഗ്രൂപ്പ് ചാറ്റുപോലെയാണ്. ആ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും ഒരേസമയം ആഗ്രൂപ്പിലേക്കുവരുന്ന മെസ്സേജുകള്‍ കാണുവാന്‍ കഴിയും അതേപോലെ ആ ഗ്രൂപ്പിലുള്ളവരുടെ വാട്ട്സ്ആപ്പ് നമ്പറും എല്ലാവര്‍ക്കും കിട്ടുകയും ചെയ്യും. മറ്റൊരു പ്രശ്നം ആ ഗ്രൂപ്പ് നിങ്ങള്‍ ഡിലീറ്റ് ചെയ്താല് നിങ്ങള്‍ മാത്രമേ ആഗ്രൂപ്പില്‍ നിന്നുപോകൂ. നേരത്തെ നിങ്ങള്‍ ചേര്‍ത്ത കൂട്ടുകാരെല്ലാവരും ആ ഗ്രൂപ്പില്‍ നിലനില്‍ക്കുകയും ചെയ്യും. 

പക്ഷേ വാട്ട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് എന്നത് ഒരു പേര്‍സണല്‍ ചാറ്റ് പോലെയാണ്. നിങ്ങള്‍ക്ക് ഫോണില് ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉണ്ടാക്കി 256 കൂട്ടുകാരെ വരെ ആ ലിസ്റ്റില്‍ ചേര്‍ക്കാം. പിന്നീട് നിങ്ങള്‍ ആ ലിസ്റ്റിലേക്ക് ഒരു വീഡിയോ, ഫോട്ടോ, മെസ്സേജ് അയക്കുമ്പോള്‍ അത് ആലിസ്റ്റിലുള്ള ഓരോരുത്തര്‍ക്കും സ്വകാര്യ മെസ്സേജായിട്ടാണ് പോകുന്നത്. അതായത് നമ്മള്‍ എത്രപേര്‍ക്ക് ഈ മെസ്സേജ് അയച്ചു എന്ന് ആ ലിസ്റ്റിലുള്ള മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കുകയില്ല. അതുപോലെ നമ്മുടെ ലിസ്റ്റിലുള്ളവരുടെ നമ്പറും മറ്റുള്ളവര്‍ക്ക് കിട്ടുകയില്ല.

വാട്ട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് എങ്ങനെ ഉണ്ടാക്കാം?

ഒന്ന്. വാട്ട്സ്ആപ്പിന്‍റെ മെനുവില്‍ New broadcast എന്നത് സെലക്ട് ചെയ്യുക. (ചിത്രത്തില്‍ 1, 2 അടയാളങ്ങള്‍ നോക്കുക)

രണ്ട്. Type contact name.. എന്നിടത്ത് നിങ്ങള്‍ ആ ലിസ്റ്റില്‍ ചേര്‍ക്കാന്‍ ഉദ്ധേശിക്കുന്ന കൂട്ടുകാരുടെ പേര് ടൈപ്പ് ചെയ്യാം. അല്ലെങ്കില്‍ + ചിഹ്നത്തില്‍ പ്രസ്സ് ചെയ്ത് നിങ്ങളുടെ ഫോണിലെ കോണ്ടാക്ട്സ് എടുക്കാം.

മൂന്ന്. നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാവരേയും സെലക്ട്ചെയ്യാം. കൂട്ടുകാരെ സെലക്ട് ചെയ്തതിനു ശേഷം DONE ക്ലിക്കുചെയ്യുക ( ചിത്രത്തില് 1, 2 നോക്കുക). 
ഒരു ലിസ്റ്റില്‍ 256 പേരെ മാത്രമേ ചേര്‍ക്കാന്‍ പറ്റൂ. 

നാല്. അടുത്ത വിന്ർഡോയില്‍ നിങ്ങള്‍ സെലക്ടുചെയ്ത ഫ്രണ്ട്സിന്‍റെ പേരുകള്‍ കാണാം. ഇവിടെ ഫ്രണ്ട്സിനെ ലിസ്റ്റില്‍ ചേര്ക്കുകയോ, നീക്കം ചെയ്യുകയോ ചെയ്യാം. അതുപോലെ ഇപ്പോള്‍ എത്രപേര്‍ ഈ ലിസ്റ്റില്‍ ഉണ്ട് എന്നും കാണാം. (എന്‍റെ ഈ ലിസ്റ്റില്‍ 4 പേരെയാണ് ചേര്‍ത്തിരിക്കുന്നത് ചിത്രത്തില്‍ 4/256 എന്ന് കാണാം). 
ഇനി CREATE ക്ലിക്കുചെയ്ത് ലിസ്സറ്റുണ്ടാക്കാം.

അഞ്ച്. ഇനി ഈ ലിസ്റ്റിന് വേണമെങ്കില്‍ ഒരു പേരുകൊടുക്കാം. അതിന് tap here to broadcast list info  അതിന് എന്നതില്‍ ക്ലിക്ക് ചെയ്യുക. 
(ഇത് എപ്പോള്‍ വേണമെങ്കിലും ചെയ്യാം നിങ്ങളുടെ വാട്ട്സ്ആപ്പില്‍ CHAT ടാബില്‍ ഈ ലിസ്സറ്റ് കാണാം. അവിടെ നിന്നും ഈ ലിസ്റ്റ് തുറന്ന് നമുക്ക് ഇതിന്‍റെ പേരുമാറ്റുകയോ, പുതിയ ആളുകളെ ലിസ്റ്റില്‍ ചെര്‍ക്കുകയോ, നീക്കം ചെയ്യുകയോ, ഈ ലിസ്സ് തന്നെ ഇല്ലാതാക്കുകയോ ഒക്കെ ചെയ്യാം.)


ആറ്. വിടെ നിന്നും നമുക്ക് ഇതിന്‍റെ പേരുമാറ്റുകയോ, പുതിയ ആളുകളെ ലിസ്റ്റില്‍ ചെര്‍ക്കുകയോ, നീക്കം ചെയ്യുകയോ, ഈ ലിസ്സ് തന്നെ ഇല്ലാതാക്കുകയോ ഒക്കെ ചെയ്യാം. ചിത്രത്തില്കാണുന്നത്, 
     1. പേരുമാറ്റുന്നതിന് 
     2. പുതിയ ആളുകളെ ലിസ്റ്റില്‍ ചെര്‍ക്കുകയോ, നിലവില്‍ ഉള്ളവരെ നീക്കം ചെയ്യുകയോ ചെയ്യുന്നതിന്
     3. ഈ ലിസ്സ് ഇല്ലാതാക്കുന്നതിന് 
പേരുമാറ്റുന്നതിന് പെന്‍സിലിന്‍റേതുപോലുള്ള ചിഹ്നത്തില്‍ (ചിത്രത്തിലെ 1 എന്ന ആടയാളം) സെലക്ടുചെയ്യുക. 

ഏഴ്. ഇഷ്ടപ്പെട്ട പേരുകൊടുത്ത് OK കൊടുക്കുക

 എട്ട്. നിങ്ങളുടെ വാട്ട്സ്ആപ്പില്‍ CHAT ടാബില്‍ ഈ ലിസ്സറ്റ് കാണാം. 

ഒന്‍പത്.  അവിടെ നിന്നും ഈ ലിസ്റ്റ് തുറന്ന് നമുക്ക് ആ ലിസ്റ്റിലേക്ക് ഒരു  മെസ്സേജോ, വീഡിയോയോ, ഫോട്ടോയോ,കോണ്ടാക്ടോ എന്തുവേണമെങ്കിലും അയക്കാം.

*********************************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment